ഉബറിനെക്കുറിച്ച് അധികം അറിയാത്ത 10 വസ്തുതകള്‍....!

Written By:

സ്മാര്‍ട്ട്‌ഫോണിലെ ഒരു ബട്ടണ്‍ ടാപ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയുന്ന സേവനമാണ് ഉബര്‍. ഇന്ത്യയില്‍ ഈ സേവനം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ അടുത്തുളള നേരത്തെ രജിസ്റ്റര്‍ ചെയ്ത ടാക്‌സി ഡ്രൈവര്‍മാരുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിക്കുകയാണ് ഉബര്‍ ചെയ്യുന്നത്.

ലോകത്ത് 150 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. യാത്ര ചെയ്യാനായി ടാക്‌സി ഡ്രൈവര്‍ നിങ്ങളെ വിളിച്ച് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 15-20 മിനിറ്റുകള്‍ക്കുളളില്‍ ടാക്‌സി നിങ്ങളുടെ അടുത്ത് എത്തുന്നതാണ്. നേരത്തേ ഉബര്‍ സേവനം പ്രയോജനപ്പെടുത്തിയിട്ടുളളവര്‍ക്ക് പോലും ഉബറിനേക്കുറിച്ചും അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിര്‍ഭാഗ്യവശാല്‍ കാര്യമായി അറിയില്ല.

ഉബറിനെക്കുറിച്ച് അധികമാര്‍ക്കും 10 വസ്തുതകള്‍ അടയാളപ്പെടുത്തുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരു നഗരത്തില്‍ മൂന്ന് ജീവനക്കാരെ മാത്രമാണ് ഉബര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തുക. ഇന്ത്യയില്‍ 10 നഗരങ്ങളില്‍ ഉബര്‍ സേവനം ലഭ്യമാകുകയാല്‍ നിലവില്‍ 30 ജീവനക്കാരാണ് ഉബറിനുളളത്.

 

2

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയ ട്രാവിസ് കലാനിക്ക് 2009-ല്‍ യുഎസ്എ-യിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഉബര്‍ സ്ഥാപിച്ചത്. 18.2 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുളള സ്ഥാപനമാണ് ഉബര്‍ ഇന്ന്.

 

3

നിങ്ങളുടെ ടാക്‌സി ഡ്രൈവര്‍ക്ക് നിങ്ങളെ റേറ്റ് ചെയ്യാനുളള സ്വാതന്ത്ര്യം ഉബര്‍ നല്‍കുന്നു. അതുകൊണ്ട് ഡ്രൈവര്‍ നിങ്ങളെ മോശമായ റേറ്റ് ചെയ്താല്‍ നിങ്ങള്‍ ഉബറിന് താല്‍പ്പര്യമില്ലാത്ത ഉപഭോക്താവായി മാറിയേക്കാം.

 

4

വ്യത്യസ്തങ്ങളായ, ശ്രദ്ധ ആകര്‍ഷിക്കുന്ന വിപണന തന്ത്രങ്ങളാണ് ഉബറിന്റെ മറ്റൊരു പ്രത്യേകത. 65-ാം റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് 65% ഡിസ്‌കൗണ്ടാണ് ഉബര്‍ നല്‍കിയത്.

 

5

ബാംഗ്ലൂരില്‍ ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ഉബര്‍ പിന്നീട് ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ, പൂനെ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജെയ്പൂര്‍, കൊല്‍ക്കത്ത എന്നിവടങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

 

6

ഒരിക്കല്‍ നിങ്ങള്‍ യാത്രയ്ക്കായി ആവശ്യപ്പെട്ടാല്‍ മാപിലൂടെ നിങ്ങളുടെ സ്ഥലം തിരിച്ചറിയാനും കൃത്യസമയത്ത് എത്തുന്നതിനുമാണ് ഈ ഫോണ്‍ ഉപയോഗിക്കുന്നത്. പക്ഷെ, ഇതില്‍ വോയ്‌സ് കോളിനോ മറ്റ് ഉപയോഗങ്ങള്‍ക്കോ ഡ്രൈവറിന് സാധിക്കില്ല.

 

7

നിങ്ങള്‍ക്ക് ഉബര്‍ ഡ്രൈവറിന് സേവനത്തിനുളള കൂലി പൈസയായി കൊടുക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് കൊണ്ടാണ് ഉബറില്‍ അക്കൗണ്ട് സൃഷ്ടിക്കാന്‍ സാധിക്കുകയും സേവനത്തിനുളള വേതനം കൊടുക്കാന്‍ സാധിക്കുകയും ചെയ്യുക.

8

നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് ചാര്‍ജ് ഈടാക്കുമ്പോള്‍, അത് പോകുക ആംസ്റ്റര്‍ഡാമിനടുത്തുളള ഉബര്‍ അക്കൗണ്ടിലേക്കാണ്. അവിടെ നിന്നാണ് ഇത് യുഎസ്സിലെ അക്കൗണ്ടിലേക്ക് പോകുന്നത്. തുടര്‍ന്ന് 7 ദിവസങ്ങള്‍ക്ക് ശേഷമാണ് 801% പൈസ ഇന്ത്യയിലുളള ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തുന്നത്.

 

9

വിലകുറഞ്ഞ ഉബര്‍എക്‌സ് പോലുളള സേവനം കമ്പനി നല്‍കുന്നുണ്ടെങ്കിലും മെര്‍സിഡസ്, ബിഎംഡബ്ലിയു, ഓഡി തുടങ്ങിയ വാഹനങ്ങളും ഇവിടെ വാടകയ്ക്ക് ഓടുന്നു.

 

10

ഉബറിന് ഒരു കാറും സ്വന്തമായില്ല. യാത്രയ്ക്ക് പോകേണ്ട ആളുകളേയും ആ സ്ഥലത്ത് ആ സമയത്തുളള ടാക്‌സികളേയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഉബര്‍ ചെയ്യുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 little-known facts about Uber.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot