ബില്‍ഗേറ്റ്‌സിന്റെ പ്രശസ്തമായ 12 'വചനങ്ങള്‍'...

Posted By:
  X

  ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ ഒരാളാണ് മൈക്രോസോഫ്റ്റ് സ്ഥാപകരില്‍ പ്രധാനിയായ ബില്‍ഗേറ്റ്‌സ്. ഏകദേശം 8000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ക്രൊയേഷ്യ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളുടെ GDP യെക്കാള്‍ അധികമാണ് അദ്ദേഹത്തിന്റെ വരുമാനം.

  എന്നാല്‍ പ്രതിവര്‍ഷം 400 കോടി ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ചെലവഴിക്കുന്നുണ്ട്. 1997-ല്‍ ഗേറ്റ്‌സും ഭാര്യയും ചേര്‍ന്ന് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെയാണ് ഈ സദ്പ്രവൃത്തി നടത്തുന്നത്.

  അതായത് ലോകത്തെ അതിസമ്പന്നനാണെങ്കിലും ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് സഹജീവികള്‍ക്ക് അദ്ദേഹം ആശ്രയമാവുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് ബില്‍ഗേറ്റ്‌സ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായത്.?... അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും കഠിനാധ്വാനവും തന്നെയാണ് ഇതിനു കാരണം. ആര്‍ക്കും മാതൃകയാക്കാവുന്നതാണ് ഇതെല്ലാം.

  കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ അഭിമുഖങ്ങളിലായി അദ്ദേഹം പങ്കുവച്ച വിജയരഹസ്യവും ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകളും ആണ് ചുവടെ കൊടുക്കുന്നത്. കാണുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  #1

  'കമ്പ്യൂട്ടര്‍ എന്ന ഉപകരണം തീര്‍ത്തും അപരിചിതമായിരുന്ന ഒരു കാലത്തുനിന്ന് അവ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കാലഘട്ടത്തിലേക്ക് മാറി എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഞാന്‍ കണ്ട സ്വപ്‌നമായിരുന്നു അത്. വലിയൊരളവില്‍ ആ സ്വപ്‌നം യാദാര്‍ഥ്യമായി'.

   

  #2

  'മിക്ക കമ്പനികളും ഒറ്റ പ്രൊഡക്റ്റില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അതിലപ്പുറം വിശാലമായ ലോകത്തെ കുറിച്ച് അവര്‍ ചിന്തിച്ചില്ല. നിലവിലുള്ള ഉത്പന്നങ്ങള്‍ അടുത്ത തലമുറയിലേക്ക് എങ്ങനെ പരിഷ്‌കരിക്കാമെന്നതും അവര്‍ ആലോചിച്ചില്ല. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ തന്നെ ഇത്രയധികം കാര്യങ്ങള്‍ ചെയ്യാമെന്ന് തെളിയിച്ചത് മൈക്രോസോഫ്റ്റാണ്. അതോടൊപ്പം അനുബന്ധ ടൂളുകള്‍ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചു'.

   

  #3

  'മാകിന്റോഷിനെ കുറിച്ച് സ്റ്റീവ് ജോബ്‌സ് പറഞ്ഞപ്പോള്‍തന്നെ അതൊരു വന്‍ വിജയമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു. മാകിന്റോഷിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ എപ്പോള്‍ പൂര്‍ത്തിയാവുമെന്നോ, നിലവാരമെന്തായിരിക്കുമെന്നോ സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. സ്റ്റീവ് ജോബ്‌സ് ആദ്യം പറഞ്ഞത് വളരെ കുറഞ്ഞ ചെലവില്‍ ഇത് നിര്‍മിക്കാമെന്നായിരുന്നു. എന്നാല്‍ എല്ലാം പൂര്‍ത്തിയായപ്പോള്‍ കാര്യങ്ങള്‍ മാറി. എങ്ങിലും അതുകൊണ്ട് ദോഷമുണ്ടായില്ല'.

   

  #4

  'സ്റ്റീവും ഞാനും തീര്‍ത്തും വ്യത്യസ്തരായിരുന്നു. എന്നാല്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും കഠിനാധ്വാനത്തിന്റെ കാര്യത്തിലും ഞങ്ങള്‍ സമാന മനസ്‌കരായിരുന്നു. ആദ്യത്തെ മാക് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിച്ചത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്'.

   

  #5

  '1975-ല്‍ മൈക്രോസോഫ്റ്റ് തുടങ്ങുമ്പോള്‍ എല്ലാ ഡെസ്‌കിലും ഒരു കമ്പ്യൂട്ടര്‍ എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ അതിന് എത്രത്തോളം മുന്നോട്ടു പോകണമെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ വളര്‍ച്ചയുടെ ഓരോ പടവു പിന്നിടുമ്പോഴും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി കമ്പനി വളര്‍ന്നിരുന്നുവെങ്കില്‍ എന്നു ഞാന്‍ പ്രാര്‍ഥിച്ചിരുന്നു.'

   

  #6

  'വിജയം എന്നത് യദാര്‍ഥത്തില്‍ മോശം അധ്യാപകനാണ്. നേടിയത് എങ്ങനെ നഷ്ടപ്പെടുത്താതിരിക്കാം എന്നതുമാത്രമാണ് അത് നിങ്ങളെ ചിന്തിപ്പിക്കുന്നത്. കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ വേറിട്ട ചിന്തയാണ് വേണ്ടത്.'

   

  #7

  'സാങ്കേതിക വിദ്യ മനുഷ്യനെ സഹായിക്കാനുള്ളതാണ്. എന്നാല്‍ അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും കഴിയില്ല. ഉദാഹരണത്തിന് ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ആസ്ഥാനത്ത് ചെല്ലുക. വളരെ മനോഹരമാണ്. എന്നാല്‍ മൂന്നു മൈല്‍ അകലെ ചെന്നാല്‍ കുടിവെള്ളമോ ടോയ്‌ലറ്റോ ഇല്ലാതെ ജീവിക്കുന്ന മനുഷ്യരെയും കാണാം. അവശര സംബന്ധിച്ച് സാങ്കേതിക വിദ്യയേക്കാള്‍ അടിസ്ഥാനപരമായ ആവശ്യങ്ങളാന് പ്രധാനം'.

   

  #8

  ' ഒരു പരിധിക്കപ്പുറം പണത്തിന് ഞാന്‍ പ്രാധാന്യം കല്‍പിക്കുന്നില്ല. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന ആവശ്യങ്ങള്‍ക്കും പണം ആവശ്യമാണ്. എന്നാല്‍ അതിനപ്പുറം പാവപ്പെട്ട ജനങ്ങള്‍ക്ക് അവരുടെ കഴിവു തെളിയിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് പണം കൊണ്ട് ചെയ്യേണ്ടത്.'

   

  #9

  'പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയാവാന്‍ കഴിഞ്ഞു എന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്. കൗമാരത്തിലും യൗവനത്തിലും എല്ലാം മുന്നോട്ടു നയിച്ചത് പി.സി എന്ന സ്വപ്‌നമാണ്.'

   

  #10

  'അനുഭവസമ്പത്തും കഴിവും യോഗ്യതയും ഉള്ളവര്‍ ഭരണരംഗത്ത് ഉണ്ടാവണം. അല്ലാത്തപക്ഷം അത് പരാജയമായിരിക്കും'.

   

  #11

  'അസന്തുഷ്ടരായ ഉപഭോക്താക്കളാണ് നിങ്ങള്‍ക്ക് പിഴവുകള്‍ കാണിച്ചുതരുന്നത്'.

   

  #12

  'മുന്‍കാലങ്ങളില്‍ മൈക്രോസോഫ്റ്റിന് ശക്തരായ എതിരാളികളുണ്ടായിരുന്നു. അത് വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്തു'.

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  21 Quotes From Bill Gates That Take You Inside The Mind Of The World's Richest Man, 21 Quotes from Bill gates, Bill gates Interview Quotes, Read More...

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more