ലോലിപോപ്പിലുളള എന്നാല്‍ കിറ്റ്കാറ്റിലില്ലാത്ത 10 സവിശേഷതകള്‍....!

By Sutheesh
|

ആന്‍ഡ്രോയിഡിന്റെ ലോലിപോപ്പിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും, ഇത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഒഎസ്സാണ്. മോട്ടോജിയെക്കൂടാതെ ചില ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളിലും ലോലിപോപ്പ് എത്തുന്നതാണ്. പതുക്കെ പതുക്കെ ലോലിപോപ്പിന്റെ അപ്‌ഡേറ്റ് മറ്റ് സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാകാന്‍ തുടങ്ങുന്നതാണ്.

ആന്‍ഡ്രോയിഡ് ലോലിപോപ്പ് കിറ്റ്കാറ്റ് 4.4.4 പതിപ്പിന് ശേഷമാണ് ലഭിക്കുക, അതായത് ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4.4 പതിപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ലോലിപപ്പ് അപ്‌ഡേറ്റ് ലഭിക്കാനുളള സാധ്യതയുണ്ട്. ലോ എന്‍ഡ് അല്ലെങ്കില്‍ കുറഞ്ഞ വിലയുളള ഫോണുകളില്‍ ഈ അപ്‌ഡേറ്റ് ലഭിക്കാനുളള സാധ്യത തുലോം കുറവാണ്.

ഇനി നമുക്ക് പുതിയ ഒഎസ്സില്‍ നല്‍കിയിരിക്കുന്ന സവിശേഷതകളെക്കുറിച്ച് നോക്കാം. കിറ്റ്കാറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ മുന്‍ പതിപ്പില്‍ ഇല്ലാത്ത ഏതൊക്കെ സവിശേഷതകളാണ് ലഭിക്കുക എന്നറിയാനായി താഴെയുളള സ്ലൈഡര്‍ നോക്കുക.

1

1

ആന്‍ഡ്രോയിഡ് ഫോണില്‍ ഫ്‌ലാഷ് ലൈറ്റ് ഉപയോഗിക്കുന്നതിനായി മറ്റൊരു ആപ് എന്തുകൊണ്ടാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുന്നതെന്ന് നിങ്ങള്‍ എപ്പോഴും വ്യാകുലപ്പെടാറുണ്ടാകും. എന്നാല്‍ ലോലിപോപ്പ് അപ്‌ഡേറ്റിന് ശേഷം ഈ കാര്യത്തിന് നിങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നതായിരിക്കും.

 

2

2

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് സ്മാര്‍ട്ട്‌ഫോണില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന സമയത്ത് എത്ര ബാറ്ററി ചാര്‍ജ് ആണ് ആയത്, എത്ര നേരം കൊണ്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് ആകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാനിടയില്ല. എന്നാല്‍ ലോലിപോപ്പ് ഒഎസ്സില്‍ ചാര്‍ജിംഗിന്റെ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ എത്ര സമയം എടുക്കുമെന്ന് ലോലിപോപ്പ് നിങ്ങള്‍ക്ക് പറഞ്ഞു തരുന്നതായിരിക്കും.

3

3

ലോലിപോപ്പില്‍ നിങ്ങള്‍ക്ക് ഗസ്റ്റ് യൂസറിന്റെ അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്. നിങ്ങളെക്കുടാതെ മറ്റൊരു വ്യക്തിക്കും ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി വിന്‍ഡോസിലെ പോലെ മറ്റൊരു അക്കൗണ്ട് സൃഷ്ടിക്കാവുന്നതാണ്.

4

4

ലോലിപോപ്പ് ഒഎസ്സില്‍ ഫ്‌ലാപ്പി ബേര്‍ഡ് ഗെയിമ്മിന്റെ മോഡിഫൈഡ് പതിപ്പ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇതിനായി ഫോണിന്റെ സെറ്റിംഗില്‍ എബൗട്ട് ഫോണില്‍ പോയി പല തവണ ക്ലിക്ക് ചെയ്യുക.

5

5

ലോലിപോപ്പ് ഒഎസ്സിന്റെ നോട്ടിഫിക്കേഷന്‍ പാനലില്‍ ധാരാളം അത്യാവശ്യ സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ഫോണിനെ നിങ്ങള്‍ക്ക് അണ്‍ലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷന്‍ കാണാവുന്നതാണ്, അതേ സമയം സെറ്റിംഗില്‍ പോയി ഈ സവിശേഷത മാറ്റാവുന്നതുമാണ്. ഈ സവിശേഷത വീണ്ടും വീണ്ടും ഫോണ്‍ പരിശോധിക്കുന്നതിനായി അണ്‍ലോക്ക് ചെയ്യേണ്ടി വരുന്നവര്‍ക്ക് ഈ സവിശേഷത ഉപകാരപ്രദമാണ്.

6

6

നിങ്ങളുടെ ഫോണിലെ മുഴുവന്‍ പാസ്‌വേഡും ഡിസ്ഏബിള്‍ ചെയ്യുന്നതിനായി ഈ സവിശേഷത ഉപയോഗിക്കാവുന്നതാണ്. പാസ്‌വേഡ് ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ അതായത് ഡ്രൈവ് ചെയ്യുമ്പോഴോ വീട്ടിലുളളപ്പോഴോ ഈ സവിശേഷത അനുസരിച്ച് പാസ്‌വേഡ് ഡിസ്ഏബിള്‍ ആകുന്നതാണ്. ഇതിനായി നിങ്ങള്‍ സെറ്റിംഗില്‍ പോയി സെക്യൂരിറ്റി സ്മാര്‍ട്ട്‌ലോക്ക് സെറ്റ് ചെയ്യുക. ഇത് നിങ്ങളുടെ ലോക്കേഷന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

7

7

ലോലിപോപ്പില്‍ നല്‍കിയിരിക്കുന്ന ബട്ടണുകള്‍ കിറ്റ്കാറ്റിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഇതില്‍ നല്‍കിയിരിക്കുന്ന ഐക്കണുകള്‍ കുറച്ച് ചെറുതും കോമ്പാക്ടുമാണ്.

 

8

8

ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ മള്‍ട്ടി ടാസ്‌ക്കിംഗിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് മുഴുവന്‍ നോട്ടിഫിക്കേഷനുകളും എളുപ്പത്തില്‍ കാണാവുന്നതാണ്. ഇതുകൂടാതെ ആപുകള്‍ തുറക്കാതെ തന്നെ നിങ്ങള്‍ക്ക് പല കാര്യങ്ങളും അറിയാവുന്നതാണ്.

9

9

സ്മാര്‍ട്ട്‌ഫോണില്‍ അനേകം ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ധാരാളം മേസേജുകള്‍ വരാന്‍ തുടങ്ങുന്നതാണ്. എന്നാല്‍ ലോലിപോപ്പില്‍ നിങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് ആപുകള്‍ ക്രമീകരിക്കാവുന്നതാണ്. തുടര്‍ന്ന് ഇതനുസരിച്ചായിരിക്കും നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനും ലഭിക്കുന്നത്.

 

10

10

ലോലിപോപ്പിലായ ശേഷം നിങ്ങളുടെ ഫോണില്‍ ക്രോം കാസ്റ്റിനായി പുറമേ നിന്ന് വേറൊരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇതില്‍ നിങ്ങള്‍ക്ക് ഒഫീഷ്യല്‍ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ നോട്ടിഫിക്കേഷന്‍ പാനലില്‍ കാസ്റ്റ് ആപ് ഓണ്‍ ചെയ്താല്‍ മതി.

Best Mobiles in India

English summary
We here look on the 10 things android lollipop can do but android kitkat cannot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X