തീര്‍ച്ചയായും വായിക്കേണ്ട ടെക്ക് അതികായന്മാരുടെ ജീവചരിത്രങ്ങള്‍..!

  X

  ടെക്ക് പ്രേമികള്‍ക്ക് ഇത് ആവേശകരമായ കാലമാണ്. പുതിയ കമ്പനികള്‍ തുടങ്ങുന്നതിനുളള മികച്ച സാധ്യതകളും, പുതിയ സംരംഭകള്‍ക്കുളള അനുയോജ്യമായ കാലാവസ്ഥയും നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഈ സമയം ഏറ്റവും മികച്ചതാക്കുന്നു.

  ഈ അവസരത്തില്‍ നിങ്ങള്‍ക്ക് പ്രചോദനം ഏകുന്ന ടെക്ക് ഭീമന്മാരുടെ ജീവചരിത്രം അടയാളപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'Hard Drive: Bill Gates and the Making of the Microsoft Empire' എന്ന ജീവചരിത്രം ജെയിംസ് വാളളസ്, ജിം എറിക്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ബില്‍ഗേറ്റ്‌സിനെക്കുറിച്ചും മൈക്രോസോഫ്റ്റിന്റെ ഉദയത്തെക്കുറിച്ചും ഈ ഗ്രന്ഥം മികച്ച പാരായണം നല്‍കുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  അമേരിക്കന്‍ എഴുത്തുകാരനും ജീവചരിത്രകാരനുമായ വാള്‍ട്ടര്‍ ഐസക്‌സണ്‍ 'Steve Jobs' എന്ന പേരില്‍ തന്നെയാണ് ജീവചരിത്രവും എഴുതിയിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 40-ലധികം ഇന്റര്‍വ്യൂകള്‍ നടത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'Idea Man: A Memoir by the Co-Founder of Microsoft' എന്ന ഈ പുസ്തകം മൈക്രോസോഫ്റ്റ് എന്ന കമ്പനി രൂപപ്പെടുത്തുന്നതില്‍ പോള്‍ അലന്റെ സംഭാവനകള്‍ വിവരിക്കുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  ‘The Everything Store: Jeff Bezos and the Age of Amazon' എന്ന ജീവചരിത്ര പുസ്തകത്തില്‍ ബ്രാഡ് സ്റ്റോണ്‍ ആമസോണിന്റെ ഉദയവും വളര്‍ച്ചയും പ്രതിപാദിക്കുന്നു. ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയില്‍ നടന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ പുസ്തകം ഒരു ചൂണ്ടുപലകയാണ്.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'The Snowball: Warren Buffett and the Business of Life' എന്ന ജീവചരിത്രം എഴുതിയത് ആലിസ് സ്‌ക്രോഡര്‍ ആണ്. ഇന്‍വസ്റ്റ്‌മെന്റ് സ്ഥാപനമായ ബെര്‍ക്ക്ഷയര്‍ ഹാത്തവേ ഇന്ന് കാണുന്ന സാമ്രാജ്യമായത് എങ്ങനെയന്ന് ഈ പുസ്തകം പറയുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'iWoz: Computer Geek to Cult Icon: How I Invented the Personal Computer, Co-Founded Apple, and Had Fun Doing It' എന്ന ഈ പുസ്തകം ആപ്പിള്‍ രൂപീകരണത്തില്‍ വോസ്‌നിയാക്ക് വഹിച്ച പങ്ക് എടുത്ത് കാണിക്കുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'The Accidental Billionaires: The Founding of Facebook' എന്ന ഈ പുസ്തകം ഒരു വെബ്‌സൈറ്റ് കോടി കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായത് എങ്ങനെയാണെന്ന് എടുത്ത് പറയുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'The Man Behind the Microchip: Robert Noyce and the Invention of Silicon Valley' എന്ന പുസ്തകം എഴുതിയത് ലെസ്‌ലീ ബെര്‍ലിന്‍ ആണ്. ഫെയര്‍ചൈല്‍ഡ് കോര്‍പറേഷന്‍സ്, ഇന്‍ടെല്‍ എന്നീ കമ്പനികളുടെ പുറകിലുളള നോയിസിന്റെ പങ്ക് ഈ പുസ്തകം വ്യക്തമാക്കുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'Just for Fun: The Story of an Accidental Revolutionary' എന്ന പുസ്തകം ലിനക്‌സിന്റെ പുറകിലുളള ചരിത്രം സവിസ്തരം പറയുന്നു.

  ടെക്ക് അതികായന്മാരുടെ തീര്‍ച്ചയായും വായിക്കേണ്ട 10 ജീവചരിത്രങ്ങള്‍..!

  'Jony Ive: The Genius Behind Apple's Greatest Products' എന്ന പുസ്തകം ആപ്പിളിന്റെ മനോഹരങ്ങളായ ഉല്‍പ്പന്നങ്ങളായ ഐപോഡ്, ഐമാക്ക്, ഐഫോണ്‍ എന്നിവയുടെ രൂപകല്‍പ്പനയ്ക്ക് പുറകിലുളള തലച്ചോറ് വെളിപ്പെടുത്തുന്നു.

  കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്ക് മുകളിലായി ഇത്തരത്തില്‍ വിജയഗാഥ സൃഷ്ടിക്കുന്ന മറ്റൊരു ഉല്‍പ്പന്നം പരിചയപ്പെടുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  10 Must Read Biographies Of Tech Leaders.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more