ഗൂഗിളിന്റെ പുതിയ അമരക്കാരന്‍ സുന്ദര്‍ പിച്ചൈയുടെ നാള്‍വഴികള്‍...!

ലോകത്തിലെ ഒന്നാം കിട ടെക്ക് കമ്പനിയായ ഗൂഗിളിന്റെ തലപ്പത്ത് എത്തിയ സുന്ദര്‍ പിച്ചൈ ഇന്ത്യയിലെ അതി സാധാരണക്കാരന് മാതൃകയാകുന്ന ജീവിതമാണ് ആദ്യ കാലങ്ങളില്‍ ചിലവഴിച്ചത്. സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും നടുവിലല്ല സുന്ദര്‍ പിച്ചൈയുടെ ബാല്യവും കൗമാരവും.

ജോബ്‌സിന്റെയും, വോസ്‌നെയിക്കിന്റെയും, ആപ്പിളിന്റെയും ആദ്യ കാല രൂപം ഇതാ...!

കഠിനാദ്ധ്വാനത്തിന്റെയും അക്ഷീണ പ്രയത്‌നത്തിന്റെയും പിന്‍ബലത്തോടെ ചലച്ചിത്ര താരങ്ങളെ പോലും അസൂയപ്പെടുത്തുന്ന നക്ഷത്രമായി പിച്ചൈ തിളങ്ങുകയാണ്. പിച്ചൈയുടെ ജീവിതത്തിന്റെ നാള്‍ വഴികളിലൂടെ...

സ്റ്റീവ് ജോബ്‌സിന്റെ മാനുഷിക മുഖം തുറന്ന് കാണിക്കുന്ന പുസ്തകം എത്തി...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സുന്ദര്‍ പിച്ചൈ തന്റെ ബാല്യകാലം ചിലവഴിച്ച ചെന്നൈയിലെ വീട്ടില്‍ ടെലിവിഷന്‍ സെറ്റോ ടെലിഫോണോ കാറോ ഉണ്ടായിരുന്നില്ല.

 

2

1972-ല്‍ ജനിച്ച പിച്ചൈ ചെന്നൈയിലെ നുംഗമ്പാക്കത്തെ സാധാരണ ഒരു ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രാഥമിക വിദ്യഭ്യാസം നേടിയത്.

 

3

സ്‌കൂള്‍ രേഖകളില്‍ പിച്ചൈ സന്ദരരാജന്‍ ആയിരുന്ന് ആഗോള പ്രശസ്തിയിലേക്ക് കടന്നപ്പോള്‍ സുന്ദര്‍ പിച്ചൈ ആയി മാറുകയായിരുന്നു.

 

4

ഐഐടി ഖരഗ്പൂരിലെ വിദ്യഭ്യാസത്തിനു ശേഷം പിച്ചൈക്ക് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുളള സ്‌കോളര്‍ഷിപ്പ് ലഭിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പിച്ചൈയുടെ അമേരിക്കന്‍ സ്വപ്‌നം ആരംഭിക്കുന്നത്.

 

5

അമേരിക്കയിലേക്കുളള ആദ്യ വിമാന യാത്രയ്ക്ക് പണം കണ്ടെത്താനായി അദ്ദേഹത്തിന്റെ അച്ഛന് ലോണ്‍ എടുക്കേണ്ടതായി വന്നു.

 

6

1995-ലാണ് പിച്ചൈ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നത്. പണം സ്വരുക്കൂട്ടുന്നതിനായി പിച്ചൈ പേയിങ് ഗസ്റ്റ് മാതൃകയിലാണ് താമസിച്ചത്.

 

7

പണം ധൂര്‍ത്തടിക്കാതിരിക്കുന്നതിനായി പിച്ചൈ ഉപയോഗിച്ച വസ്തുക്കളാണ് വാങ്ങിച്ചിരുന്നത്, എന്നാല്‍ പഠിത്തത്തില്‍ യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും പിച്ചൈ മുതിര്‍ന്നില്ല.

 

8

പിഎച്ച്ഡി എടുക്കാന്‍ ആഗ്രഹിച്ചെങ്കിലും മെക്കിന്‍സിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

 

9

2004 ഏപ്രില്‍ ഒന്നിനാണ് പിച്ചൈ ഗൂഗിളില്‍ ചേരുന്നത്. ഗൂഗിള്‍ സ്വന്തമായി ബ്രൗസര്‍ ഉണ്ടാക്കണമെന്ന പിച്ചൈയുടെ ആശയമാണ് ഗൂഗിളിന്റെ സ്ഥാപകന്‍ ലാറി പേജിന്റെ മുന്നില്‍ പിച്ചൈയെ എത്തിക്കുന്നത്.

 

10

ഇന്ന് ലാറി പേജിന്റെ വലം കൈയാണ് പിച്ചൈ. ലാറിയുടെ എല്ലാ പ്രധാന മീറ്റിങുകളിലും അദ്ദേഹത്തെ അനുഗമിക്കുന്നത് പിച്ചൈയാണ്.

 

11

2011-ല്‍ ട്വിറ്റര്‍ പിച്ചൈക്ക് വന്‍ ജോലി വാഗ്ദാനം നല്‍കിയെങ്കിലും, ഗൂഗിള്‍ 305 കോടി രൂപയുടെ ഓഫറില്‍ പിച്ചൈയെ ഗൂഗിളില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
11 things about Sundar Pichai which most people don't know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot