ഈ കമ്പനികളില്‍ ജോലികിട്ടണമെങ്കില്‍ ചെരുപ്പുതേയണം

Posted By:

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ കയറിപ്പറ്റണമെങ്കില്‍ കടലാസില്‍ വാങ്ങിക്കൂട്ടുന്ന ബിരുദങ്ങള്‍ മാത്രം പോര. പ്രായോഗിക ബുദ്ധിയും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം കമ്പനികളില്‍ അഭിമുഖമെന്ന കടമ്പ കഠിനമാകുന്നത്. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാമെങ്കിലും ബുദ്ധികൊണ്ട് മറുപടിപറയേണ്ടവയാണ് ഇത്തരം അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍.

നമ്മുടെ നാട്ടിലെ സാധാരണ സ്ഥാപനങ്ങളെ പോലെ പത്തോ ഇരുപതോ മിനിറ്റു നീളുന്ന അഭിമുഖമല്ല ഇവിടങ്ങളില്‍. ആഴ്ചകളും മാസങ്ങളും നീളുന്ന മഹത്തായ ചടങ്ങുതന്നെയാണ് ഇത്. ഒരു വ്യക്തിയെ കുറിച്ച് പൂര്‍ണമായും മനസിലാക്കിയ ശേഷമെ ഈ സ്ഥാപനങ്ങില്‍ പ്രവേശനം നല്‍കു.

കഴിഞ്ഞ ദിവസം, ഏറ്റവും പ്രയാസമേറിയ അഭിമുഖ പരീക്ഷ നടക്കുന്ന ടെക്‌ സ്ഥാപനങ്ങളുടെ പട്ടിക പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഗ്ലാസ്‌ഡോര്‍ പുറത്തുവിടുകയുണ്ടായി. ആ കമ്പനികളുടെ പട്ടികയാണ് ചുവടെ നല്‍കുന്നത്. ഓരോ കമ്പനിയിലേയും അഭിമുഖ പരീക്ഷയുടെ ദൈര്‍ഖ്യം, ഉദ്യോഗാര്‍ഥികള്‍ നല്‍കിയ റേറ്റിംഗ് എന്നിവ അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ThoughtWorks

43 ദിവസമാണ് ഇവിടെ അഭിമുഖം. ഗ്ലാസ്‌ഡോര്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഇത് നല്ലൊരു അനുഭവമാണ് എന്ന അഭിപ്രായമാണ് പങ്കുവച്ചത്. 5-ല്‍ 3.9 ആണ് േററ്റിംഗ്

 

Google

ഗൂഗിളില്‍ 37 ദിവസമാണ് അഭിമുഖം. 3.6 ആണ് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ റേറ്റിംഗ്

 

Hubspot

ഇന്റര്‍വ്യൂ 20 ദിവസം
േററ്റിംഗ് 3.5

 

Avaya

30 ദിവസമാണ് ഇന്റര്‍വ്യൂ.
3.4 ആണ് ഈ കമ്പനിക്ക് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ റേറ്റിംഗ്.

 

Microsoft

29 ദിവസമാണ് ഇവിടെ ഇന്റര്‍വ്യൂ. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള മൈേക്രാസോഫ്റ്റിന്റെ റേറ്റിംഗ് 3.4 ആണ്.

 

Sapient

ഇവിടെ 12 ദിവസമാണ് ഇന്റര്‍വ്യൂ. റേറ്റിംഗ് 3.4

 

Citrix

ഇവിടെ 29 ദിവസമെടുക്കും ഇന്റര്‍വ്യൂ കഴിയാന്‍.
റേറ്റിംഗ് 3.4

 

Nvidia

22 ദിവസം നീണ്ടു നില്‍ക്കുന്ന ഇന്റര്‍വ്യു.
റേറ്റിംഗ് 3.4

 

Informatica

ഇന്റര്‍വ്യൂ 19 ദിവസം നീണ്ടുനില്‍ക്കും
റേറ്റിംഗ് 3.4

 

Facebook

ഇന്റര്‍വ്യൂ 30 ദിവസം
റേറ്റിംഗ് 3.3

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 ഈ കമ്പനികളില്‍ ജോലികിട്ടണമെങ്കില്‍ ചെരുപ്പുതേയണം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot