112 കൊല്ലം പഴക്കമുള്ള കോഓപ്പറേറ്റിവ് ബാങ്കിൽ നിന്നും മോഷ്ടാക്കൾ അടിച്ചുമാറ്റിയത് 94 കോടി!

By GizBot Bureau
|

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കോഓപ്പറേറ്റിവ് ബാങ്കുകളിൽ ഒന്നായ പുണെയിലെ കോസ്മോസ് ബാങ്കിൽ വൻ മോഷണം. അതും മണിക്കൂറുകൾക്കുള്ളിൽ 94 കോടിയാണ് മോഷ്ടാക്കൾ അപഹരിച്ചത്. 94 കോടി എന്ന ഇത്രയും വലിയ തുക അതും മണിക്കൂറുകൾ കൊണ്ട് മോഷ്ടാക്കൾ അപഹരിച്ചത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. എന്താണ് സംഭവിച്ചത് എന്ന് ചുവടെ വായിക്കാം.

 

12841 ഇടപാടുകൾ വഴി മോഷ്ടിച്ചത് 94 കോടി

12841 ഇടപാടുകൾ വഴി മോഷ്ടിച്ചത് 94 കോടി

28 രാജ്യങ്ങളിൽ നിന്നുമായി 12841 ഇടപാടുകൾ വഴിയാണ് ഇത്രയുമധികം തുക ബാങ്കിൽ നിന്നും അപഹരിക്കപ്പെട്ടിരിക്കുന്നത്. അതായത് ബാങ്ക് കുത്തിത്തുറന്നല്ല പകരം ഹാക്കിങ് വഴിയാണ് ഇത്രയും വലയ തുകയായ 94 കോടി അപഹരിക്കപ്പെട്ടത് എന്ന് സാരം. ഹാക്കർമാർ ബാങ്ക് സെർവറുകളെ കബളിപ്പിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു മോഷണം രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നടത്തിയിരിക്കുന്നത്. അങ്ങനെ മൊത്തത്തിലുള്ള 12841 ഇടപാടുകൾ വഴി 94 കോടി മോഷ്ടിച്ചെടുക്കുകയായിരുന്നു.

എടിഎം സ്വിച്ച്

എടിഎം സ്വിച്ച്

ഉപഭോക്താക്കൾക്ക് എടിഎം വഴി പണം എടുക്കുന്നതിനും പിൻ നമ്പർ മാറ്റുന്നതിനും മറ്റു സേവനങ്ങൾക്കും എല്ലാം ഉപയോഗിക്കുന്ന എടിഎം സ്വിച്ച് ലക്ഷ്യമിട്ടാണ് ഈ ഹാക്കർമാർ കെണിയൊരുക്കിയിരുന്നത്. അങ്ങനെ ഓഗസ്റ്റ് 11ന് ഈ സൗകര്യം ഹാക്ക് ചെയ്ത് ബാങ്ക് സെർവറുകളെ കബളിപ്പിച്ചുകൊണ്ട് പല രാജ്യങ്ങളിലെ പല ലൊക്കേഷനുകളിൽ നിന്നുമായി ഇടപാടുകൾ നടത്തുകയായിരുന്നു.

ഇടപാട് നടത്തിയത് വ്യത്യസ്തത രാജ്യങ്ങളിൽ നിന്നും
 

ഇടപാട് നടത്തിയത് വ്യത്യസ്തത രാജ്യങ്ങളിൽ നിന്നും

RuPay, VISA ഡെബിറ്റ് കാർഡുകളുടെ വ്യാജനുണ്ടാക്കിയെടുത്ത് അത് ബാങ്കിന്റെ പ്രധാന സ്വിച്ചുമായി ലിങ്ക് ചെയ്തായിരുന്നു കാര്യങ്ങൾ നടത്തിയത്. അങ്ങനെ ഇടപാടുകൾ അനുവദിക്കപ്പെടുകയും പിടിക്കപ്പെടാതിരിക്കാനും ഓപ്പണ് കൂടുതൽ സുരക്ഷക്കുമായും വ്യത്യസ്തത രാജ്യങ്ങളിൽ നിന്നുമായി ഇടപാടുകൾ നടത്തി പണം കൈക്കലാക്കുകയായിരുന്നു ഇവർ ചെയ്തത്.

SWIFT സംവിധാനം വഴിയും പണം അപഹരിച്ചു

SWIFT സംവിധാനം വഴിയും പണം അപഹരിച്ചു

ആദ്യം 14,849 ഇടപാടുകൾ വഴി മുകളിൽ പറഞ്ഞ രീതിയിൽ 80 കോടിയോളം ഇവർ സ്വന്തമാക്കി. അതിന് ശേഷം അന്താരാഷ്‌ട്ര ഇടപാടുകൾ നടത്തുന്ന പ്രക്രിയക്ക് ആവശ്യമായ SWIFT സംവിധാനം ഉപയോഗപ്പെടുത്തി 13.94 കോടി കൂടെ അപഹരിക്കുകയായിരുന്നു. അതോടെ മൊത്തം 94 കോടിയോളം രൂപ മോഷ്ടാക്കൾക്ക് സ്വന്തമാക്കാൻ കഴിയുകയും ചെയ്തു. എന്തായാലും തങ്ങളുടെ ഉപഭോക്താക്കൾ പണത്തെ കുറിച്ച് ഓർത്ത് പേടിക്കേണ്ടതില്ല എന്നും പണം സുരക്ഷിതമാണെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ എങ്ങനെ നിയന്ത്രിക്കാം?നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ എങ്ങനെ നിയന്ത്രിക്കാം?

 

Best Mobiles in India

Read more about:
English summary
112-Year Bank In Pune Robbed Of Rs 94 Cr By Hackers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X