Home
News

ഒരു പൂ ചോദിക്കുമ്പോൾ പൂക്കാലം നൽകുന്ന ജിയോ! വേണ്ടത് 'ഇത്' ആണെങ്കിൽ 11 വി​ലകളിൽ കിട്ടും

ടെലിക്കോം കമ്പനികളുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിന്റെ കണക്കുകൾ ട്രായി പുറത്തുവിട്ടപ്പോൾ വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് റിലയൻസ് ജിയോ (Reliance Jio) തന്നെയാണ്. എല്ലാ മാസവും ജിയോയിലേക്ക് വരിക്കാർ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. അ‌തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ജിയോയുടെ മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങിയ റീച്ചാർജ് പ്ലാനുകളാണ്.

​മൈജിയോ ആപ്പ് പരിശോധിച്ചാൽ വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 55ൽ അ‌ധികം റീച്ചാർജ് ഓപ്ഷനുകൾ അ‌വിടെ കാണാൻ സാധിക്കും. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യത്തിനൊപ്പം ജിയോ വരിക്കാർ ആഗ്രഹിക്കുന്ന പ്രധാന ആനുകൂല്യമാണ് ഡാറ്റ. ഡാറ്റ ലഭ്യമാകുന്നതിന്റെ അ‌ടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഏതാണ്ട് 44 പ്ലാനുകൾ കാണാൻ സാധിക്കും.

ഒരു പൂ ചോദിക്കുമ്പോൾ പൂക്കാലം നൽകുന്ന ജിയോ!

അ‌തിൽ 1ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന 3 പ്ലാനുകളാണ് ഉള്ളത്. തൊട്ടടുത്ത ഉയർന്ന അ‌ളവ് 1.5ജിബി ഡാറ്റയാണ്. 1.5ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ 11 എണ്ണമാണ് പട്ടികയിൽ ഉള്ളത്. അ‌ടുത്തത് 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ്. 23 പ്ലാനുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്.

ജിയോയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്ലാനുകൾ ലഭ്യമായിട്ടുള്ളത്. 2.5ജിബി ഡാറ്റ പ്ലാനുകളാണ്. രണ്ടാമത് 1.5ജിബി പ്ലാനുകളും (11 എണ്ണം). 3ജിബി പ്രതിദിന ഡാറ്റ ലഭ്യ​മാകുന്ന പ്ലാനും ജിയോ നൽകുന്നുണ്ടെങ്കിലും വെറും 3 പ്ലാനുകൾ മാത്രമാണ് ഈ വിഭാഗത്തിൽ ഉള്ളത്.

ഒരു പൂ ചോദിക്കുമ്പോൾ പൂക്കാലം നൽകുന്ന ജിയോ!

കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് സേവനങ്ങളും അ‌ധിക ആനുകൂല്യങ്ങളും ലഭിക്കുന്ന ജിയോ പ്ലാനുകൾ അ‌ന്വേഷിക്കുന്നവർ പ്രധാനമായും ജിയോയുടെ 1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ആണ് പരിഗണിക്കേണ്ടത്. 1.5ജിബി ഡാറ്റ ലഭിക്കുന്ന ഈ 11 ജിയോ പ്ലാനുകളിലെയും പ്രധാന ആനുകൂല്യങ്ങൾ ഏതാണ്ട് ഒരുപോലെ തന്നെയാണ്. വാലിഡിറ്റി, അ‌ധിക ആനുകൂല്യങ്ങൾ എന്നിവയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്.

1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിലവിൽ ലഭ്യമായിട്ടുള്ള 11 ജിയോ പ്രീപെയ്ഡ് പ്ലാനുകൾ: 199 രൂപ, 239 രൂപ, 259 രൂപ, 269 രൂപ, 328 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 758 രൂപ, 2545 രൂപ എന്നിവയാണ് അ‌വ.

1.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനുകളുടെ വാലിഡിറ്റി: 199 രൂപയുടെ ജിയോ പ്ലാൻ 23 ദിവസ വാലിഡിറ്റി, 239 രൂപയുടെ പ്ലാൻ- 28 ദിവസ വാലിഡിറ്റി, 259 രൂപ പ്ലാൻ- 1 മാസം വാലിഡിറ്റി, 269 രൂപ പ്ലാൻ - 28 ദിവസ വാലിഡിറ്റി. 328 രൂപ പ്ലാൻ- 28 ദിവസ വാലിഡിറ്റി.

ഒരു പൂ ചോദിക്കുമ്പോൾ പൂക്കാലം നൽകുന്ന ജിയോ!

479 രൂപ പ്ലാൻ- 56 ദിവസ വാലിഡിറ്റി, 529 രൂപ പ്ലാൻ- 56 ദിവസ വാലിഡിറ്റി, 666 രൂപ പ്ലാൻ- 84 ദിവസ വാലിഡിറ്റി, 739 രൂപ പ്ലാൻ- 84 ദിവസ വാലിഡിറ്റി, 758 രൂപ പ്ലാൻ- 84 ദിവസ വാലിഡിറ്റി, 2545 രൂപ പ്ലാൻ- 336 ദിവസ വാലിഡിറ്റി.

ഈ 1.5ജിബി പ്രതിദിന പ്ലാനുകളിൽ മികച്ച ഒടിടി ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനുകൾ: 328 രൂപയുടെ പ്ലാനിൽ 3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. 758 രൂപയുടെ പ്ലാനിലും മൂന്ന് മാസ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ട്. ഇത് കൂടാതെ ഈ 11 പ്ലാനുകളിലും ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഉണ്ട്.

Best Mobiles in India

English summary
Jio's prepaid recharge plan list has 11 plans with 1.5GB daily data. These plans are available at Rs 199, Rs 239, Rs 259, Rs 269, Rs 328, Rs 479, Rs 529, Rs 666, Rs 739, Rs 758 and Rs 2545. The Rs 328 plan and the Rs 758 plan come with a three-month Disney+ Hotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X