ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനെ കുറിച്ച് അറിയാത്ത 10 വസ്തുതകള്‍

By Bijesh
|

2009-ല്‍ സ്റ്റീവ് ജോബ്‌സ് ആപ്പിളിന്റെ ഭരണപരമായ ചുമതലകളില്‍ നിന്ന് മാറിനിന്ന സമയം. സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമി ആരായിരിക്കും എന്നതു സംബന്ധിച്ച് വ്യാപകമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ആപ്പിളിന്റെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് വയക്തമായ വിലയിരുത്തലുകള്‍ നടത്തിയിരുന്ന ജിന്‍ മണ്‍സ്റ്റര്‍ അന്ന് വാള്‍സ്ട്രീറ്റ് േജര്‍ണലിനോടു പറഞ്ഞത് ആക്റ്റിംഗ് സി.ഇ.ഒ ആയ ടിം കുക് തന്നെയാണ് ആപ്പിളിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എന്നാണ്.

രണ്ടു വര്‍ഷത്തിനപ്പുറം ആ വാക്കുകള്‍ ശരിയായി ടിംകുക് ആപ്പിളിന്റെ ഭരണം ഏറ്റെടുത്തു. സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഭരിച്ചിരുന്ന കാലം മുഴുവന്‍ അദ്ദേഹത്തിന്റെ നിഴലിലായിരുന്ന ടിം കുക് പക്ഷേ ലോകത്തെ ഏറ്റവും മികച്ച ടെക് കമ്പനിയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്ന് കുറഞ്ഞ കാലത്തിനിടെ തെളിയിക്കുകയും ചെയ്തു.

എന്നാല്‍ ആപ്പിളില്‍ എത്തുന്നതിനു മുമ്പ് ആരായിരുന്നു ടിം കുക്. ബാല്യകാലം, വളര്‍ച്ച... ഇതെല്ലാം അധികമാര്‍ക്കും അറിയാത്ത വസ്തുതകളാണ്. അതുകൊണ്ടുതന്നെ ടിം കുക്കിനെ സംബന്ധിക്കുന്ന ഏതാനും വസ്തുതകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

കൗമാരകാലത്ത് അലബാമയിലെ പ്രസ്-രജിസ്റ്റര്‍ എന്ന പ്രസിദ്ധീകരണത്തിന്റെ വിതരണക്കാരനായിരുന്നു ടിംകുക്. അമ്മയോടൊപ്പം പാര്‍ട്- ടൈം ആയി ഒരു ഫാര്‍മസിയിലും മജാലിചെയ്തു.

 

 

#2

#2

Auburn സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍, പാഠ്യപദ്ധതിയുടെ ഭാഗമായി റെയ്‌നോള്‍ഡ്‌സ് അലുമിനിയം എന്ന കമ്പനിയില്‍ അദ്ദേഹം ജോലിചെയ്തിരുന്നു. എന്നാല്‍ ഇടക്കാലത്ത് കമ്പനി ലേ ഓഫ് പ്രഖ്യാപിക്കുകയും ഭൂരിഭാഗം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഈ അവസരത്തില്‍ കമ്പനിയുടെ പ്രസിഡന്റിനെ ഭരണപരമായ കാര്യങ്ങളില്‍ സഹായിക്കുക എന്ന ഉത്തരവാദിത്വം ടിം കുക്കില്‍ എത്തിച്ചേര്‍ന്നു.

 

 

#3

#3

ഇന്റസ്ട്രിയല്‍ എഞ്ചിനീയറിംഗ് ആണ് കുക് പഠനവിഷയമായി തെരഞ്ഞെടുത്തത്. അന്ന് ശരാശരി നിലവാരമുള്ള വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. പിന്നീട് എം.ബി.എയും നേടി അദ്ദേഹം.

 

 

#4

#4

പഠനത്തിനു ശേഷം 12 വര്‍ഷം പി.സി. നിര്‍മാതാക്കളായ ഐ.ബി.എമ്മില്‍ ജോലിചെയ്തു. ഐ.ബി.എമ്മില്‍ നോര്‍ത് അമേരിക്കന്‍ മേഘലയുടെ ചുമതല ടിം കുക്കിനായിരുന്നു. പിന്നീട് ഇന്റലിജന്റ് ഇലക്‌ട്രോണിക്‌സില്‍ സി.ഒ.ഒ ആയും കോംപാക്കില്‍ വൈസ് പ്രസിഡന്‍ായും പ്രവര്‍ത്തിച്ചു.

 

 

#5

#5

1998-ലാണ് ടിംകുക് ആപ്പിളില്‍ ചേര്‍ന്നത്. അവിടെ പരമ്പരാഗത രീതികളെ ആദ്യം മുതലെ അദ്ദേഹം പൊളിച്ചെഴുതി.

 

 

#6

#6

തീര്‍ത്തും ലളിതമായ ജീവിതമാണ് ടിംകുക് നയിച്ചിരുന്നത്. വര്‍ഷങ്ങളോളം വാടകക്കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.

 

 

#7

#7

സി.ഇ.ഒ ആവുന്നതിനു മുമ്പ് ജീവനക്കാരുമായി അത്ര ഇടപഴകുമായിരുന്നില്ല ടിം കുക്. എന്നാല്‍ സി.ഇ.ഒ ആയ ശേഷം ഇടയ്ക്കിടടെ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്.

 

 

#8

#8

തനിക്ക് ഒരിക്കലും പരാജയഭീതി ഉണ്ടായിരുന്നില്ലെന്ന് ടിം കുക് പറയുന്നു. ഭീതി കീഴടക്കിയാല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ശ്രമം പരാജയപ്പെട്ടാല്‍ അവിടം കൊണ്ട് തന്റെ ലോകം അവസാനിക്കില്ല. യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 

 

#9

#9

ബിസിനസുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ ചുറ്റുമ്പോഴും എല്ലാ ആഴ്ചയും മുടങ്ങാതെ അദ്ദേഹം അമ്മയെ ഫോണില്‍ വിളിക്കുമായിരുന്നു. ടിം കുക്കിന്റെ രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X