ചൈനയിലെ ആലിബാബയും 18 സത്യങ്ങളും

By Bijesh
|

അലിബാബ എന്നത് നൈയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റാണ്. അടുത്തുതന്നെ യു.എസ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുന്ന കമ്പനി. എന്താണ് ഈ കമ്പനിയുടെ പ്രത്യേകത. 24000 ജീവനക്കാരുള്ള ചൈനയിലെ പ്രശസ്തമായ ടെക് കമ്പനി.

1999 -ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ നാല്‍പതു ശതമാനം ഷെയര്‍ യാഹു ഏറ്റെടുത്തതോടെയാണ് വളര്‍ച്ചയ്ക്ക് തുടക്കമാവുന്നത്. 2005-ലായിരുന്നു ഇത്. ADVERTISEMENT പിന്നീട് 6 വര്‍ഷത്തിനുള്ളില്‍ വന്‍ പ്രസ്ഥാനമായി മാറി ഈ കമ്പനി.

1 ബില്ല്യന്‍ ഡോളറിന് യാഹുവിന് നല്‍കിയ ഓഹരികളില്‍ വലിയൊരു ഭാഗം 7.65 ബില്ല്യന്‍ ഡോളര്‍ നല്‍കി 2012-ല്‍ ആലിബാബ തിരികെ വാങ്ങി. അന്ന് 50 ബില്ല്യന്‍ ഡോളര്‍ ആയിരുന്ന ആസ്തി ഇന്ന് 100 ബില്ല്യനിലെത്തി. എങ്കിലും ആലിബാബ ചൈനയ്ക്കു പുറത്ത് അത്ര പ്രശസ്തമല്ല. Taobao, Tmall എന്നീ ഇ- കൊമേഴ്‌സ് സൈറ്റുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗം.

നിലവില്‍ യു.എസ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന ആലിബാബയെ കുറിച്ച് അധികമാര്‍ക്കുമറിയാത്ത ചില വസ്തുതകള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം സ്ഥാപനത്തിന്റെ ഏതാനും ചിത്രങ്ങളും.

#1

#1

യാഹുവിലെയും ഫേസ്ബുക്കിലെയും ആകെ ജീവനക്കാരുടെ എണ്ണമെടുത്താല്‍ അലിബാബയുടെ അടുത്തെത്തില്ല. 24,000 പേരാണ് ഈ ചൈനീസ് കമ്പനിയില്‍ ജോലിചെയ്യുന്നത്.

 

 

#2

#2

അലിബാബയുടെ 24 ശതമാനം ഓഹരി ഇപ്പോള്‍ യാഹുവിന്റെ കൈയിലാണ്. ഇതിന് 37 ബില്ല്യന്‍ ഡോളറാണ് കണക്കാക്കുന്നത്. അതേസമയം യാഹുവിശന്റ ആകെ ഓഹരി 39.5 ബില്ല്യന്‍ ഡോളറാണ്.

 

 

#3

#3

Taobao, Tmall എന്നിങ്ങനെ രണ്ടു ഇ കൊമേഴ്‌സ് സൈറ്റുകള്‍ ആണ് അലിബാബയുടെ പ്രധാന വരുമാന സ്രോതസ്. 2012-ല്‍ രണ്ട് സൈറ്റുകളില്‍ നിന്നായി 170 ബില്ല്യന്‍ ഡോളര്‍ വരുമാനം.

 

#4
 

#4

2013 സെപ്റ്റംബറിലെ കണക്കനുസരിച്ച് യാഹുവിന്റെ വരുമാനം 1.8 ബില്ല്യന്‍ ഡോളറാണ്. ഈ വര്‍ഷം ജനുവരിയില്‍ യാഹു പുറത്തുവിട്ട കണക്കുപ്രകാരമാണ് ഇത്.

 

 

#5

#5

ചൈനയില്‍ ഒരു വര്‍ഷം ആകെ വിതരണം ചെയ്യപ്പെടുന്ന കൊറിയര്‍ ഉത്പന്നങ്ങളില്‍ 60 ശതമാനവും അലിബാബയുടെത്.

 

 

#6

#6

2012-ലെ കണക്കനുസരിച്ച് 240 രാജ്യങ്ങളിലായി 3.67 കോടി രജിസ്‌ട്രേഡ് ഉപയോക്താക്കള്‍ കമ്പനിക്കുണ്ട്. 6000 ത്തോളം ഉത്പന്നങ്ങളും വില്‍ക്കുന്നുണ്ട്.

 

 

#7

#7

അലിബാബ യു.എസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫേസ്ബുക്കിനേക്കാള്‍ വലിയ നേട്ടമാണ് ഉണ്ടാക്കുക എന്നാണ് കരുതുന്നത്. ഫേസ്ബുക്കിന് 104 ബില്ല്യന്‍ ഡോളറായിരുന്നു ഐ.പി.ഒക്ക് ശേഷമുള്ള മൂല്യം. അലിബാബയ്ക്ക് ഇത് 153 ബില്ല്യന്‍ ഡോളറിനും 200 ബില്ല്യന്‍ ഡോളറിനും ഇടയിലായിരിക്കും എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട് ചെയ്തത്.

 

 

#8

#8

ആലിബാബയുടെ ഉടമസ്ഥതയിലുള്ള Taobao ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച 20 സൈറ്റുകളില്‍ ഒന്നാണ്.

 

 

#9

#9

ചൈനയുടെ ആഭ്യന്തര സെര്‍ച് എന്‍ജിന്‍ ബ്ലോ്ക ചെയ്തതാണ് അലിബാബയുടെ വിജയരഹസ്യങ്ങളിലൊന്ന്. അതായത് അലിബാബയുടെ പ്രധാന വരുമാനം നല്‍കുന്ന ഇ കൊമേഴ്‌സ് സൈറ്റുകളായ Taobao, Tmall എന്നിവ സര്‍ച് എന്‍ജിനിലൂടെ കണ്ടെത്താന്‍ കഴിയില്ല. അതായത് ആളുകള്‍ നേരിട്ട് ഈ സൈറ്റുകളില്‍ എത്തും.

 

 

#10

#10

എല്ലാവര്‍ഷവും ജീവനക്കാര്‍ക്കായി ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ടാലന്റ് ഷോ സംഘടിപ്പിക്കാറുണ്ട്.

 

 

#11

#11

പ്രശസ്തമായ ആലിബാബയും നാല്‍പതു കള്ളന്‍മാരും എന്ന കഥതന്നെയാണ് ഈ പേര് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനായ ജാക് മ ഒരിക്കല്‍ പറയുകയുണ്ടായി.

 

 

#12

#12

മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് ചെറിയ രീതിയില്‍ വായ്പ നല്‍കുകയും ചെയ്യുന്നുണ്ട് ഈ സ്ഥാപനം. ഇത്തരത്തില്‍ 2012-ല്‍ 600 മില്ല്യന്‍ മഡാളറാണ് വായ്പയായി നല്‍കിയത്.

 

 

#13

#13

ജാക് മ ആണ് അലിബാബ സ്ഥാപിച്ചത്. 10 ബില്ല്യന്‍ ഡോളറാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി. ചൈനയിലെ ഏറ്റവും ഏ്റ്റവും സമ്പന്നരായ വ്യക്തികളില്‍ എട്ടാം സ്ഥാനമാണ് അദ്ദേഹത്തിന്.

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X