സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

Posted By:

സ്മാര്‍ട്‌ഫോണും ലാപ്‌ടോപും ഉപയോഗിക്കാത്തവരായി അധികമാരും ഇപ്പോള്‍ ഉണ്ടാവില്ല. എന്നാല്‍ എപ്പോഴെങ്കിലും വാങ്ങിയ സ്മാര്‍ട്‌ഫോണ്‍ നന്നായില്ല എന്ന് ഓര്‍ത്ത് പരിഭവിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഫോണിന്റെ ബാറ്ററി തീര്‍ന്നു പോവുക.

ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ലാത്തവര്‍ അധികമുണ്ടാവില്ല. എന്തായാലും പൊതുവായി സംഭവിക്കുന്ന, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഏതാനും അബദ്ധങ്ങള്‍ ചുവടെ കൊടുക്കുന്നു. ഭാവിയില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണകരമായിരിക്കും.

വാര്‍ത്തയ്ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ലാപ്‌ടോപിലോ വിന്‍ഡോസ് ഒ.എസ്. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വിന്‍ഡോസിന്റെ മികച്ച വേര്‍ഷനുകളിലൊന്നായിരിക്കണം അത് എന്നതാണ്. ഉദാഹരണത്തിന്, മുന്‍പ് വിന്‍ഡോസ് XP നല്ല ഒ.എസ്. ആയിരുന്നു. എന്നാല്‍ വിന്‍ഡോസ് വിസതയുടെ കാര്യം മറിച്ചായിരുന്നു. അതുപോലെ വിന്‍ഡോസ് 7 ഏറെ ഗുണങ്ങളുള്ള ഒ.എസ്. ആണ്. എന്നാല്‍ വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ചെയ്തവരെല്ലാം ഇപ്പോള്‍ നിരാശരാണ്.

 

#2

പുതിയ പ്രധാന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് സിസ്റ്റം ബാക്അപ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ കൊടുക്കാറില്ല. പ്രധാന ഫയലുകള്‍ നഷ്ടമാവുമ്പോഴാണ് അബദ്ധം മനസിലാവുക.

 

 

#3

75 ശതമാനത്തില്‍ കുറവ് ബാറ്ററി ചാര്‍ജുള്ള സ്മാര്‍ട്‌ഫോണുമായി പുറത്തുപോവുക എന്നത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കാം. വീട്ടിലുള്ളപ്പോഴാണെങ്കില്‍ ഇത് ധാരാളമാണ്. എന്നാല്‍ പുറത്തിറങ്ങി ഇന്റര്‍നെറ്റും മറ്റും ഉപയോഗിക്കുമ്പോള്‍ വളരെ പെട്ടെന്ന് ബാറ്ററി തീര്‍ന്നുപോകും.

 

 

#4

സ്മാര്‍ട്‌ഫോണില്‍ സൗജന്യമായി ലഭിക്കുന്ന തേര്‍ഡ് പാര്‍ടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഏറ്റവും അപകടകരമാണ്. ഇത്തരം ആപ്ലിക്കേഷനുകളില്‍ മാല്‍വേറുകള്‍ ഉണ്ടാവാന്‍ ഇടയുണ്ട്.

 

 

#5

സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രഡ് മുതല്‍ താഴേക്കുള്ള വേര്‍ഷനുകള്‍ ഉള്ള സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നത് അബദ്ധം തന്നെയാണ്. വില കുറവായിരിക്കുമെങ്കിലും ഫോണ്‍ കാലഹരണപ്പെട്ടതാകും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot