ആപ്പിള്‍ ഐവാച്ച് ഹിറ്റ് ആകാന്‍ സാധ്യതയുളള 10 സവിശേഷതകള്‍...!

വളരെയധികം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ആപ്പിള്‍ ഐവാച്ചിന് രൂപം നല്‍കിയത്, എന്നാല്‍ ഇത് വരെ വിപണിയില്‍ ഐവാച്ച് വില്‍പ്പനയ്ക്കായി എത്തിയിട്ടില്ല. രണ്ട് സ്‌ക്രീന്‍ വലുപ്പങ്ങളിലായിട്ടാണ് ഇത് വിപണിയില്‍ എത്തിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിട്ടുളളത്. 38 എംഎം സൈസിലും മറ്റേത് 42 എംഎംമിലുമാണ്. മൂന്ന് മോഡലുകളാണ് ഐവാച്ചിനുളളത്, ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ട്, ആപ്പിള്‍ വാച്ച് എഡിഷന്‍ എന്നിവയാണ് അവ.

ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകളറിയാന്‍ താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple Watch to work

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് എന്നിവയുമായി ടിത്രിംഗിന്റെ സഹായത്തോടെ കണക്ട് ചെയ്ത് നമുക്ക് ആപ്പിള്‍ ഐവാച്ച് ഉപയോഗിക്കാവുന്നതാണ്.

Digital Crown

ആപ്പിള്‍ വാച്ചില്‍ കൊടുത്തിരിക്കുന്ന ക്രൗണിനെ ഡിജിറ്റല്‍ ക്രൗണ്‍ പോലെ ഉപയോഗിക്കാവുന്നതാണ്. ടിം കുക്ക് പറയുന്നതിനുസരിച്ച്, നമുക്ക് വാച്ചിലെ ക്രൗണിനെ സൂം ഇന്‍ ചെയ്യുന്നതിനും സൂം ഔട്ട് ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ നമുക്ക് ഹോം ബട്ടണായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.

Force Touch

ആപ്പിള്‍ വാച്ചില്‍ റെറ്റിനാ ഡിസ്‌പ്ലേ കൊടുത്തിട്ടുണ്ട്. ഇതിലെ ഫോഴ്‌സ് ടച്ച് സെന്‍സുകൊണ്ട് ഉപയോക്താവിന് വ്യത്യസ്ത തരത്തില്‍ ടച്ച് സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കും.

 

Taptic Engine and Built-in speaker

ഉപയോക്താവിന് വാച്ചിലെ നോട്ടിഫിക്കേഷന്‍ അലര്‍ട്ട്് കേള്‍ക്കാന്‍ സാധിക്കുന്നതോടൊപ്പം അത് പൂരിപ്പിക്കാനും പറ്റും.

Specs

വാച്ചിലുളള കസ്റ്റം ചിപ്പ് ആപ്പിള്‍ ഘടിപ്പിച്ചിരിക്കുന്നത് ഒരു ചെറിയ പിസിയിലുളള അത്ര സവിശേഷതകള്‍ ഉള്‍ക്കൊളളുന്നതാണ്.

11 watch faces

11 വ്യത്യസ്ത തരത്തിലുളള ഡിസൈനുകളില്‍ ആപ്പിള്‍ വാച്ച് ലഭ്യമാണ്. ഉപയോക്താവിന് ഇത് തന്റെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും സാധിക്കും.

 

Smart Replies and dictation

ഉപയോക്താവിന് തന്റെ മെസേജിന്റെ മറുപടി ഐവാച്ചില്‍ ശബ്ദരൂപേണയും നല്‍കാവുന്നതാണ്. വാച്ച് മുന്‍പ് തിരഞ്ഞെടുത്ത സന്ദേശം അയയ്‌ക്കേണ്ട ആള്‍ക്ക് അയയ്ക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot