ടെക് ലോകത്തെ 12 അതികായന്മാര്‍

|

ഫോര്‍ബ്‌സ് മാസിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടിക എല്ലാവര്‍ഷവും പുറത്തിറക്കാറുണ്ട്. 2018-ലെ പട്ടിക അടുത്തിടെ മാസിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ അധികവും രാഷ്ട്രീയ നേതാക്കളാണ്. വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്. സ്വാധീനശക്തി, സമ്പത്ത്, വിവിധ മേഖലകളിലെ സ്വാധീനം, ലോകത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഫോര്‍ബ്‌സ് മാസിക വ്യക്തമാക്കുന്നു. ടെക് ലോകത്ത് നിന്ന് പട്ടികയില്‍ ഇടംപിടിച്ച 12 പ്രമുഖരെ പരിചയപ്പെട്ടാലോ?

 

1. ജെഫ് ബിസോസ്

1. ജെഫ് ബിസോസ്

ഫോര്‍ബ്‌സ് പട്ടികയിലെ ആദ്യ ടെക്കി ആമസോണ്‍ സിഇഒ ജെഫ് ബിസോസ് ആണ്. ഇതില്‍ അഞ്ചാം സ്ഥാനമാണ് ജെഫിന്. ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ കുറവ് നികത്താനും അദ്ദേഹത്തിനായി. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെയാണ് സമ്പത്തുകൊണ്ട് ജെഫ് മറികടന്നത്. ആമസോണ്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയില്‍ 16 ശതമാനം ഓഹരികള്‍ ജെഫിനുണ്ട്.

2. ബില്‍ ഗേറ്റ്‌സ്

2. ബില്‍ ഗേറ്റ്‌സ്

മൈക്രോസോഫ്റ്റില്‍ ഗേറ്റ്‌സിന്റെ ഓഹരി ഏകദേശം ഒരുശതമാനമാണ്. ബിക്കി അദ്ദേഹം വില്‍ക്കുകയോ കൈമാറുകയോ ചെയ്തു. മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഗേറ്റ്‌സിന്റെ ഫോര്‍ബ്‌സ് പട്ടികയിലെ സ്ഥാനം ഏഴാണ്. തുടര്‍ച്ചയായി 18 വര്‍ഷം ലോകത്തിലെ ഏറ്റവും ധനികനായിരുന്ന വ്യക്തിയാണ് ഗേറ്റ്‌സ്.

3. ലാറി പേജ്
 

3. ലാറി പേജ്

1998-ല്‍ ലാറി പേജും കൂടിയാണ് ഗൂഗിള്‍ സ്ഥാപിച്ചത്. 2001 വരെ കമ്പനിയുടെ സിഇഒ ആയിരുന്നു. ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആണ് അദ്ദേഹം ഇപ്പോള്‍. ഫോര്‍ബ്‌സ് പട്ടികയില്‍ പത്താം സ്ഥാനമാണ് ലാറി പേജിന്.

4. മാര്‍ക്ക് സക്കര്‍ബര്‍ഗ്

4. മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ ലോക്കത്തിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പതിമൂന്നമനാണ്. 2004-ല്‍ വെറും 19 വയസ്സുള്ളപ്പോഴാണ് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. അദ്ദേഹവം ഭാര്യയും തങ്ങളുടെ ഓഹരികളില്‍ 99 ശതമാനവും ജീവിത കാലയളവിനുള്ളില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ നിരവധി രാഷ്ട്രീയ വിവാദങ്ങളില്‍ ഫെയ്‌സ്ബുക്ക് പെട്ടിരുന്നു.

5. ജാക്ക് മാ

5. ജാക്ക് മാ

അലിബാബ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ജാക്ക് മാ പട്ടികയില്‍ 21-ാം സ്ഥാനത്താണ്. ചൈനീസ് കമ്പനികളായ ഹ്വായ് ബ്രദേഴ്‌സ്, ബീജിംഗ് എന്‍ലൈറ്റ് മീഡിയ എന്നിവയിലും അദ്ദേഹത്തിന് ഓഹരികളുണ്ട്.

6. ടിം കുക്ക്

6. ടിം കുക്ക്

ആപ്പിള്‍ സിഇഒ ടിം കുക്ക് ഫോര്‍ബ്‌സ് പട്ടികയില്‍ ഇരുപത്തിനാലാം റാങ്ക് സ്വന്തമാക്കി. ആപ്പിളിന്റെ സ്ഥാപകരില്‍ ഒരാളായ സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2011-ല്‍ ആണ് കുക്ക് കമ്പനിയുടെ സിഇഒ ആയത്. ആപ്പിള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. ഇതിന് മുമ്പ് കുക്ക് ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു.

7. മാ ഹൗടെങ്

7. മാ ഹൗടെങ്

ഫോര്‍ബ്‌സ് പട്ടികയില്‍ 27-ാം സ്ഥാനത്തുള്ള ചൈനയിലെ ഇന്റര്‍നെറ്റ് ഭീമനായ ടാന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ മാ ഹൗടെങ് ഏറ്റവും ശക്തരായ ടെക്ക് എക്‌സിക്യൂട്ടിവുമാരില്‍ ഒരാളുമാണ്. ഏഴാണ് എക്‌സിക്യൂട്ടീവുമാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ റാങ്ക്. ലോകമെമ്പാടും പതിനായിരങ്ങള്‍ ഉപയോഗിക്കുന്ന വീചാറ്റ് ആപ്പ് ടാന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനിക്ക് സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപില്‍ 12 ശതമാനം ഓഹരികളുമുണ്ട്.

8. മുകേഷ് അംബാനി

8. മുകേഷ് അംബാനി

ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംനേടിയ ഒരേയൊരു ഇന്ത്യക്കാരനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ മുകേഷ് അംബാനി. 32-ാം സ്ഥാനമാണ് മുകേഷിന് ഫോര്‍ബ്‌സ് നല്‍കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് റിലയന്‍ജ് ജിയോയാണ്. രാജ്യത്താകമാനം 160 ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്.

9. സെര്‍ഗി ബ്രിന്‍

9. സെര്‍ഗി ബ്രിന്‍

ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ഗി ബ്രിന്നും പട്ടികയില്‍ ഇടംപിടിച്ചു. 35-ാം റാങ്ക്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റ് പ്രസിഡന്റാണ് അദ്ദേഹം ഇപ്പോള്‍. ഗൂഗിള്‍ ഗ്ലാസ് വികസിപ്പിച്ചെടുത്ത ഗൂഗിള്‍ എക്‌സ് ഡിവിഷന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

10. സത്യ നാദല്ല

10. സത്യ നാദല്ല

മൈക്രോസോഫ്റ്റിന്റെ സിഇഒ ആയ ഇന്ത്യന്‍ വംശജന്‍ സത്യ നാദല്ലയും ഫോര്‍ബ്‌സ് പട്ടികയിലുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് 26.2 ബില്യണ്‍ ഡോളര്‍ മുടക്കി ലിങ്ക്ഡിന്‍ സ്വന്തമാക്കിയത്. ഫോര്‍ബ്‌സ് പട്ടികയില്‍ നാദല്ല നാല്‍പ്പതാമതാണ്.

 

11. റോബിന്‍ ലീ

11. റോബിന്‍ ലീ

ബയ്ഡു സിഇഒ റോബിന്‍ ലീയുടെ പട്ടികയിലെ സ്ഥാനം 58 ആണ്. ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനും ലോകത്തിലെ ജനപ്രിയ വെബ്‌സൈറ്റുകളില്‍ ഒന്നുമാണ് ബയ്ഡു.

 12. മൈക്കല്‍ ഡെല്‍

12. മൈക്കല്‍ ഡെല്‍

ഫോര്‍ബ്‌സ് പട്ടികയില്‍ 59-ാം സ്ഥാനത്തുള്ള ഡെല്‍ ടെക്‌നോളജീസ് ചെര്‍മാനും സിഇഒ-യുമായ മൈക്കല്‍ ഡെല്‍ സാങ്കേതിക വ്യവസായ രംഗത്ത് നിന്നുള്ളവരുടെ കൂട്ടത്തില്‍ 12-ാം സ്ഥാനത്തുണ്ട്. അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും സ്വകാര്യ നിക്ഷേപക സ്ഥാപനമായ എംഎസ്ഡി ക്യാപിറ്റലിലാണ്.

ഐഫോണില്‍ നിന്ന് വണ്‍പ്ലസ് 6T-യിലേക്ക് മാറാന്‍ ശുഭസമയം ഐഫോണില്‍ നിന്ന് വണ്‍പ്ലസ് 6T-യിലേക്ക് മാറാന്‍ ശുഭസമയം

 

 

Best Mobiles in India

Read more about:
English summary
12 most powerful men in technology industry

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X