Home
News

ജിയോയുമായി എറ്റുമുട്ടാന്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്ലിന്റെ രണ്ടു പ്ലാനുകള്‍..!

എയര്‍ടെല്‍ റിലയന്‍സ് ജിയോയുമായി നേരിട്ട് വെല്ലുവിളിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. റിലയന്‍സ് ജിയോ ഈയിടെയാണ് തങ്ങളുടെ 100 രൂപ മുതല്‍ 9,999 രൂപ വരെയുളള പ്ലാനുകളില്‍ 100% ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതു പോലൊരു ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്ലും.

എയര്‍ടെല്‍ 199 രൂപ, 448 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍

എയര്‍ടെല്‍ 199 രൂപ, 448 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍

എയര്‍ടെല്ലിന്റെ 199 രൂപ പ്ലാനിലും 448 രൂപ പ്ലാനിലും 100% ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഈ പുതിയ ഓഫറിലൂടെ ഈ രണ്ടു റീച്ചാര്‍ജ്ജ് പായ്ക്കുകളും ജൂണില്‍ പ്രഖ്യാപിച്ച 399 രൂപ പായ്ക്കുമായി ചേരുകയും ഒപ്പം ഇതിനും 100% ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫര്‍

എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫര്‍

199 രൂപയ്ക്ക് വരിക്കാര്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 200 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. അത് 50 രൂപ വിലയുളള നാല് വ്വൗച്ചറുകളുടെ രൂപത്തില്‍ ആയിരിക്കും. അതു പോലെ 399 രൂപയ്ക്ക് 50 രൂപയുടെ എട്ട് വ്വൗച്ചറുകളും 448 രൂപയ്ക്ക് 50 രൂപയുടെ ഒന്‍പത് വ്വൗച്ചറുകളും ലഭിക്കുന്നു. ഇതു കൂടാതെ തിരഞ്ഞെടുത്ത ഡിജിറ്റല്‍ വാലറ്റിലൂടെ ആദ്യം പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് 50 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നുണ്ട്. ഭാവിയിലെ റീച്ചാര്‍ജ്ജുകളില്‍ വില കുറയ്ക്കാന്‍ ഉപയോഗിക്കുന്നതു പോലെ ഈ വ്വൗച്ചറുകള്‍ ഉപയോഗിക്കാം, അതായത് ജിയോ ക്യാഷ്ബാക്ക് ഓഫര്‍ പ്രവര്‍ത്തിക്കുന്നതിനു സമാനം എന്നു പറയാം.

ക്യാഷ്ബാക്കുളള എയര്‍ടെല്‍ പ്ലാനുകള്‍

ക്യാഷ്ബാക്കുളള എയര്‍ടെല്‍ പ്ലാനുകള്‍

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് പ്ലാനുകളായ 199 രൂപ, 399 രൂപ, 448 രൂപ എന്നിവയുടെ വാലിഡിറ്റി യഥാക്രമം 28 ദിവസം, 70 ദിവസം, 82 ദിവസം എന്നിവയാണ്. ഈ എല്ലാ പ്ലാനുകളിലും പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കുന്നു. ഇതു പോലെ തന്നെ ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ നല്‍കുന്നു. എന്നാല്‍ ജിയോ പ്ലാന്‍ നല്‍കുന്ന സമാന ആനുകൂല്യങ്ങളില്‍ ഏകദേശം എയര്‍ടെല്ലിനേക്കാളും 50 രൂപ കുറവാണ്.

Best Mobiles in India

English summary
100% cashback on airtel plans, airtel new offers, telecom news, airtel prepaid plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X