മാതൃകയാക്കാം... ഈ മേധാവികളെ

By Bijesh
|

ഏതൊരാളുടെയും ജീവിതവിജയത്തിന് അടുക്കും ചിട്ടയും അത്യാവശ്യമാണ്. കൃത്യസമയത്ത് ഏഴുന്നേല്‍ക്കുക, ഉറങ്ങുക, ഭക്ഷണം കഴിക്കുക ഇതെല്ലാം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ടെക്കികളുടെ ജീവിതത്തില്‍ പലപ്പോഴും ഇതൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയാറില്ല. ജോലിത്തിരക്കിനിടയില്‍ രാവും പകലും ഇവര്‍ക്ക് ഒരുപോലെയാണ്. അതേസമയം വ്യത്യസ്തരായ ചിലരും ഉണ്ട്. എത്ര വൈകി കിടന്നാലും അതിരാവിലെ എഴുന്നേല്‍ക്കുന്നതാണ് ഇവരുടെ വിജയരഹസ്യം. ഉറക്കക്കുറവിനെ കുറിച്ചും ജോലിഭാരത്തെ കുറിച്ചും പരിതപിക്കുന്നവര്‍ മാതൃകയാക്കേണ്ടത് ഇത്തരക്കാരെയാണ്.

 

അതിരാവിലെ എഴുന്നേല്‍ക്കുന്ന 9 സി.ഇ.ഒമാര്‍

Apple CEO Tim Cook

Apple CEO Tim Cook

രാവിലെ 4.30-ന് എഴുന്നേല്‍ക്കുന്നയാളാണ് ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്. തുടര്‍ന്ന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട മെയിലുകള്‍ പരിശോധിക്കും. ആരോഗ്യം സംരക്ഷിക്കുന്നതില്‍ തല്‍പരനായ കുക്ക് അഞ്ചുമണിയോടെ ജിമ്മിലെത്തും. ഓഫീസില്‍ ആദ്യമെത്തുന്നതും അവസാനം ഇറങ്ങുന്നതുമായ വ്യക്തിയും ഇദ്ദേഹം തന്നെയാണ്.

Padmasree Warrior

Padmasree Warrior

സിസ്‌കോ ചീഫ് ടെക്‌നിക്കല്‍ ആന്‍ഡ് സ്ട്രാറ്റജി ഓഫീസറായ പത്മശ്രീ വാര്യരുടെ ദിവസം ആരംഭിക്കുന്നത് രാവിലെ 4.30-നാണ്. ഒരു മണിക്കൂറോളം ഔദ്യോഗിക മെയിലുകള്‍ പരിശോധിക്കും. പിന്നീട് അല്‍പം വ്യായാമവും. കുട്ടികളെ സ്‌കൂളില്‍ പോകാന്‍ ഒരുക്കുന്നതും ഇവര്‍തന്നെ. എല്ലാജോലിയും തീര്‍ത്ത് 8.30-ന് ഓഫീസിലെത്തും.

Jeff Jordan

Jeff Jordan

അമേരിക്കന്‍ കമ്പനിയായ അന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ് മേധാവിയായ ഇദ്ദേഹം മറ്റുള്ളവരില്‍നിന്ന് ഏറെ വ്യത്യസ്തനാണ്. രാവിലെ അഞ്ചുമണിക്കുതന്നെ ജോര്‍ദാന്‍ ഓഫീസിലെത്തും. വൈകുന്നേരം ഏഴുമണിക്കു ശേഷമെ മടങ്ങു.

Tim Armstrong
 

Tim Armstrong

മള്‍ട്ടിനാഷണല്‍ കമ്പനിയായ എ.ഒ.എല്ലിന്റെ സി.ഇ.ഒ. ടിം ആംസ്‌ട്രോംഗ് അഞ്ചുമണിക്ക് എഴുന്നേല്‍ക്കും. ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഔദ്യോഗിക മെയിലുകള്‍ അയയ്ക്കുന്നതും പരിശോധിക്കുന്നതും ഏഴുമണിക്കു ശേഷമാണ്. ഇതിനിടയില്‍ വ്യായാമവും വായനയും പതിവാണ്.

Hans Vestberg

Hans Vestberg

എറിക്‌സണ്‍ കമ്പനിയുടെ സി.ഇ.ഒ ഹാന്‍സ് വെസ്റ്റ്‌ബെര്‍ഗിന് ഉറക്കം അവശ്യമായ ഒന്നല്ല. കമ്പനി 180 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്കു രാവും പകലും ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഉറങ്ങിയാലും ഇല്ലെങ്കിലും രാവിലെ എട്ടുമണിക്കു മുമ്പ് അദ്ദേഹം ഓഫീസിലെത്തും.

 Vittorio Colao

Vittorio Colao

രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുന്ന സ്വഭാവക്കാരനാണ് വൊഡാഫോണ്‍ കമ്പനി സി.ഇ.ഒ വിട്ടോറിയോ കൊളാവോ. അല്‍പനേരത്തെ വ്യായാമം കഴിഞ്ഞാല്‍ പിന്നെ ഓഫീസില്‍തന്നെ. രാത്രി പതിനൊന്നരയോടെ ഉറക്കം.

Marissa Mayer

Marissa Mayer

അധികം ഉറക്കം ആവശ്യമില്ലെന്ന പക്ഷക്കാരിയാണ് യാഹൂ സി.ഇ.ഒ മരിസ മേയര്‍. അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലമുള്ള ഇവര്‍ ദിവസത്തില്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ മാത്രമാണ് ഉറങ്ങുന്നത്.

Paul English

Paul English

കയാക്കിന്റെ സഹ സ്ഥാപകനായ പോള്‍ ഇംഗ്ലിഷിന്റെ ദിവസം ആരംഭിക്കുന്നത് ആറുമണിക്കാണ്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിനു മുമ്പ് അല്‍പസമയം ധ്യാനം. പിന്നീട് മെയില്‍ പരിശോധിക്കും. യോഗ വ്യായാമം എന്നിവയും ഇദ്ദേഹത്തിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടും.

Jason Goldberg

Jason Goldberg

ഫാബിന്റെ സി.ഇ.ഒയായ ജെയ്‌സണ്‍ ഗോള്‍ഡ്ബര്‍ഗ് ആറുമണിക്കാണ് എഴുന്നേല്‍ക്കുക. രാത്രിയിലെ മെയിലുകള്‍ പരിശോധിക്കുകയാണ് ആദ്യത്തെ ജോലി. പിന്നീട് അരമണിക്കൂറോളം വ്യായാമം. ടി.വി കാണാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.

മാതൃകയാക്കാം... ഈ മേധാവികളെ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X