ഈ ഉപകരണങ്ങളുടെ വിലകേട്ടാല്‍ കണ്ണുതള്ളും

Posted By:

ആവശ്യവും ആഡംബരവും തമ്മില്‍ അങ്ങേയറ്റം വ്യത്യാസമുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ആഡംബരം എന്നത് അനാവശ്യവും അതേസമയം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതുമാണ്.

ഇത്തരത്തില്‍ ആഡംബരത്തിനായി ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നവരെ നമ്മള്‍ കാണാറുണ്ട്. അത്തരക്കാര്‍ക്ക് അനുയോജ്യമായ ഏതാനും ഉപകരണങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ഉദാഹരണത്തിന് 15 ദശലക്ഷം ഡോളര്‍ വിലവരുന്ന സ്മാര്‍ട്‌ഫോണ്‍, 50 ലക്ഷം ഡോളര്‍ വരുന്ന ലൗഡ് സ്പീക്കര്‍... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ... എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ഉപകരണങ്ങള്‍ കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 5 ബ്ലാക് ഡയമണ്ട്

135 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ഫോണിന്റെ ചേസിസില്‍ 600 വെള്ള ഡയമണ്ടുകള്‍ ഉണ്ട്. കൂടാതെ പിന്‍വശത്തെ ആപ്പിള്‍ എംബളം 53 മുത്തുകള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോം ബട്ടനാകട്ടെ ബ്ലാക് ഡീപ് കട് ഡയമണ്ടുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ചൈനീസ് വ്യവസായിയുടെ കൈവശമാണ് ഈ ഫോണ്‍ ഉള്ളത്.

 

ഐപാഡ് 2 ഗോള്‍ഡ് ഹിസ്റ്ററി എഡിഷന്‍

രത്‌നങ്ങള്‍ക്കു പകരം ചരിത്രം കൊണ്ട് തീര്‍ത്ത ഐ പാഡാണ് ഇത്. അതായത് 650 ലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ എല്ലുപയോഗിച്ചാണ് ഈ ഐപാഡ് നിര്‍മിച്ചിരിക്കുന്നത്. തീര്‍ന്നില്ല, ഉപകരണത്തിന്റെ മുന്‍വശത്തെ ഫ്രേം 750 ലക്ഷം വര്‍ഷം പഴക്കമുള്ള അമോലൈറ്റ് എന്ന പാറയില്‍ ആണ് തീര്‍ത്തിരിക്കുന്നത്. ഇതിനു പുറമെ 53 ഡയമണ്ടുകളും സ്വര്‍ണത്തില്‍ തീര്‍ത്ത ആപ്പിള്‍ ലോഗൊയും ഐപാഡിലുണ്ട്.

 

ഹാര്‍ട് ഓഡിയോ D&W ഓറല്‍ പ്ലഷര്‍ ലൗഡ്‌സ്പീക്കര്‍

ലോകത്തിലെ ഏറ്റവും വിലക്കൂടിയ സ്പീക്കര്‍ ആണ് ഇത്. 2012-ല്‍ ഹാര്‍ട് ഓഡിയോ ആണ് ഇത് നിര്‍മിച്ചത്. പൂര്‍ണമായും 18 കാരറ്റ് സ്വര്‍ണത്തിലാണ് സ്പീക്കര്‍ നിര്‍മിച്ചിരിക്കുന്നത്. അതും ഒരെണ്ണം മാത്രം.

 

കാമല്‍ ഡയമണ്ട്‌സ് ഐപാഡ്

18 കാരറ്റ് സ്വര്‍ണവും 300 കാരറ്റ് ഡയമണ്ടും ഉപയോഗിച്ചാണ് ഈ ഐപാഡ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ഹോം ബട്ടനും പിന്‍വശത്തെ ആപ്പിള്‍ ലോഗോയും ബ്ലാക് ഡയമണ്ടിലാണ് നിര്‍മിച്ചിരിക്കുന്നത്. കാമല്‍ ലണ്ടന്‍ നിര്‍മിച്ച് ഐ പാഡിന് ഒരു കിലോയിലധികം ഭാരം വരും.

 

മാക്ബുക് എയര്‍ സുപ്രീം പ്ലാറ്റിനം എഡിഷന്‍

7 കിലോ പ്ലാറ്റിനം ഉപയോഗിച്ച് നിര്‍മിച്ച ആപ്പിള്‍ ലാപ്‌ടോപ് ആണ് ഇത്. ഇത്തരത്തിലുള്ള അഞ്ച് മാക്ബുക്കുകളാണ് ലോകത്ത് നിര്‍മിച്ചിരിക്കുന്നത്.

 

Nintendo Wii സുപ്രീം

ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് ഈ ഉപകരണം. 2.5 കിലോ 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ഉപകരണത്തില്‍ 78-0.25 കാരറ്റ് ഡയമണ്ടുമുണ്ട്. ആറുമാസമെടുത്താണ് ഇത് നിര്‍മിച്ചത്.

 

സോണി പ്ലേസ്‌റ്റേഷന്‍ 3 സുപ്രീം

1.6 കിലോ ഭാരം വരുന്ന 22 കാരറ്റ് സ്വര്‍ണത്തില്‍ ആണ് ഈ ഗെയിമിംഗ് കണ്‍സോള്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ 22 കാരറ്റ് വരുന്ന 58 ഡയമണ്ടുകള്‍ ആണ് ഡിസ്‌ക്‌ലോഡിംഗ് സ്ലോട്ടില്‍ ഉള്ളത്.

 

ഡയമണ്ട് ബ്ലാക്‌ബെറി അമോസു കര്‍വ്

28 കാരറ്റ് വരുന്ന 4459 ഡയമണ്ടുകള്‍ ഉപയോഗിച്ചാണ് ഈ ബ്ലാക്‌ബെറി ഫോണുകള്‍ നിര്‍മിച്ചിരിക്കുന്നത്.

 

ഗോള്‍ഡ് ഐപാഡ് സുപ്രീം

2.1 കിലോ ഭാരം വരുന്ന 22 കാരറ്റ് ഒറ്റ പീസ് സ്വര്‍ണത്തിലാണ് ഗോള്‍ഡ് ഐപാഡ് സുപ്രീമിന്റെ ബാക്പാനല്‍ നിര്‍മിച്ചിരിക്കുന്നത്. ഒപ്പം 25 കാരറ്റ് ഡയമണ്ടുകളും. പിന്‍വശത്തെ ആപ്പിള്‍ ലോഗോ 53 ഡയമണ്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot