ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ജെഫ് ബെസോസ് സ്വന്തമാക്കിയ 12 വിലപിടിപ്പുള്ള വസ്തുക്കള്‍

|

ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആരാണ് എന്ന ചോദ്യത്തിന് ഇന്ന് ഒരൊറ്റ മറുപടി മാത്രമേയുള്ളൂ. അത് ആമസോണ്‍ സി.ഇ.ഒ ആയ ജെഫ് ബെസോസാണ്. കരുത്തും പണവും പ്രസ്റ്റീജും ഒത്തിണങ്ങിയ ജെഫ് ബോസ് സ്വന്തമാക്കിയ 12 വസ്തുക്കളെ അടുത്തറിയുകയാണ് ഈ എഴുത്തിലൂടെ.

ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ജെഫ് ബെസോസ് സ്വന്തമാക്കിയ 12 വിലപിടി

ഇഷ്ടപ്പെട്ട വസ്തു ഏതായാലും അത് സ്വന്തമാക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കുന്ന ആളല്ല ജെഫ് ബെസോസ്. സ്വന്തമാക്കണമെന്നു തോന്നിയാലത് സ്വന്തമാക്കിയിരിക്കും. തന്റെ കൈയ്യിലുള്ള കോടികള്‍ കൊണ്ട് അദ്ദേഹം സ്വന്തമാക്കിയ ചില വസ്തുക്കളെ നമുക്കിന്ന് പരിചയപ്പെടാം. തുടര്‍ന്നു വായിക്കൂ...

23 മില്ല്യണ്‍ ഡോളറിന്റെ വീട്

23 മില്ല്യണ്‍ ഡോളറിന്റെ വീട്

ജെഫ് ബെസോസിന് വാഷിംഗ്ടണില്‍ സ്വന്തമായൊരു വീടുണ്ട്. വെറുമൊരു വീടല്ലത്. മറിച്ച് മുന്‍പ് ടെക്‌സ്റ്റൈല്‍സ് മ്യൂസിയമായി ഉപയോഗിച്ചിരുന്ന വീടാണ്. 2016ലാണ് 23 മില്ല്യണ്‍ കോടി രൂപകൊടുത്ത് ജെഫ് ഈ വീടു വാങ്ങുന്നത്. 11 കിടപ്പുമുറികളും 25 കുളിമുറിയും അഞ്ച് ലിവിംഗ് റൂമുകളും രണ്ട് എലിവേറ്ററുകളും അടങ്ങുന്നതാണ് ഈ വീട്.

 പ്രൈവറ്റ് ജെറ്റ്

പ്രൈവറ്റ് ജെറ്റ്

കോടീശ്വരന്മാര്‍ക്കിടയില്‍ പ്രൈവറ്റ് ജെറ്റെന്നത് അത്ര വലിയ സംഭവമൊന്നുമല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വേഗതകൂടിയ ജെറ്റാണ് ജെഫിനുള്ളത്. അതും 65 മില്ല്യണ്‍ ഡോളര്‍ വിലയുള്ളത്.

10,000 വര്‍ഷം പഴക്കമുള്ള ക്ലോക്ക്

10,000 വര്‍ഷം പഴക്കമുള്ള ക്ലോക്ക്

ജെഫ് ബോസിന്റെ ആപൂര്‍വ ശേഖരത്തിലുള്ള വസ്തുക്കളില്‍ പ്രധാനിയാണ് ഈ ക്ലോക്ക്. 10,000 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ക്ലോക്കിന്റെ വിലയാകട്ടെ 42 മില്ല്യണ്‍ ഡോളറാണ്.

ഫാന്‍സി അപ്പാര്‍ട്ട്‌മെന്റ്
 

ഫാന്‍സി അപ്പാര്‍ട്ട്‌മെന്റ്

ന്യൂയോര്‍ക്കില്‍ 17 മില്ല്യണ്‍ യു.എസ് ഡോളര്‍ മതിപ്പുള്ള ഫാന്‍സി അപ്പാര്‍ട്ട്‌മെന്റ് ജെഫ് ബെസോസ് സ്വന്തമായുണ്ട്. അതും 10,000 സ്‌ക്വയര്‍ഫീറ്റിന്റേത്.

വാഷിംഗ്ടണ്‍ പോസ്റ്റ്

വാഷിംഗ്ടണ്‍ പോസ്റ്റ്

ഈ പേരു കേട്ടിട്ടില്ലാത്തവര്‍ അധികമൊന്നുമുണ്ടാകില്ല. അമേരിക്കയിലെ ഏറ്റവും പേരുകേട്ട 141 വര്‍ഷം പഴക്കമുള്ള വാര്‍ത്താ ദിനപത്രമാണിത്. 230 മില്ല്യണ്‍ ഡോളര്‍ നല്‍കി ജെഫ് ബോസ് ഈ പത്രം സ്വന്തമാക്കി.

റോക്കറ്റ് ഫാക്ടറി

റോക്കറ്റ് ഫാക്ടറി

ഏറോസ്‌പേസ് കമ്പനിയെന്നത് ജെഫ് ബെസോസിന്റെ പാഷനുകളിലൊന്നാണ്. സ്‌പേസ് ട്രാവലിന് സഹായകമായ കമ്പനിയാണ് ബോസന്റെ ബ്ലൂ ഒറിജിന്‍ എന്നത്.

റോബട്ട് ഡോഗ്

റോബട്ട് ഡോഗ്

റോബട്ട് ഡോഗിനൊപ്പം നടക്കുന്ന ചിത്രം ജെഫ് ബെസോസ് 2018ല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചപ്പോള്‍ പലരും അമ്പരന്നതാണ്. ഇത് ജെഫ് ബോസിനായി ബോസ്റ്റണ്‍ ഡൈനാമിക്‌സ് നിര്‍മിച്ചുനല്‍കിയ സ്‌പോട്ട് മിനിയെന്ന റോബട്ട് ഡോഗാണ്.

25 മില്ല്യണ്‍ ഡോളറിന്റെ മറ്റൊരു വീട്

25 മില്ല്യണ്‍ ഡോളറിന്റെ മറ്റൊരു വീട്

സ്പാനിഷ് സ്റ്റൈല്‍ നിര്‍മാണം നടത്തിയ മറ്റൊരു വീടും ജെഫിനുണ്ട്. കാലിഫോര്‍ണിയയിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഏഴു കിടപ്പുമുറികളും ഏഴു കുളിമുറിയും ഈ വീട്ടിലുണ്ട്. 25 മില്ല്യണ്‍ യു.എസ് ഡോളര്‍ നല്‍കിയാണ് വീടു സ്വന്തമാക്കിയത്.

അത്ര ഫാന്‍സിയല്ലാത്ത കാറുകള്‍

അത്ര ഫാന്‍സിയല്ലാത്ത കാറുകള്‍

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബോസിന്റെ ശേഖരത്തില്‍ രണ്ടു കാറുകളുണ്ട്. അതും അധികം വിലമതിക്കാത്തതുതന്നെ. ഹോണ്ട അകോര്‍ഡ്, ഷെവര്‍ലെ ബ്ലേസര്‍ എന്നിവയാണ് രണ്ടു മോഡലുകള്‍.

വാഷിംഗ്ടണിലെ ലേക്ക് ഹൗസ്

വാഷിംഗ്ടണിലെ ലേക്ക് ഹൗസ്

10 മില്ല്യണ്‍ ഡോളര്‍ ചിലവഴിച്ചു സ്വന്തമാക്കിയ വാഷിംഗ്ടണിലെ ലേക്ക് ഹൗസാണ് മറ്റൊരു ആകര്‍ഷണം. 5.3 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ സ്ഥലം.

ആമസോണ്‍ ക്യാംപസ്

ആമസോണ്‍ ക്യാംപസ്

ജെഫ് ബെസോസിന്റെ സ്വന്തം ആശയമാണ് ആമസോണ്‍ ക്യാംപസ് എന്നത്. സീയാറ്റിലില്‍ സ്ഥിതിചെയ്യുന്ന ഈ ക്യാമ്പസിന്റെ മൂല്യം 4 ബില്ല്യണ്‍ ഡോളറാണ്.

30,000 ഏക്കര്‍ സ്ഥലം

30,000 ഏക്കര്‍ സ്ഥലം

ടെക്‌സസില്‍ ബെസോസിനു സ്വന്തമായുള്ളത് 30,000 ഏക്കറിന്റെ സ്ഥലമാണ്.

Best Mobiles in India

Read more about:
English summary
12 things owned by the world’s richest man, Amazon CEO Jeff Bezos

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X