കാണാം... കുടകളിലെ വൈവിധ്യം!!!

By Bijesh
|

കേരളത്തില്‍ ഇപ്പോള്‍ കത്തുന്ന വെയിലാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങുമ്പോള്‍ കുട അത്യാവശ്യമാണ്. ഇനി വേനല്‍ കഴിഞ്ഞാലോ??? വര്‍ഷക്കാലം. അപ്പോഴും കുട അത്യാവശ്യം.

ഇപ്പോള്‍ സാങ്കേതിക വിദ്യ എല്ലാ മേഘലയിലും എത്തിക്കഴിഞ്ഞു. കുടയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വൈ-ഫൈ സംവിധാനമുള്ള കുടവരെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീര്‍ന്നില്ല, ഹാന്‍ഡ്‌സ്ഫ്രീ കുട, കാലാവസ്ഥ പ്രവചിക്കുന്ന കുട തുടങ്ങി പലവിധത്തിലുള്ളവയുണ്ട്. അതോടൊപ്പം വേറിട്ട ഡിസൈനിലുള്ള ചില കുടകളും പരിചയപ്പെടുത്തുന്നു.

അത്തരത്തിലുള്ള വേറിട്ട 10 കുടകള്‍ ചുവടെ കൊടുക്കുന്നു.

#1

#1

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

മഴക്കാലത്ത് തിരക്കുള്ള റോഡിലൂടെ നടക്കുമ്പോള്‍ മറ്റുള്ളവരുടെ കുട തട്ടുകയും മുട്ടുകയും പതിവാണ്. ഇത് വല്ലാതെ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അപ്ബ്രല ഉണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ചിത്രത്തില്‍ കാണുന്ന വിധത്തില്‍ സാധാരണ കുടകളേക്കാള്‍ ഉയരത്തില്‍ നിവര്‍ത്താന്‍ സാധിക്കുമെന്നതാണ് കുടയുടെ പ്രത്യേകത.

 

#2

#2

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

കുട അല്‍പം വലുതും താഴ്ന്നു നില്‍ക്കുന്നതുമാണെങ്കില്‍ ശരീരം നനയുന്നതിന് ഒരു പരിധിവരെ ആക്കമുണ്ടാകും. എന്നാല്‍ അപ്പോള്‍ പുറം കാഴ്ച കിട്ടുടയുമില്ല. എന്നാല്‍ ഈ കുടയില്‍ പുറംകാഴ്ചകള്‍ കാണാനുള്ള സംവിധാനം കൂടിയുണ്ട്.

 

#3

#3

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വൈ-ഫൈ കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ഈ കുട കാലാവസ്ഥ പ്രവചിക്കും.

 

#4

#4

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

നല്ല മഴ പെയ്താല്‍ ഏതുകുടയുണ്ടായിട്ടും കാര്യമില്ല. ശരീരം മുഴുവന്‍ നനയും. എന്നാല്‍ റെയിന്‍ ഷേഡര്‍ ഉണ്ടെങ്കില്‍ ആ പേടി വേണ്ട. ശരീരത്തിന്റെ പകുതിയോളം മറയ്ക്കുന്നതും അതേസമയം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാത്ത കുടയാണ് ഇത്. മുന്‍വശം സുതാര്യമായതിനാല്‍ കാഴ്ചയ്ക്കും പ്രയാസമില്ല.

 

#5

#5

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

തലതിരിഞ്ഞ കുടയാണ് ഇത്.

 

#6

#6

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

കുട കൈയില്‍ പിടിച്ച് നടക്കുന്നത് കുറച്ചിലായി തോന്നുന്നുവെങ്കില്‍ ഇസബ്രെല പരീക്ഷിക്കാവുന്നതാണ്. കണ്ടാല്‍ പെര്‍ഫ്യൂം ബോട്ടില്‍ ആണെന്നേ തോന്നു... മാത്രമല്ല, കുടയ്‌ക്കൊരു കവറുമാകും.

 

#7

#7

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

കാറ്റില്‍ കുട പാറിപ്പോകുന്നത് മിക്കവാറും സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ കാറ്റിനനുസരിച്ച് തനിയെ ദിശമാറുന്ന കുടയാണ് ഇത്. അതുകൊണ്ടുതന്നെ കാറ്റിനെ പേടിക്കാതെ നടക്കാം.

 

#8

#8

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

കുട കൈയില്‍ പിടിച്ച് നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടും. തോളില്‍ ഫിറ്റ് ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

 

#9

#9

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

വളര്‍ത്തു മൃഗങ്ങളെ മഴയില്‍ നിന്ന് സംരക്ഷിക്കാനും കുടയുണ്ട്. നായയേയും കൊണ്ട് പ്രഭാത സവാരിക്കിറങ്ങുമ്പോള്‍ മഴ പെയ്താല്‍ ഈ കുട പരീക്ഷിച്ചു നോക്കു.

 

#10

#10

ഈ കുടയുടെ പിടി എങ്ങനെയുണ്ട്‌

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X