21-ാം നൂറ്റാണ്ട് ഇങ്ങനെ... ചിത്രങ്ങളിലൂടെ!!!

By Bijesh
|

കഴിഞ്ഞുപോയതെന്തും ചരിത്രമാണ്. ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ ഭാവിയിലേക്കുള്ള മുതല്‍ കൂട്ടും. ഭൂതകാലത്തിന്റെ ഓര്‍മകള്‍ ചിത്രങ്ങളിലൂടെയാണ് വരുംതലമുറയ്ക്കായി കാത്തുവയ്ക്കുന്നത്.

21-ാം നൂറ്റാണ്ടില്‍ ഇതുവരെ 14 വര്‍ഷങ്ങള്‍ പിന്നിട്ടു. എങ്ങനെയായിരുന്നു ആ കാലഘട്ടം, എന്തെല്ലാം സംഭവിച്ചു... സഹസ്രാബ്ദത്തിന്റെ തുടക്കം മുതല്‍ ആഘോഷങ്ങളും ദുരന്തങ്ങളും യുദ്ധങ്ങളും ഉള്‍പ്പെടെ പലതിനും നമ്മള്‍ സാഷ്യം വഹിച്ചു.

ആ 14 വര്‍ഷങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുകയാണ് ഇവിടെ. ചിത്രങ്ങളിലൂടെ... കാണുക...

#1

#1

രണ്ടായിരത്തിലെ പുതുവര്‍ഷപ്പുലരി

#2

#2

സിഡ്‌നി ഒളിപ്ക്‌സിനേടനുബന്ധിച്ച്, ബദ്ധശത്രുക്കളായ സൗത് കൊറിയയും നോര്‍ത് കൊറിയയും ഒറ്റ പതാകയ്ക്കു കീഴില്‍ മാര്‍ച് ചെയ്യുന്നു.

#3

#3

അമേരിക്കയും ക്യൂബയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായി ഏഴുവയസുകാരനായ ബാലനെ യു.എസ്. തടഞ്ഞുവച്ചത് 2000 ത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

 

#4

#4

2001-ലാണ് സ്റ്റീവ് ജോബ്‌സ് ആപ്പിളിന്റെ ആദ്യ ഐ പാഡ് പുറത്തിറക്കിയത്.

 

#5

#5

വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനമിടിച്ച്‌ തകര്‍ത്ത സംഭവം അന്നത്തെ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിനെ അറിയിക്കുന്നു...

 

#6

#6

വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ യു.എസ്. പതാക ഉയര്‍ത്തുന്ന സൈനികര്‍.

 

#7

#7

ഫ്രാന്‍സില്‍ ചരിത്ര ഗവേഷകര്‍ കണ്ടെടുത്ത 12,000 വര്‍ഷം പഴക്കമുള്ള കൊത്തുപണികള്‍... 2001-ലാണ് ഇത് കണ്ടെത്തിയത്.

 

#8

#8

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിനു ശേഷം ഷരിയ നിയമം പിന്‍വലിച്ചപ്പോള്‍ മുഖം പുറത്തുകാണിക്കുന്ന സ്ത്രീ.. താലിബാന്‍ ഭരണകാലത്ത് സ്ത്രീകള്‍ക്ക് മുഖം മറയ്ക്കാതെ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.

 

#9

#9

ഇറാഖില്‍ അമേരിക്കന്‍ സൈന്യം ആക്രമണത്തിന് തുടക്കമിട്ടു.

 

#10

#10

കൊടും വരള്‍ച്ചയെ തുടര്‍ന്ന്, പ്രദേശത്തുള്ള ഏക പടുകൂറ്റന്‍ കിണറ്റില്‍ നിന്നു വെള്ളമെടുക്കുന്ന ഗ്രാമവാസികള്‍..

 

#11

#11

2003-ലെ ഒരു രാത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക് നഗരം പൂര്‍ണമായി ഇരുട്ടിലായപ്പോള്‍.

 

#12

#12

2003-ല്‍ അമേരിക്കന്‍ സേന മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടിയപ്പോള്‍...

 

#13

#13

2003-ല്‍ ഇറാഖ് അധിനിവേശം അവസാനിച്ചതായി അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിക്കുന്നു.

 

#14

#14

കൊളംബിയ ബഹിരാകാശ വാഹനം ഭൂമിയില്‍ എത്തുന്നതിന് നിമിഷങ്ങള്‍ മുമ്പ് തകര്‍ന്നു വീഴുന്നു.

 

#15

#15

2004-ലെ സുനാമി...

 

#16

#16

2004-ല്‍ ഉക്രൈനില്‍ ഓറഞ്ച് വിപ്ലവത്തിന്റെ സമയത്ത് പ്രസിഡന്റിന്റെ ഓഫീസിനു മുന്നില്‍ കലാപകാരികളെ നേരിടാന്‍ നില്‍ക്കുന്ന സൈനികരുടെ പരിചയില്‍ റോസാപൂ വയ്ക്കുന്ന യുവതി.

 

#17

#17

ഫേസ്ബുക് സ്ഥാപകരായ മാര്‍ക് സുക്കര്‍ബര്‍ഗും ഡസ്റ്റിന്‍ മസ്‌കോവിറ്റ്‌സും ഫേസ്ബുക് ലോഞ്ച് ചെയ്തതിനു ശേഷം..

 

#18

#18

റഷ്യയില്‍ ആയുധധാരികളായവര്‍ ബന്ദികളാക്കിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ മോചിപ്പിച്ച് പുറത്തുകൊണ്ടുവരുന്ന സൈനികന്‍.

 

#19

#19

2005-ല്‍ ലോകത്തോട് വിടപറഞ്ഞ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവര്‍.

 

#20

#20

ലോകത്തില്‍ ആദ്യമായി ഭാഗിക ഫേഷ്യല്‍ ട്രാന്‍സ്പ്ലാന്റിംഗ് നടന്നത് 2005-ല്‍ ആണ്. അതിന് വിധേയയായ ഇസബെല്ല ഡിനോയ്ര്‍ ചിത്രത്തില്‍.

 

#21

#21

2005 ജൂലൈയില്‍ ലണ്ടനില്‍ നടന്ന തുടര്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്ന ബസ്. ആക്രമണങ്ങളില്‍ ആകെ 52 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

#22

#22

2005-ല്‍ യു.എസിനെ പിടിച്ചുകുലുക്കിയ കത്രീന ചുഴലിക്കൊടുങ്കാറ്റില്‍ രക്ഷപ്പെട്ട തനിഷ ബ്ലെവിന്‍ എന്ന 5 വയസുകാരനേയും നിത ലാ ഗാര്‍ഡേ എന്ന 105 വയസുള്ള സ്ത്രീയേയും ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നു.

 

#23

#23

ഇറാഖില്‍ ഏഴുമാസത്തെ സേവനത്തിനു ശേഷം തിരിച്ചെത്തിയ സൈനിക ഉദ്യോഗസ്ഥ സ്വന്തം കുഞ്ഞിനെ ആശ്‌ളേഷിക്കുന്നു.

 

#24

#24

2007 -ല്‍ വെര്‍ജീനിയ ടെക് സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ മരണമടഞ്ഞ 32 പേര്‍ക്കായി അന്തിമോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടിയവര്‍.

 

#25

#25

2008-ല്‍ ഏറ്റവും കൂടുതല്‍ ഒളിപിക് സ്വര്‍ണമെഡല്‍ നേടുന്ന വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയ മൈക്കിള്‍ ഫെല്‍പ്‌സിന്റെ ആഹഌദം. 14-ാമത്തെ മെഡലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

 

#26

#26

2008-ല്‍ യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമ.

 

#27

#27

മ്യാന്‍മറിന്റെ തലസ്ഥാനമായ യാങ്ങോണില്‍ ഉണ്ടായ സൈക്‌ളോണിനെ തുടര്‍ന്ന് വീടു തകര്‍ന്ന യുവാവ് അവശിഷ്ടങ്ങള്‍ക്കു മുന്നില്‍ നിന്ന് വിതുമ്പുന്നു.

 

#28

#28

2009-ല്‍ ഹഡ്‌സണ്‍ നദിയില്‍ തകര്‍ന്നു വീണ യു.എസ്. എയര്‍വേയ്‌സിന്റെ വിമാനം. വിമാനത്തിലുണ്ടായിരുന്നവരെല്ലാം അതഭുതകരമായി രക്ഷപ്പെട്ടു.

 

#29

#29

സൈബീരിയയില്‍ അവധി ആഘോഷിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍.

 

#30

#30

2009-ല്‍ ഓസ്‌ട്രേലിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട ജീവിക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്ന ജീവനക്കാരന്‍..

 

#31

#31

നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് സ്‌പേസ് വാക് നടത്തുന്ന ബഹിരാകാശ യാത്രികര്‍.

 

#32

#32

2010-ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴുവയസുകാരനെ രക്ഷപ്പെടുത്തി അമ്മയെ ഏല്‍പിക്കുന്നു.

 

#33

#33

ചിലിയിലെ മൈനിനുള്ളില്‍ കുടുങ്ങി 21 ദിവസം കഴിച്ചുകൂട്ടിയ തൊഴിലാളിയുടെ തത്സമയ ചിത്രം

 

#34

#34

2011-ലെ വാന്‍കൂവര്‍ കലാപത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നടുറോഡില്‍ കിടന്ന് ചുംബിക്കുന്ന യുവതിയും യുവാവും.

 

#35

#35

2011-ലെ ഇജിപ്ഷ്യന്‍ വിപ്ലവസമയത്ത് തഹ്‌രീര്‍ ചത്വരത്തില്‍ പ്രാര്‍ഥിക്കുന്ന മുസ്ലിംങ്ങളെ സംരക്ഷിക്കുന്ന കൃസ്ത്യാനികള്‍.

 

#36

#36

2011-ല്‍ ഹോസ്‌നി മുബാറക് സര്‍ക്കാറിനെതിരെ ഈജിപ്തില്‍ നടന്ന കലാപത്തില്‍ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിവയ്ക്കാന്‍ വിസമ്മതിച്ച പട്ടാളക്കാരനെ ആശ്‌ളേഷിക്കുന്ന സ്ത്രീ...

 

#37

#37

ബിന്‍ലാദനു വേണ്ടി യു.എസ്. കമാന്‍ഡോസ് നടത്തുന്ന റെയ്ഡ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തത്സമയം ടെലിവിഷനില്‍ വീക്ഷിക്കുന്നു. റെയ്ഡിനെ തുടര്‍ന്ന് ലാദന്‍ പിടിയിലാവുകയും കൊല്ലപ്പെടുകയും ചെയ്തു.

 

#38

#38

ബിന്‍ലാദന്‍ മരിച്ച വിവരം ടെലിവിഷനിലൂടെ അറിഞ്ഞ യു.എസ്. സൈനികര്‍ ആഹഌദം പങ്കുവയ്ക്കുന്നു.

 

#39

#39

പാകിസ്താനില്‍ 2011-ല്‍ ഉണ്ടായ പ്രളയത്തില്‍ പൂച്ചകളെ രക്ഷപ്പെടുത്തുന്ന യുവാവ്.

 

#40

#40

2011-ല്‍ ജപ്പാനെ പിടിച്ചുലച്ച സുനാമിയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകള്‍ നാലു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയ 4 മാസം പ്രായമുള്ള കുഞ്ഞ്.

 

#41

#41

യു.എസിന്റെ ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്നെടുത്ത സെല്‍ഫി.

 

#42

#42

യു.എസ്. സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ കുറ്റാരോപിതനായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്, അദ്ദേഹത്തിന് അഭയം നല്‍കിയ ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ നിന്ന് അനുകൂലികളെ അഭിസംബോധന ചെയ്യുന്നു.

 

#43

#43

അറബ് വസന്തത്തിനു കാരണമായ ടുണീഷ്യന്‍ വിപ്ലവത്തിനിടെ, പാഞ്ഞടുക്കുന്ന പോലീസുകര്‍ക്കു മുന്നില്‍ നില്‍ക്കുന്ന വിപ്ലവകാരി.

 

#44

#44

പ്രസിഡന്റ് വഌഡിമര്‍ പുടിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്ന കലാപകാരികളെ നേരിടാന്‍ തയാറായി നില്‍ക്കുന്ന പട്ടാളക്കാര്‍ക്കു നടുവിലേക്ക് സൈക്കിളുമായി ചെല്ലുന്ന ബാലന്‍.

 

#45

#45

2013-ലെ ബോസ്റ്റണ്‍ മാരത്തോണിനു കാരണക്കാരായ സഹോദരങ്ങളില്‍ ഒരാള്‍ ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

 

#46

#46

2013-ല്‍ കെനിയയിലെ വെസ്റ്റ് ഗേറ്റ് ഷോപ്പിംഗ് സെന്ററില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുഞ്ഞ്.

 

#47

#47

തുര്‍ക്കിയിലെ ഗേസിപാര്‍ക് പ്രതിഷേധത്തിനിടെ യുവതിക്കു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്ന സുരക്ഷാ ഭടന്‍.

 

#48

#48

സൗത് ആഫ്രിക്കയുടെ ഇതിഹാസ നായകന്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് അന്ത്യഞ്ജലി അര്‍പ്പിക്കുന്നവര്‍.

 

#49

#49

കൊളറാഡോയില്‍ നിയമപരിരക്ഷ ലഭിച്ചശേഷം നടക്കുന്ന ആദ്യ മരിജ്വാന വില്‍പന.

 

#50

#50

അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യ രീതിയില്‍ നടക്കുന്ന ആദ്യ വേട്ടെടുപ്പില്‍ വോട് രേഖപ്പെടുത്താന്‍ നില്‍ക്കുന്ന സ്ത്രീകള്‍.

 

#51

#51

ഉക്രെയിന്‍ വിപ്ലവത്തിനിടെ കലാപകാരികളെ നേരിടാന്‍ നില്‍ക്കുന്ന പോലീസിനു മുന്നില്‍ പിയാനോ വായിക്കുന്നയാള്‍...

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X