കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാതിരിക്കാന്‍ 10 കാരണങ്ങള്‍

|

സാങ്കേതികവിദ്യ ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കി കഴിഞ്ഞു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കുട്ടികളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനത്തെ കുറിച്ച് നാം ബോധവാന്മാരായിരിക്കണം. സ്മാര്‍ട്ട്‌ഫോണുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയാന്‍ താത്പര്യമില്ലേ?

 

1. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കുറയുന്നു

1. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കുറയുന്നു

സ്മാര്‍ട്ട്‌ഫോണുകള്‍ നല്ലതായിരിക്കാം. എന്നാല്‍ കുട്ടികള്‍ സ്മാര്‍ട്ട്‌ഫോണുകളുമായി ചെലവഴിക്കുന്ന സമയം യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ചിരിച്ചുല്ലസിക്കേണ്ടതാണെന്ന് ഓര്‍ക്കുക. ഫോണിനോടുള്ള അടുപ്പം കൂടുന്നതിന് അനുസരിച്ച് അച്ഛനമ്മമാരോടുള്ള സ്‌നേഹവും അടുപ്പവും കുറയും. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സ്‌നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശവും അത്യാവശ്യമാണ്. അല്ലെങ്കില്‍ അവര്‍ തെറ്റായ വഴികളില്‍ എത്തിപ്പെടാം.

2. സര്‍ഗ്ഗാത്മകത നശിക്കുന്നു

2. സര്‍ഗ്ഗാത്മകത നശിക്കുന്നു

സ്മാര്‍ട്ട്‌ഫോണുകളിലെ ഗെയിമുകള്‍ കളിച്ച് സമയം കളയുന്ന കുട്ടികള്‍ക്ക് സാവകാശം ചിന്താശേഷിയും സര്‍ഗ്ഗാത്മകതയും കൈമോശം വരാം. ഇത് അവരുടെ ബുദ്ധിവികാസത്തെയും ദോഷകരമായി ബാധിച്ചേക്കാം.

3. ഉറക്കം കുറയുന്നു
 

3. ഉറക്കം കുറയുന്നു

സ്മാര്‍ട്ട്‌ഫോണുമായി കിടക്കയിലേക്ക് പോകുന്ന കുട്ടികളില്‍ ഉറക്കം കുറവായിരിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ ആവശ്യത്തിന് ഉറങ്ങണം. എങ്കില്‍ മാത്രമേ അവരുടെ തലച്ചോറിന് മതിയായ അളവില്‍ വിശ്രമം ലഭിക്കുകയുള്ളൂ. ശരിയായി ഉറക്കം ലഭിക്കാത്ത കുട്ടികളില്‍ അലസത പ്രകടമായിരിക്കും.

 4. പ്രവൃത്തികളുടെ ദോഷം മനസ്സിലാക്കാന്‍ കഴിയാതെ വരും

4. പ്രവൃത്തികളുടെ ദോഷം മനസ്സിലാക്കാന്‍ കഴിയാതെ വരും

സ്മാര്‍ട്ട്‌ഫോണുകളില്‍ അധികമായി സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ പ്രവൃത്തികളെ കുറിച്ചോ അവയുടെ ഫലത്തെ പറ്റിയോ ചിന്തിക്കാന്‍ കഴിയുകയില്ല.

 5. പഠനത്തില്‍ ശ്രദ്ധ കുറയുന്നു

5. പഠനത്തില്‍ ശ്രദ്ധ കുറയുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുട്ടികളുടെ ഏകാഗ്രതയും സാമൂഹിക- സാമ്പത്തിക വികാസവും ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കണക്കും ശാസ്ത്രവും പഠിക്കാനുള്ള കഴിവ് ഇത്തരം കുട്ടികളില്‍ കുറവായിരിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

6. ആസക്തി ഉണ്ടാക്കുന്നു

6. ആസക്തി ഉണ്ടാക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികള്‍ക്ക് ലഹരിയായി മാറാം. മുതിര്‍ന്നാലും ഇത് മാറണമെന്നില്ല. ഇത് അവരുടെ മൊത്തത്തിലുള്ള മാനസിക വികാസത്തെ ദോഷകരമായി ബാധിക്കും.

7. മാനസികാരോഗ്യവും അപകടത്തിലാകുന്നു

7. മാനസികാരോഗ്യവും അപകടത്തിലാകുന്നു

സ്മാര്‍ട്ട്‌ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിത ഉപയോഗമാണ് കുട്ടികളിലെ അമിത ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കും.

 8. പൊണ്ണത്തടിയിലേക്ക് നയിക്കുന്നു

8. പൊണ്ണത്തടിയിലേക്ക് നയിക്കുന്നു

സ്മാര്‍ട്ട്‌ഫോണിനോടുള്ള ആസ്‌കതി കുട്ടികളെ കൂട്ടുകാരുമൊത്തുള്ള കളികളില്‍ നിന്നും വ്യായാമത്തില്‍ നിന്നും അകറ്റും. മണിക്കൂറുകളോളം ഒരിടിത്തിരിക്കുന്ന കുട്ടികളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്.

9. പെരുമാറ്റദൂഷ്യങ്ങള്‍ക്ക് ഇടയാക്കുന്നു

9. പെരുമാറ്റദൂഷ്യങ്ങള്‍ക്ക് ഇടയാക്കുന്നു

ദിവസവും രണ്ട് മണിക്കൂറില്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ സാമൂഹികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകുന്ന ഗെയിമുകള്‍ കുട്ടികളില്‍ ശ്രദ്ധക്കുറവ് പോലുള്ള വൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

10. അതിക്രമങ്ങള്‍ ആസ്വദിക്കുന്നു

10. അതിക്രമങ്ങള്‍ ആസ്വദിക്കുന്നു

സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ പല ഗെയിമുകളും വെടിവയ്പ്പും മത്സര വണ്ടിയോട്ടവുമൊക്കെയാണ്. ഇത് കുട്ടികളിലും ഇത്തരം വാസനകള്‍ ഉണര്‍ത്തുമെന്ന് മാത്രമല്ല അതിക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യും. അതിക്രമങ്ങളിലൂടെ എന്തും നേടിയെടുക്കാമെന്ന ചിന്ത കുട്ടികളിലുണ്ടാകാനും ഇത് കാരണമാകുന്നു.

16 ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നു; ഞെട്ടല്‍ മാറാതെ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍16 ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നു; ഞെട്ടല്‍ മാറാതെ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍

Best Mobiles in India

Read more about:
English summary
10 Reasons You Shouldn’t Hand A Smartphone to Your Children

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X