വാട്ട്‌സ്ആപിന് പകരമുളള 10 ആപ്ലിക്കേഷനുകള്‍....!

Written By:

നിങ്ങള്‍ മെസേജിംഗ് ആപായ വാട്ട്‌സ്ആപിന്റെ ഉപയോക്താവാണോ. ഐഒഎസ് ഉപയോക്താക്കള്‍ക്ക് 0.99 $ ചാര്‍ജായി വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ നല്‍കേണ്ടതുണ്ട് എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഇതി സൗജന്യമായി ഉപയോഗിക്കാവുന്നതാണ്, പക്ഷെ ഒരു കൊല്ലത്തേക്ക് മാത്രം.

ആദ്യകൊല്ലത്തിന് ശേഷം, ആന്‍ഡ്രോയിഡില്‍ ഈ മെസേജിംഗ് ആപ് ഉപയോഗിക്കുന്നതിനായി പ്രതിവര്‍ഷം 0.99 $ നല്‍കേണ്ടതുണ്ട്. നിങ്ങള്‍ മെസേജിംഗ് ആപ് ഉപയോഗിക്കാന്‍ പൈസ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 10 ഇതര മെസേജിംഗ് ആപുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വൈബര്‍ വാട്ട്‌സ്ആപ് പോലെ തന്നെ ഉപയോക്താക്കളെ തിരിച്ചറിയുന്നതിന് മൊബൈല്‍ കോണ്‍ടാക്റ്റ് നമ്പറുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വാട്ട്‌സ്ആപ് പോലെയല്ലാതെ, ഉപയോക്താക്കളെ വിളിക്കാനും ഇതില്‍ സാധിക്കും.

2

ടെക്സ്റ്റ് സന്ദേശങ്ങള്‍ കൂടാതെ, ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ഈ ആപ് ഉപയോഗിച്ച് മറ്റ് ലൈന്‍ കോണ്‍ടാക്റ്റുകളെ വിളിക്കാവുന്നതും ആണ്.

3

ഗ്രൂപ് ചാറ്റുകള്‍ നടത്തുന്നതിനും, ചിത്രങ്ങള്‍ അയയ്ക്കുന്നതിനും, ഓഡിയോ നോട്ടുകള്‍ അയയ്ക്കുന്നതിനും, വിളിക്കുന്നതിനും ഈ ആപ് കൊണ്ട് സാധിക്കുന്നു.

 

4

വാട്ട്‌സ്ആപിലുളള എല്ലാ പ്രത്യേകതകളും ഇതിലുണ്ടെങ്കിലും, ഫേസ്ബുക്കില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ ആപിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കില്ല.

 

5

വാട്ട്‌സ്ആപ് പോലെയല്ലാതെ, ഇതില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനോ വിളിക്കുന്നതിനോ മുന്‍പായി കോണ്‍ടാക്റ്റുകളെ നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.

6

ഇതില്‍ കോളിംഗ് സവിശേഷത ഇല്ലെങ്കിലും, ഗ്രൂപ് ചാറ്റ്, ചിത്രങ്ങളും വീഡിയോകളും അയയ്ക്കുക തുടങ്ങിയ പ്രത്യേകതകള്‍ അടങ്ങിയിരിക്കുന്നു.

 

7

എസ്എംഎസ് മുഖേനെ ഗ്രൂപ് മെസേജിംഗ് നടത്താന്‍ സഹായകരമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ എല്ലാ മെസേജുകള്‍ക്കും യുഎസ്സിലേക്ക് എസ്എംഎസ്സ് അയയ്ക്കുന്നതിന്റെ ചാര്‍ജ് വരുന്നതാണ്.

8

വിളിക്കാന്‍ ഈ ആപ് കൊണ്ട് സാധിക്കില്ലെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപുകള്‍ക്കോ സൗജന്യമായി ഇതുവഴി സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

9

സാംസഗിന്റെ ഈ ആപ് കോളിംഗ് സവിശേഷത ഇല്ലാത്ത അടിസ്ഥാന മെസേജിംഗ് ആപാണ്.

10

ചൈനയില്‍ ഏറ്റവും പ്രശസ്തമായ ഈ ആപ്, ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനും, നിങ്ങളുടെ നിലവിലെ സ്ഥലം പറഞ്ഞു തരുന്നതിനും, വീഡിയോ ചാറ്റ് നടത്തുന്നതിനും സഹായകരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here look 10 WhatsApp Alternatives For Your Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot