ഗൂഗിള്‍ മാപ്പിലെ മായക്കാഴ്ചകള്‍

  By Bijesh
  |

  അപരിചിതമായ സ്ഥലങ്ങളെ കുറിച്ച് അറിയാനും മനസിലാക്കാനുമുള്ള ഏറ്റവും നല്ല ഉപാധിയാണ് ഗൂഗിള്‍ മാപ്. ലോകത്തെവിടെയുമുള്ള സ്ഥലങ്ങളെ കുറിച്ച് ഫോട്ടോ സഹിതം ഗൂഗിള്‍ മാപ്പില്‍ നിന്നു മനസിലാക്കാം. എന്നാല്‍ നിഗൂഢതകള്‍ നിറഞ്ഞതും അത്ഭുതം തോന്നിപ്പിക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്.

  ഗൂഗിള്‍ മാപ്പിലെ ചില രസകരമായ കാഴ്ചകള്‍ ഇതാ...

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  The Badlands Guardian

  കാനഡയിലെ ബാഡ്‌ലാന്റ് ഗാര്‍ഡിയന്‍ എന്ന സ്ഥലം ഗൂഗിള്‍ മാപ്പിലൂടെ നോക്കുമ്പോള്‍ മനുഷ്യന്റെ തലയുമായി സാമ്യം തോന്നാം. പരമ്പരാഗത അമേരിക്കന്‍ തലപ്പാവു ധരിച്ച ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച ഒരാളുടെ ചിത്രമാണെന്നെ ഒറ്റനോട്ടത്തില്‍ തോന്നൂ. പ്രദേശത്തെ എണ്ണക്കിണറിലേക്കു നിര്‍മിച്ച റോഡാണ് ഇയര്‍ഫോണായി കാണുന്നത്.

  Firefox Crop Circle

  ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ലിനക്‌സ് യൂസേഴ്‌സ് ഗ്രൂപ്പ് നിര്‍മിച്ചതാണ് ഈ അടയാളം. ഫയര്‍ഫോക്‌സ് വെബ് ബ്രൗസര്‍ 50 മില്ല്യന്‍ ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായാണ് ഈ ചിഹ്നം നിര്‍മിച്ചത്.

  Shipwreck

  നാവികരുടെ പേടിസ്വപ്‌നമാണ് ഈജിപ്റ്റിലെ ചെങ്കടല്‍. പാറക്കെട്ടുകളും അപ്രതീക്ഷിതമായെത്തുന്ന കൊടുങ്കാറ്റും ഇതുവഴിയെത്തുന്ന നിരവധി കപ്പലുകളുടെ തകര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. റെഡ് സീയില്‍ പാറക്കെട്ടിലിടിച്ച് കപ്പല്‍ തകരുന്ന ചിത്രവും ഗൂഗിള്‍ മാപ്പിലുണ്ട്.

  Dublin Prison

  അയര്‍ലന്‍ഡിലെ ഡബ്‌ളിന്‍ ജയിലിന്റെ ചിത്രം അവ്യക്തമായാണ് ഗൂഗിള്‍മാപ്പില്‍ തെളിയുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതാണ് ഈ ചിത്രം എന്നു കരുതുന്നു.

  Area 52 Formation

  സുദള്‍ശന ചക്രത്തിന്റെ രൂപത്തില്‍ കാണുന്ന ഈ സ്ഥലം യു.എസിലെ നെവാഡ എന്ന സ്ഥലത്തിന്റേതാണ്. ഏരിയ 52 എന്നുകൂടി അറിയപ്പെടുന്ന ഈ സ്ഥലം യു.എസ് സര്‍ക്കാറിന്റെ ഊര്‍ജവിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതീവ സുരക്ഷാ മേഘലകൂടിയാണ് ഇവിടം.

  The Rainbow Plane

  യു.എസിലെ റോക്ക് ഹില്ലിനു മുകളിലൂടെ പറക്കുന്ന വിഗമാനത്തിന്റെ ചിത്രമാണിത്. യാത്രാപഥത്തില്‍ മഴവില്ലിലേതുപോലെയുള്ള നിറങ്ങള്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നത് നിഗൂഢമാണ്.

  Mysterious Russian Site

  റഷ്യയില്‍നിന്നുള്ള ഈ ചിത്രത്തിലെ ഒരു ഭാഗം മറച്ചുവച്ചതിന്റെ കാരണം അവ്യക്തമാണ്.

  North Korea

  അപൂര്‍വം ചില സ്ഥലങ്ങളൊഴിച്ചാല്‍ നോര്‍ത്ത്‌കൊറിയയുടെ മിക്ക ഭാഗങ്ങളും ചിത്രത്തില്‍ ദൃശ്യമല്ല. ഇന്റര്‍നെറ്റിന് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യംകൂടിയാണ് ഉത്തര കൊറിയ

  Mexican Drug Cartel Symbol

  മെകസിക്കോയില്‍ നിന്നുള്ള ഈ ദൃശ്യത്തില്‍ ഇസെഡ് എന്ന രൂപത്തില്‍ കാണുന്നത് ലോസ് സെറ്റാസ് എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രമാണ്.

  Edited California

  അമേരിക്കയിലെ കാലിഫോര്‍ണിയയുടെ ചിത്രമാണിത്. ഈ അകലത്തില്‍ ദൃശ്യങ്ങള്‍ ലഭ്യമല്ല എന്നെഴുതിയ ഒരു സന്ദേശമുപയോഗിച്ച് കുറച്ചുഭാഗം മറച്ചിട്ടുമുണ്ട്.

  Landed UFO?

  ഈ ഫോട്ടോയില്‍ ഒരു ഭാഗത്ത് ഉപകരണങ്ങളാല്‍ ദര്‍ശിക്കാനാവാത്ത ആകാശപേടകം (അണ്‍ ഐഡന്റിഫൈഡ് ഫ് ളയിംഗ് ഒബ്ജക്റ്റ്്) ഇറങ്ങിയ പോലെയാണ് തോന്നുക. ഒരു എക്‌സിബിഷനു വേണ്ടി നിര്‍മിച്ച, ആകാശപേടകത്തിന്റെ മാതൃകയാണിതെന്നാണു സൂചന.

  Wanker

  ന്യൂസിലാന്‍ഡിലെ ഒരു നഗരത്തില്‍ വീടിന്റെ മുന്‍വശത്തെ പുല്‍ത്തകടിയില്‍ എഴുതിവച്ചിരിക്കുന്ന വാങ്കര്‍ എന്ന വാചകം ഗൂഗിള്‍ മാപ്പില്‍ പതിഞ്ഞപ്പോള്‍. ഇംഗ്ലീഷിലെ മോശം വാക്കുകളില്‍ ഒന്നാണ് ഇത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  ഗൂഗിള്‍ മാപ്പിലെ മായക്കാഴ്ചകള്‍

  Read more about:
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more