ഗ്രോം സോഷ്യല്‍:11 വയസ്സുകാരന്‍ നിര്‍മ്മിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്

Written By: Vivek

ഫേസ്ബുക്കും, ട്വിറ്ററുമൊക്കെ ചങ്ങാതിക്കൂട്ടങ്ങളും, ചര്‍ച്ചാവേദികളും തീര്‍ക്കുന്ന കാലത്താണ് നമ്മുടെ ജീവിതം. പ്രായഭേദമെന്യേ എല്ലാവരും ഫേസ്ബുക്കിങ്ങും, ട്വീറ്റുകളും ഒക്കെയായി സൈബര്‍ ലോകത്ത് വളരെ ആക്ടീവാണ്. എന്നാല്‍ പ്രായത്തില്‍ കള്ളത്തരം കാണിയ്ക്കാതെ കുട്ടികള്‍ക്ക് ഇവയിലൊന്നും കയറിപ്പറ്റാനാകില്ല. അതുകൊണ്ട് തന്നെയാവും ഒരു കൊച്ചുമിടുക്കന്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് ആരംഭിച്ചത്. സാച്ച് എന്ന 11 വയസ്സുകാരനാണ് ഗ്രോംസോഷ്യല്‍.കോം എന്ന കുട്ടി സോഷ്യല്‍ നെറ്റവര്‍ക്കിങ്ങിന്റെ ഉപജ്ഞാതാവ്.

ഗ്രോം സോഷ്യല്‍:11 വയസ്സുകാരന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്‌

ഗ്രോംസോഷ്യല്‍ എന്ന സൈറ്റിലേയ്ക്ക് കടന്നാല്‍ നിങ്ങള്‍ വര്‍ണാഭമായ ഒരു കുട്ടിലോകത്തേയ്ക്കാണ് എത്തുക. ഗെയിമിംഗ്, ഹെല്‍ത്ത് & ഫിറ്റ്‌നസ്, സ്‌ക്കൂള്‍ ഹെല്‍പ്, വിനോദം, ആക്ഷന്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ ഇതില്‍ കാണാം. അടുത്ത സുഹൃത്തുക്കളോ, ബന്ധുക്കളോ അല്ലാത്ത മുതിര്‍ന്നവര്‍ക്കൊന്നും തന്നെ ഈ സൈറ്റില്‍ അംഗമാകാനാകില്ല.

കുട്ടികള്‍ക്കു വേണ്ടി കൊള്ളാവുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഒന്നും തന്നെയില്ല എന്ന തിരിച്ചറിവാണത്രെ സാച്ചിനെ ഈ വെബ്‌സൈറ്റിന്റെ നിര്‍മ്മാണത്തിലേയ്‌ക്കെത്തിച്ചത്. മുതിര്‍ന്നവര്‍ വിഹരിയ്ക്കുന്ന മറ്റ് സൈറ്റുകൡ കുട്ടികള്‍ക്ക് കുട്ടികളായി നിലനില്‍ക്കാനാകില്ല എന്ന കണ്ടെത്തലും ഇതിന് പ്രചോദനമായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot