2015-ല്‍ കണ്ണുറപ്പിക്കേണ്ട 10 സാങ്കേതിക പ്രവണതകള്‍....!

By Sutheesh
|

ശരിയായ മനുഷ്യ വികാസത്തിന്റെ വ്യക്തമായ ചൂണ്ടു പലകയാണ് സാങ്കേതിക രംഗത്തുണ്ടാകുന്ന കുതിച്ചു ചാട്ടം. നമ്മള്‍ കൂടുതല്‍ സൗകര്യപ്രദമായ ജിവിതത്തിലേക്ക് കൂടുമാറുന്നതിന്റെ കാരണങ്ങളിലൊന്ന് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും നമ്മള്‍ മികച്ച പുരോഗതി കൈവരിക്കുന്നതാണ്.

 

2014-ല്‍ ഇന്ററാക്ടീവ് ആപ്ലിക്കേഷനുകളുടേയും, ക്ലൗഡ് സേവനങ്ങളുടേയും ഉദയം കണ്ടു, ഓണ്‍ലൈന്‍ റീട്ടെയില്‍ പക്വത പ്രാപിച്ചതും ഇക്കൊല്ലമാണ്. എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലാക്കാന്‍ ഇപ്പോള്‍ മത്സരിക്കുകയാണ്.

2015-ലേക്ക് കടക്കുമ്പോള്‍ 10 മികച്ച ഉയര്‍ന്ന് വരുന്ന സാങ്കേതികത പരിശോധിക്കുകയാണ് ചുവടെ.

1

1

നിങ്ങളുടെ ഫോണില്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇതിനെ ബാങ്ക് ആക്കൗണ്ടുമായോ, ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുമായോ ബന്ധിപ്പിക്കുക.

 

2

2

TheStylisted എന്ന ആപ് ന്യുയോര്‍ക്കിലും, ഷിക്കാഗോയിലും സൗന്ദര്യ വര്‍ദ്ധക സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണ്, അതേസമയം, DogVacay ആപ് നിങ്ങളുടെ വളര്‍ത്തു ജീവികളെ പരിപാലിക്കുന്ന ആളുകളെ കണ്ടെത്താന്‍ സഹായിക്കുന്നു.

ഇത് ഇപ്പോള്‍ യുഎസിലാണ് പ്രചാരം നേടിയിട്ടുളളതെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും താമസിയാതെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

3

3

മക്ക്‌ഡൊണാള്‍ഡ്'സ് നിവവില്‍ ബ്ലൂടൂത്ത് വഴി കൂപണ്‍ ഓഫറുകള്‍, അലര്‍ട്ടുകള്‍, ജോലി അവസരങ്ങള്‍, കസ്റ്റമര്‍ സര്‍വേകള്‍ എന്നിവ ഉപഭോക്താക്കള്‍ അവരുടെ സ്‌റ്റോറുകളില്‍ എത്തുമ്പോള്‍ തന്നെ ബീക്കണുകളിലൂടെ നല്‍കാനുളള ശ്രമത്തിലാണ്.

4
 

4

Line Pay ഉപയോക്താവിനെ ആപിലൂടെ തന്നെ പണം കൈമാറ്റം ചെയ്യുന്നതിനും സാധനങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും സഹായിക്കുന്നു.

 

5

5

ഓഡിയോ, വീഡിയോ സേവനങ്ങള്‍ ഗുണ നിലവാരം ഒട്ടും ചോരാതെ സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തിക്കുന്നതിന് ബ്രൗസറിനെ അടിസ്ഥാനമാക്കിയുളള സൗജന്യ സാങ്കേതികതയായ വെബ്ആര്‍ടിസി ഉപകരിക്കുന്നു.

6

6

സ്വയം നശിക്കുന്ന ഫോട്ടോകളും വീഡിയോകളും അവതരിപ്പിച്ചുകൊണ്ട് സ്‌നാപ്ചാറ്റ് എഫമെറാലിറ്റി മേഖലയിലേക്ക് എത്തിയത് വന്‍ ജനപ്രിയതയാണ് തീര്‍ത്തത്. ഈ പ്രവണത വരും കാലുകളില്‍ കൂടാനാണ് സാദ്ധ്യത.

7

7

സോണി സ്മാര്‍ട്ട്‌വാച്ച് 3, സാംസങ് ഗിയര്‍ എസ്, എല്‍ജി ജി വാച്ച് തുടങ്ങി ഒരുപിടി സ്മാര്‍ട്ട്‌വാച്ചുകളാണ് 2014-ല്‍ ലോഞ്ച് ചെയ്യുന്നത് കണ്ടത്.

8

8

2014-ലെ മൂന്നാം പാദത്തില്‍ ഡിജിറ്റല്‍ ഫയലില്‍ നിന്ന് മൂന്ന് ഡൈമന്‍ഷനുളള ഓബ്ജറ്റുകള്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്ന 33,000 ത്രിഡി പ്രിന്ററുകളാണ് വിപണനം ചെയ്യപ്പെട്ടത്. വരും കൊല്ലങ്ങളില്‍ ഇതിന്റെ സ്വീകാര്യത വര്‍ദ്ധിക്കാനാണ് സാദ്ധ്യത.

9

9

ആപ്പിളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട് ഹോം കിറ്റ് മികച്ച ഒരു ഉദാഹരണമാണ്. ഐഫോണോ, ഐപാഡോ ഉപയോഗിച്ച് ഗാരേജ് ഡോറുകള്‍, ലൈറ്റുകള്‍, സുരക്ഷാ ക്യാമറകള്‍ എന്നിവ സിരി ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് അവര്‍ പരിചയപ്പെടുത്തിയത്.

 

10

10

ക്ലൗഡ് കമ്പ്യൂട്ടിങ് നിങ്ങളുടെ ഡാറ്റാ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിനും നിങ്ങള്‍ക്ക് ആവശ്യമുളള ഏത് അവസരത്തിലും ആക്‌സസ് ചെയ്യുന്നതിനും സഹായിക്കുന്നു.

Best Mobiles in India

Read more about:
English summary
10 most significant technology trends to look forward to in 2015.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X