ആമസോൺ സ്പേസ് ഇന്റർനെറ്റ് പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
ഇലോൺ മസ്കിൻറെ സ്പേസ് എക്‌സ് വിജയകരമായി മാറിയ ഒരു ദൗത്യം ആയിരുന്നു. സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച കമ്പനി കൂടിയാണ് ഇലോൺ മസ്കിൻറെ സ്പേസ് എക്‌സ്. എന്നാൽ, ഇപ്പോൾ സ്പേസ് എക്‌സ് മാത്രമല്ല, ആമസോണും ഇപ്പോൾ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനത്തിന് തുല്യമായ പദ്ധതികളുമായി വരുന്നു. ആമസോൺ ഇതിന് നൽകിയിരിക്കുന്ന പേര് 'പ്രോജക്റ്റ് കൈപ്പർ' എന്നാണ്. ഭൂമിയുടെ വിദൂര ഭാഗങ്ങളിൽ നിന്നും ബ്രോഡ്‌ബാൻഡ് സേവനം കൊണ്ടുവരുമെന്ന് പറയുന്ന ആമസോണിൻറെ പുതിയ സ്പേസ് ഇന്റർനെറ്റ് പ്രോഗ്രാമായ പ്രോജക്റ്റ് കൈപ്പറിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

1. പ്രോജക്റ്റ് കൈപ്പർ: ആമസോൺ ബഹിരാകാശത്ത് നിർമ്മിക്കുന്ന 'ഉപഗ്രഹങ്ങളുടെ സമൂഹം'
ലോ എർത്ത് ഓർബിറ്റിൽ (എൽഇഒ) സ്ഥാപിക്കുവാനായിഉപഗ്രഹങ്ങൾ നിർമ്മിക്കാനുള്ള ആമസോണിൻറെ ഒരു പുതിയ സംരംഭമാണ് പ്രോജക്റ്റ് കൈപ്പർ. മാത്രവുമല്ല, ഇതിനുവേണ്ടിയുള്ള അംഗീകാരം ആമസോൺ ഇപ്പോൾ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിൽ നിന്ന് (എഫ്സിസി) നേടി കഴിഞ്ഞു. പ്രോജക്റ്റ് കൈപ്പറിൻറെ എതിരാളിയായ സ്‌പേസ് എക്‌സിന് ആയിരത്തോളം ഉപഗ്രഹങ്ങൾ ഇതുവരെ ഭ്രമണപഥത്തിൽ എത്തിക്കുവാൻ കഴിഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, 12,000 ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സ് പദ്ധതിയിട്ടിരിക്കുന്നത്.

2. പ്രോജക്റ്റ് കൈപ്പറിൻറെ ലക്ഷ്യമെന്താണ്?
ഏറ്റവും വിശ്വസനീയവും ഉയർന്ന വേഗതയുള്ളതും മികച്ചതുമായ ലോ-ലാറ്റൻസി ബ്രോഡ്ബാൻഡ് സേവനം ലോകമെമ്പാടുമുള്ളവർക്ക് ലഭ്യമാക്കുവാനും പരമ്പരാഗത ഫൈബർ അല്ലെങ്കിൽ വയർലെസ് നെറ്റ്‌വർക്കുകൾക്ക് കടന്നുചെല്ലുവാൻ അസാധ്യമായ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് സേവനം എത്തിക്കുകയുമാണ് പ്രോജക്റ്റ് കൈപ്പറിൻറെ പ്രധാന ലക്ഷ്യം. ഇപ്പോൾ, എഫ്സിസി അംഗീകാരം ആമസോണിനെ "യുണൈറ്റഡ് സ്റ്റേറ്റ്സിൽ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾ എത്തിക്കാൻ" ഒരു വഴിയൊരുക്കുന്നു. കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കുവാനുള്ള ഒരവസരമാണ് ഇവിടെ ആമസോണിന് ലഭിച്ചിരിക്കുന്നത്.

3. പ്രോജക്റ്റ് കൈപ്പറിൻറെ സേവനം ആർക്കെല്ലാം പ്രയോജനപ്പെടുത്താം?
"മികച്ച ബ്രോഡ്ബാൻഡ് സേവനം ലഭ്യമാകാത്തയിടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, ബിസിനസുകൾ, മറ്റ് ഓർഗനൈസേഷനുകൾ, വീടുകൾ തുടങ്ങിയവയ്ക്ക് പ്രോജക്റ്റ് കൈപ്പർ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഇന്റർനെറ്റ് സേവനം നൽകുമെന്നാണ് ആമസോൺ അവകാശപ്പെടുന്നു. ഈ പദ്ധതി ഉപഭോക്താക്കൾക്ക് നേരിട്ട് ഗ്രൗണ്ട് സ്റ്റേഷൻ സേവനം നൽകുമെന്നും പുതിയ പ്രദേശങ്ങളിലേക്ക് എൽടിഇ, 5 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായുള്ള വയർലെസ് കാരിയറുകൾക്ക് ബാക്ക്ഹോൾ (നെറ്റ്വർക്ക്) പരിഹാരങ്ങൾ നൽകുമെന്നും ആമസോൺ അവകാശപ്പെടുന്നു. ഈ പദ്ധതികൾ ഒന്നിച്ച് ലോകമെമ്പാടുമുള്ള കൂടുതലിടങ്ങളിലേക്ക് ബ്രോഡ്ബാൻഡ് സേവനം എത്തിക്കുമെന്നും ആമസോൺ വ്യക്തമാക്കി.

4. എത്ര തുകയാണ് പ്രോജക്റ്റ് കൈപ്പറിനായി ചിലവാക്കുന്നത് ?
10 ബില്യൺ ഡോളറിലധികം നിക്ഷേപം പ്രോജക്റ്റ് കൈപ്പറിൻറെ വികസനത്തിനായി ഉണ്ടാകുമെന്നാണ് ആമസോൺ പറയുന്നത്. ഇത്രയും ചിലവിൽ ആമസോൺ അമേരിക്കയ്ക്ക് ചുറ്റും തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുകയും ഗ്രൗണ്ട് നെറ്റ്‌വർക്ക് നിർമ്മിക്കുകയും സാറ്റലൈറ്റ് ടെസ്റ്റിംഗും നിർമ്മാണവും നടത്തുകയും ചെയ്യും.

5. പ്രോജക്റ്റ് കൈപ്പറിൻറെ ആസ്ഥാനം
യുണൈറ്റഡ് സ്റ്റേറ്റ്സിലെ റെഡ്മണ്ട്, വാഷിൽ സ്ഥിതി ചെയ്യുന്ന ആമസോണിൻറെ ഗവേഷണ വികസന കേന്ദ്രത്തിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും പ്രോജക്റ്റ് കൈപ്പറിൽ പ്രവർത്തിക്കുന്നു.

6. 'ഒരു ബജറ്റ്' ടെർമിനൽ ആന്റിന
ഉപഭോക്തൃ ടെർമിനലിനായുള്ള ചിലവ് കുറഞ്ഞ ആന്റിനയുടെ നിർമ്മാണം കഴിഞ്ഞ ഡിസംബറിൽ ആമസോൺ പൂർത്തിയാക്കി. കോംപാക്ട് ഫോം ഫാക്ടറിൽ വേഗത കൂടിയ ഇന്റർനെറ്റ് എത്തിക്കുന്നതിനായി സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാനാണ് ഈ ആന്റിന ലക്ഷ്യമിടുന്നത്. ഇതിൻറെ പ്രോട്ടോടൈപ്പ് 400 എംബിബിഎസ് വരെ വേഗത നൽകുന്നുവെന്നാണ് ആമസോൺ തുടക്കത്തിൽ അവകാശപ്പെട്ടത്.

7. ഒന്നിലധികം ലോഞ്ച് നടത്തുവാൻ ലോഞ്ച് വാഹനങ്ങളുടെ ആവശ്യം
ഭൂമിക്ക് ചുറ്റും ഇത്രയുമധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുവാൻ ആമസോണിന് ധാരാളം ലോഞ്ച് വാഹനങ്ങൾ അനിവാര്യമാണ്. വിവിധ തരത്തിലുള്ള റോക്കറ്റുകൾ വിക്ഷേപണത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ഒന്നിലധികം ലോഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തുവാൻ കഴിയുന്ന തരത്തിൽ ഉപഗ്രഹങ്ങളും ഡിസ്പെൻസർ സംവിധാനവും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് ആമസോൺ അവകാശപ്പെടുന്നു.

8. ആമസോണിൻറെ സാറ്റലൈറ്റ് ലോഞ്ച് പാർട്ണർ
ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുവാൻ ലോഞ്ച് പാട്ണർമാരുടെ അനിവാര്യത ആമസോണിന് ഒഴിവാക്കാൻ കഴിയാത്തതാണ്. അതിനാൽ, ആമസോൺ യുണൈറ്റഡ് ലോഞ്ച് അലയൻസുമായി ഒരു ഉടമ്പടി ഉണ്ടാക്കി. പ്രോജക്റ്റ് കൈപ്പറിനെ സപ്പോർട്ട് ചെയ്യുന്നതിനായി ഒമ്പത് അറ്റ്ലസ് വി ലോഞ്ച് വാഹനങ്ങൾ ആമസോൺ ഈ ഉടമ്പടി പ്രകാരം നേടിയെടുക്കുകയും ചെയ്യ്തു.

9. അറ്റ്ലസ് V ലോഞ്ച് വെഹിക്കിൾ
നാസയുടെ പെർസവറൻസ് റോവർ ഫോർ മാർസ്, OSIRIS-REx എന്നിവയുൾപ്പെടെ നടത്തിയ 85 ലധികം വിക്ഷേപണങ്ങളിൽ അറ്റ്ലസ് വിക്ക് 100% വിജയശതമാനം നേടി. ഇതുതന്നെയാണ് ആമസോൺ ലോഞ്ച് പാർട്ണറായി യുണൈറ്റഡ് ലോഞ്ച് അലയൻസിനെ തിരഞ്ഞെടുത്തത്.

10. എത്ര ആളുകളാണ് പ്രോജക്റ്റ് കൈപ്പറിൽ പ്രവർത്തിക്കുന്നത്?
500 ലധികം ആളുകൾ പ്രോജക്റ്റ് കൈപ്പറിൽ ജോലി ചെയ്യുന്നുണ്ടെന്ന് ആമസോൺ ഏപ്രിലിൽ നൽകിയ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.


Click it and Unblock the Notifications








