ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

Written By:

എല്ലാവരും ആപ്പിളിന്‍റെ പുറകെയാണ്. പക്ഷേ, ആപ്പിള്‍ എന്തൊക്കെ അവതരിപ്പിച്ചുവെന്ന് പറഞ്ഞാലും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ദിനംപ്രതിയേറുകയാണ്. ഐഫോണിന്‍റെ സൗന്ദര്യത്തിനും കരുത്തിനും അപ്പുറം ആന്‍ഡ്രോയിഡ് മുറുകെപ്പിടിക്കാന്‍ പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ട്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

ആന്‍ഡ്രോയിഡ് ആളുകള്‍ക്കിത്ര പ്രിയപെട്ടതാവാനുള്ള പ്രധാന കാരണം അതിന്‍റെ കസ്റ്റമൈസേഷന്‍ തന്നെ. ലോഞ്ചറുകള്‍, വൈവിധ്യമുള്ള ലോക്ക് സ്ക്രീനുകള്‍ എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും ഉപഭോക്താവിന് യഥേഷ്ടം ക്രമീകരിക്കാം.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

വോയിസ്‌ റെക്കഗ്നിഷന്‍റെ ആവശ്യകതയേറി വരുന്ന ഈ കാലത്ത് ഗൂഗിള്‍ മാര്‍ഷ്മാലോയിലൂടെ കുറച്ച് കൂടി കാര്യക്ഷമമായ ഗൂഗിള്‍ നൗ അവതരിപ്പിക്കുന്നത്. ആപ്പിളിലെ സിറി(Siri)യെപ്പോലെ തന്നെ ഗൂഗിള്‍ നൗവിലൂടെ ഒരുവിധം കാര്യങ്ങളൊക്കെ ശബ്ദത്തിലൂടെ നിയന്ത്രിക്കാനാകും.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

വര്‍ഷത്തിലൊരിക്കലേ ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കുകയുള്ളൂ. ഇത്തവണ ഐഫോണ്‍ 6എസും 6എസ് പ്ലസ്സുമാണ് വിപണിയിലെത്തിയത്. അതേ സമയം ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ നിരവധി ഫോണുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്, നിങ്ങള്‍ക്ക് ഇഷ്ട്ടാനുസരണം തിരഞ്ഞെടുക്കാം.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

റെസ്പോണ്‍സീവ് ആനിമേഷനുകള്‍, ലളിതമായ ഗ്രിഡ് ലേഔട്ടുകള്‍ എന്നിവ ചേര്‍ത്ത് രൂപകല്പ്പന ചെയ്ത വര്‍ണ്ണവൈവിധ്യമാര്‍ന്ന 'മെറ്റീരിയല്‍ ഡിസൈന്‍' ഗൂഗിള്‍ 2014ലാണെത്തിക്കുന്നത്.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

ഇമെയില്‍, ബ്രൌസര്‍, ക്ലൗഡ് സര്‍വീസ്, യൂണിവേഴ്സല്‍ സെര്‍ച്ച് മുതലായവ ഇന്റഗ്രേറ്റ് ചെയ്താണ് ആന്‍ഡ്രോയിഡിലുള്ളത്. ഇത് വളരെ ആയാസരഹിതമായി കാര്യങ്ങള്‍ ചെയ്യാന്‍ ഉപഭോക്താവിനെ സഹായിക്കുന്നു.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

ഐഫോണുകളില്‍ റിമൂവ് ചെയ്യാന്‍ കഴിയാത്ത രീതിയിലുള്ള ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് ഫോണുകളുമായ് താരതമ്യം ചെയ്യുമ്പോള്‍ അതിന്‍റെ ബാക്കപ്പ് വളരെ കുറവാണ്. അതേസമയം ആന്‍ഡ്രോയിഡ് ഫോണുകളില്‍ പലതിലും ബാറ്ററി റിമൂവ് ചെയ്യാന്‍ സാധിക്കും ഒപ്പം പവര്‍സേവര്‍ മോഡുകളുമുണ്ട്.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

ക്വാളിറ്റി കൂടിയ ആപ്പിളിന്‍റെ ഫോണുകള്‍ക്കും അതിന്‍റെ അനുബന്ധ ഘടകങ്ങള്‍ക്കും വിപണിയില്‍ തീപിടിച്ച വിലയാണ്. പക്ഷേ, ആന്‍ഡ്രോയിഡിന്‍റെ കാര്യത്തില്‍ നമുക്ക് ബഡ്ജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ നിരവധി ഫോണുകള്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

ആപ്പിളിന്‍റെ സ്മാര്‍ട്ട് വാച്ചുകള്‍ അവരുടെ ഉപകരണങ്ങളുമായ് ചേര്‍ന്നാണ് നന്നായി പ്രവര്‍ത്തിക്കുക. നേരെമറിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ വാച്ചുകള്‍ ഏത് പ്ലാറ്റ്ഫോമിലുള്ള ഉപകരണങ്ങളുമായി ഇഴുകിച്ചേരും.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഫിന്‍ഗര്‍ പ്രിന്‍റ് സെന്‍സര്‍, ഐ ട്രാക്കര്‍, സ്മാര്‍ട്ട്‌ നോക്ക് കോഡ് അണ്‍ലോക്കിംഗ് എന്നിങ്ങനെ നിരവധി സെന്‍സറുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലുണ്ട്.

ആന്‍ഡ്രോയിഡിനെ സ്നേഹിക്കാന്‍ 10 കാരണങ്ങള്‍

സമയം, തീയതി, നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ സ്മാര്‍ട്ട് കെയിസിലൂടെ നമുക്ക് അറിയാന്‍ കഴിയും. ഐഫോണുകളില്‍ ഇത് ലഭ്യമല്ല.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 reasons to prefer Android over iOS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot