ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ 11 ശതമാനവും 'നഗ്നര്‍'

Posted By:

ഓണ്‍ലൈന്‍ ഷോപ്പിംഗ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഏകദേശം 20 കോടി പേര്‍ വിവിധ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ പേപല്‍ ഇതിനിടെ ഓണ്‍ലൈന്‍ ഷോപ്പിംഗുമായി ബന്ധപ്പെട്ട് രസകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. ഇ-കൊമേഴ്‌സിനെ ആശ്രയിക്കുന്ന ഉപഭോക്താക്കളില്‍ 11 ശതമാനം പേരും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് പൂര്‍ണ നഗ്നരാണെന്നാണ് പേപല്‍ പറയുന്നത്.

16-64 വയസിനടയില്‍ പ്രായമുള്ള 4524 പേരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. നഗ്നര്‍ക്കു പുറമെ 33 ശതമാനം പേര്‍ പൈജാമയാണ് ഷോപ്പിംഗ് നടത്തുമ്പോള്‍ ധരിക്കുന്നത്. 15 ശതമാനം പേര്‍ ചായയോ മറ്റു പാനീയങ്ങളോ കഴിച്ചുകൊണ്ടാണ് ഷോപ്പിംഗ് നടത്തുന്നതെന്നും പേപല്‍ പറയുന്നു.

ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ 11 ശതമാനവും 'നഗ്നര്‍'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot