ലോകത്തെ കൈയിലെടുത്ത ആപ്പിള്‍ പരസ്യങ്ങള്‍

Posted By:

പരസ്യമാണ് ഏതൊരുത്പന്നത്തിന്റെയും വിപണനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകം. ഒറ്റ കാഴ്ചയില്‍ തന്നെ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന പരസ്യങ്ങളാണ് ഒരു ബ്രാന്‍ഡിനെ പ്രശസ്തമാക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലോകപ്രശസ്ത ടെക് കമ്പനിയായ ആപ്പിളിന്റെ വളര്‍ച്ചയിലും ഇത്തരം പരസ്യങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആപ്പിള്‍ എന്നാല്‍ ഐ ഫോണ്‍ എന്നോ ഐ പാഡ് എന്നോ ചിന്തിക്കുന്ന തരത്തിലേക്ക് ആളുകളെ എത്തിക്കാന്‍ ഈ പരസ്യങ്ങള്‍ക്ക് സാധിച്ചിട്ടുമുണ്ട്.

വിവിധ കാലഘട്ടങ്ങളിലായി ആപ്പിള്‍ അവതരിപ്പിച്ച അത്തരം പരസ്യങ്ങള്‍ ഒന്നു കണ്ടുനോക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple II (1977)

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നികിന്റെ ബുദ്ധിയില്‍ വിരിഞ്ഞ, ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടറായിരുന്നു ആപ്പിള്‍ 2. ഭാവിയിലെ ബിസിനസുകാരിലേക്ക് വിരലചൂണ്ടുന്ന പരസ്യമായിരുന്നു ഇത്. ഒരു യുവാവ് വീട്ടിലിരുന്ന് വളരെ ലാഘവത്തോടെ ജോലിചെയ്യുകയും ഭാര്യ അത് കൗതുകത്തോടെ അടുക്കളയില്‍ നിന്ന് വീക്ഷിക്കുകയും ചെയ്യുന്ന ഈ പരസ്യം പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ അനന്തസാധ്യതകള്‍ എടുത്തുകാണിക്കുന്നതായിരുന്നു. അടുക്കളയിലെ ചുമരില്‍ പതിച്ച വലിയ ആപ്പിളിന്റെ ചിത്രം കൂടിയായതോടെ പരസ്യം പൂര്‍ണത കൈവരിച്ചു.

 

A Is For Apple (1977)

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വ്യാപകമായിക്കൊണ്ടിരുന്ന കാലത്ത് ജനങ്ങളെ കൈയിലെടുത്ത ആപ്പിള്‍ പരസ്യവാചകമാണ് എ ഈസ് ഫോര്‍ ആപ്പിള്‍. ഇംഗ്ലീഷ് അക്ഷരമാലയില്‍ ആദ്യം പഠിക്കുന്ന അക്ഷരം എ ആണല്ലോ. അതുപോലെ പി.സി. എന്നാല്‍ ആദ്യം വാങ്ങേണ്ടത് ആപ്പിള്‍ ആണെന്ന അര്‍ഥത്തിലാണ് ഈ പരസ്യം അവതരിപ്പിച്ചത്.

 

We’re Looking For The Most Original Use Of An Apple Since Adam (1979)

പുരാണത്തില്‍ പറയുന്ന ആദത്തിന്റെ ആപ്പിളുമായി ബന്ധിപ്പിച്ച് നിര്‍മിച്ച പരസ്യമാണിത്. ഏതു കാലഘട്ടത്തിലായാലും ആപ്പിള്‍ അന്നന്നത്തെ സാങ്കേതിക വിദ്യക്കനുസരിച്ച് വളരുന്നു എന്നതാണ് പരസ്യംകൊണ്ട് അര്‍ഥമാക്കിയത്. ഇതും വിപണിയില്‍ ആപ്പിളിന് ഏറെ പ്രചാരം നേടിക്കൊടുത്തു.

What Kind Of Man Owns His Own Computer? (1980)

ഏതുതരത്തിലുള്ള വ്യക്തികളിലാണ് സ്വന്തം കമ്പ്യൂട്ടര്‍ ഉള്ളത് എന്ന വാചകവുമായി ഇറങ്ങിയ പരസ്യമാണിത്. ശാസ്ത്രജ്ഞന്‍ എന്ന നിലയിലും ജീവിതത്തിന്റെ മറ്റു വിവിധ മേഘലകളിലും ലോകപ്രശസ്തനായ ബെഞ്ചമിന്‍ ഫ്രാങ്ക ളിന്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ചിത്രമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ പരീക്ഷണ വസ്തുവായ പട്ടവും ഉണ്ട്. ദീര്‍ഘവീക്ഷണമുള്ള വ്യക്തികള്‍ക്കും ഉയര്‍ന്ന ചിന്താശേഷിയുള്ളവര്‍ക്കും വേണ്ടിയുള്ളതാണ് ആപ്പിള്‍ കമ്പ്യൂട്ടര്‍ എന്നാണ് പരസ്യത്തിലുടെ അര്‍ഥമാക്കിയത്.

Leave Your Mark (1997)

തീര്‍ത്തും ബുദ്ധിപരവും ലളിതവുമായ പരസ്യമാണിത്. നിങ്ങളുടെ വയസും സ്വപ്‌നവും പൂരിപ്പിക്കാനുള്ള ഇടം നല്‍കുകയാണ് പരസ്യത്തില്‍ ചെയ്തിരിക്കുന്നത്. പ്രായമെത്രയായാലും ആപ്പിള്‍ ഉപകരണങ്ങള്‍ കൈയിലുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ സഫലമാക്കാമെന്നതാണ് പരസ്യം കൊണ്ട് അര്‍ഥമാക്കിയത്. 1997-ലെ പരസ്യമാണിത്.

Chic Not Geek (1998)

1998-ല്‍ ആപ്പിളിന്റെ ഐ മാക് പുറത്തിറങ്ങിയതോടെ അതുവരെ കമ്പ്യൂട്ടറിനെ കുറിച്ചുണ്ടായിരുന്ന സങ്കല്‍പങ്ങളെല്ലാം തിരുത്തി എഴുതപ്പെട്ടു. സാങ്കേതിക വിദഗ്ധരല്ലാത്തവര്‍ക്കും പി.സി. ഉപയോഗിക്കാമെന്ന തരത്തിലുള്ള പരസ്യവാചകമാണ് ഐ മാകിന്റെ പ്രചാരണത്തിനായി ആപ്പിള്‍ ഉപയോഗിച്ചത്.

Think Different (1998)

1998-ല്‍ ആപ്പിള്‍ അവതരിപ്പിച്ച മറ്റൊരു പരസ്യമാണ് ഇത്. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ മുതല്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് വരെയുള്ള ലോകപ്രശസ്ത വ്യക്തികളുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ഈ പരസ്യം ഇറക്കിയത്. ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ക്കു മാത്രമെ അതിനു കഴിയു എന്ന പരസ്യവാചകമാണ് ഇതിനൊപ്പം നല്‍കിയത്. ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കുന്ന പരസ്യം കൂടിയായിരുന്നു ഇത്.

 

Black Tie Optional (2000)

2000-മായപ്പോഴേക്കും ആപ്പിള്‍ പരസ്യത്തിന്റെ സ്വഭാവത്തില്‍ കുറച്ചുകൂടി മാറ്റങ്ങള്‍ വന്നുതുടങ്ങി. അനാവശ്യമായതും വലിച്ചുനീട്ടിയുമുള്ള വാചകങ്ങള്‍ ഒഴിവാക്കി വളരെ ഗൗരവത്തോടെയാണ് പരസ്യം കൈകാര്യം ചെയ്തത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഐ ബുക് G3 ഇറക്കിയപ്പോള്‍ നല്‍കിയ പരസ്യം. 'ബ്ലാക് ടൈ ഓപ്ഷനല്‍' എന്നീ മൂന്നു വാക്കുകള്‍ മാത്രമെ പരസ്യത്തിലുണ്ടായിരുന്നുള്ളു. പ്രൊഫഷണലുകള്‍ക്ക് അനുയോജ്യം എന്നാണ് അര്‍ഥമാക്കിയത്.

iPod (2006)

2006-ല്‍ ആപ്പിള്‍ സൃഷ്ടിച്ച വിപ്ലവമായിരുന്നു ഐ പോഡ്. സംഗീതം ആസ്വദിക്കുന്നതിന് പുതിയ തലം നല്‍കിയ ഐ പോഡിന് അതിനനുയോജ്യമായ പരസ്യമാണ് നല്‍കിയത്. ഐ പോഡില്‍ പാട്ടുകേട്ടുകൊണ്ട് ആളുകള്‍ മതിമറന്ന് നൃത്തം ചെയ്യുന്ന ഈ പരസ്യം ആപ്പിളിന്റെ വര്‍ണാഭമായ പരസ്യങ്ങളില്‍ ഒന്നാണ്.

Thanks A Billion (2009)

2009-ല്‍ ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോറില്‍ നിന്ന് ഒമ്പതുമാസംകൊണ്ട് കോടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടപ്പോള്‍ നല്‍കിയ പരസ്യമാണിത്. ഒരു കോടി നന്ദി എന്ന് അര്‍ഥം വരുന്ന ഈ പരസ്യവാചകം എല്ലാ അര്‍ഥത്തിലും മികച്ചതായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തെ കൈയിലെടുത്ത ആപ്പിള്‍ പരസ്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot