ആരാണീ രോഹന്‍ മൂര്‍ത്തി?...

  By Bijesh
  |

  അടുത്തകാലംവരെ രോഹന്‍ മൂര്‍ത്തി എന്നപേര് ഇന്ത്യന്‍ ബിസിനസ് രംഗത്ത് അത്ര പരിചിതമല്ലായിരുന്നു. ഇന്‍ഫോസിസ് എക്‌സികുട്ടീവ് ചെയര്‍മാനും സ്ഥാപകരിലൊരാളുമായ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകന്‍ എന്നതിലപ്പുറം അധികമാരും ഇദ്ദേഹത്തെ അറിഞ്ഞതുമില്ല. ഇന്ന് ഇന്‍ഫോസിസില്‍, നാരായണമൂര്‍ത്തിയുടെ രണ്ടാമൂഴത്തില്‍ വലംകൈയായാണ് രോഹന്‍ എത്തിയിരിക്കുന്നത്. ഇന്‍ഫോസിസ് സ്ഥാപകരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പനിയില്‍ ജോലിനല്‍കാറില്ലെന്ന പതിവു രീതിക്കു വിപരീതമായി എക്‌സികുട്ടീവ് ചെയര്‍മാന്റെ എക്‌സികുട്ടീവ് അസിസ്റ്റ്ന്റായാണ് ജൂനിയര്‍ മൂര്‍ത്തി ചാര്‍ജെടുത്തത്. എന്നാല്‍ ഇതിലുമപ്പുറം ഒരുപാടുണ്ട് രോഹന്‍ മൂര്‍ത്തിയെകുറിച്ച് അറിയാന്‍. രസകരമായതും ഗൗരവമുള്ളതുമായ ചിലത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  മൂര്‍ത്തിയല്ല, മൂര്‍ടി
   

  He is not a Murthy, he is a Murty

  രോഹന്‍ പേരിന്റെ കൂടെയുള്ള മൂര്‍ത്തിയെ ഒന്നു പരിഷ്‌കരിച്ചു മൂര്‍ടിയാക്കി. അതിനു പിന്നിലെ ചേതോവികാരം എന്താണെന്നറിയാന്‍ രോഹനോടുതന്നെ ചോദിക്കേണ്ടിവരും.

  Rohan is not actually 'the scion' to Infy

  ഇന്‍ഫോസിസില്‍ നാരായണ മൂര്‍ത്തിയുടെ പിന്‍തുടര്‍ച്ചക്കാരനല്ല രോഹന്‍. ഉടനെയൊന്നും അതാവുമെന്നും കരുതാന്‍ വയ്യ. കാരണം രോഹനെ നിയമിക്കുമ്പോള്‍ നാരായണ മൂര്‍ത്തി പറഞ്ഞത് നേതൃനിരയില്‍നിന്നു നയിക്കേണ്ട ജോലിയല്ല രോഹനെ ഏല്‍പിച്ചിരിക്കുന്നത്. തന്നെ സഹായിക്കുക മാത്രമാണ് രോഹന്റെ ജോലി എന്നാണ്. മാത്രമല്ല ഇന്‍ഫോസിസ് സ്ഥാപകരുടെ കുടുംബാംഗങ്ങളെ നേതൃനിരയില്‍ പ്രതിഷ്ഠിക്കുന്ന രീതി കമ്പനിയിലാരും ഇതുവരെ പിന്‍തുടര്‍ന്നിട്ടില്ല.

  Rohan never gets detached from his roots

  രോഹന്റെ ബാല്യകാലവും സ്‌കൂള്‍ വിദ്യാഭ്യാസവും ബംഗളൂരുവില്‍ തന്നെയായിരുന്നു. ബിഷപ് കോട്ടണ്‍ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ തുറകള്‍ ജോലിചെയ്യുന്നവര്‍ തന്റെ വിദ്യാഭ്യാസ കാലത്ത് കൂടെയുണ്ടായിരുന്നുവെന്നാണ് രോഹന്‍ പറയുന്നത്.

  ഒന്നരപ്പതിറ്റാണ്ടു നീണ്ട വിദേശ പഠനം
   

  He is the proverbial 'Superman of Indian Geeks'

  ഒന്നരപ്പതിറ്റാണ്ടു മുമ്പാണ് ഉപരിപഠനത്തിനായി യു.എസിലേക്കു പറന്നത്. കോര്‍ണെല്‍ സര്‍വകലാശാലയിലായിരുന്നു അണ്ടര്‍ ഗ്രാജ്വേറ്റ് പഠനം. പിന്നീട് കമ്പ്യൂട്ടിംഗ് ഇന്നൊവേഷന്‍സ് ഫെലോ ആയി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ കുറച്ചുകാലം. ഈ സമയത്തുതന്നെയാണ് പ്രശസ്തമായ ഹവാര്‍ഡ് സര്‍വകലാശാലയില്‍ ജൂനിയര്‍ ഫെലോ ആയി നിയമനം ലഭിച്ചത്. ഒരു കമ്പ്യൂട്ടര്‍ സയിന്റിസ്റ്റിന് 50 വര്‍ഷത്തിനിടെയാണ് ഇത്തരമൊരു പദവിയില്‍ ഹവാര്‍ഡില്‍ നിയമനം ലഭിക്കുന്നത്. ഇതോടൊപ്പം സിയബെല്‍ സ്‌കോളര്‍ ഫെലോഷിപ്പും മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഫെലോഷിപ്പും രോഹനെത്തേടിയെത്തി.

  Narayana Murthy brushes up on his facts to keep up with Rohan

  സയന്‍സിലും ഗണിതത്തിലും അതീവ തല്‍പരനായിരുന്നു രോഹന്‍ മൂര്‍ത്തി. മകന്റെ താല്‍പര്യംകണ്ട്് നാരായണമൂര്‍ത്തിയും ഈ വിഷയങ്ങളില്‍ അറിവുനേടാന്‍ ശ്രമിച്ചിരുന്നു.
  സയന്‍സിനും ഗണിതത്തിനും പുറമെ ഫിലോസഫി, ചരിത്രം എന്നിവയിലും രോഹനന്‍ തല്‍പരനായിരുന്നു.

  He married into Indian Auto royalty

  വാഹന നിര്‍മാതാക്കളായ ടി.വി.എസ് കുടുംബത്തില്‍ പെട്ട ലക്ഷ്മിയെയാണ് രോഹന്‍ വിവാഹം ചെയ്തത്.

  The Murty Classical Library of India

  രോഹന് ഫിലോസഫിയിലുള്ള താല്‍പര്യം കാരണം നാരായണമൂര്‍ത്തിയുടെ സംരംഭമായ മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യ ഹവാര്‍ഡ് സര്‍വകലാശാലയില്‍ തുടങ്ങാന്‍ സാധിച്ചു. ഇതിനായി 5.2 മില്ല്യന്‍ ഡോളറാണ് നാരായണ മൂര്‍ത്തി സഹായധനമായി നല്‍കിയത്.

  Rohan brought about the success of Catamaran Ventures

  നാരായണ മൂര്‍ത്തി ആരംഭിച്ച കാറ്റമാരന്‍ വെന്‍ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ രോഹന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു. എം.ഐ.ടി ബിരുധധാരിയായ അര്‍ജുന്‍ രാംഗൗഡയെ കമ്പനിയുടെ പ്രധാന പദവിയിലേക്കു കൊണ്ടുവന്നത് രോഹന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. അര്‍ജുനും രോഹനും ചേര്‍ന്നാണ് സ്ഥാപനത്തെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയത്.

  NRN believes in Rohan's potential

  പഠനത്തില്‍ ഏറെ തല്‍പരനായ രോഹന് ബിസിനസിലും കൃത്യമായ വീക്ഷണങ്ങളും സങ്കല്‍പങ്ങളുമുണ്ട്. അതുകൊണ്ടുതന്നെയാണ് രോഹന്റെ ഭാവിപരിപാടികളെ കുറിച്ചു ചോദിച്ചപ്പോള്‍ 'അവന് നല്ലൊരു അക്കാദമിഷ്യനോ അല്ലെങ്കില്‍ മികച്ചൊരു വ്യവസായിയോ ആകാം. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഹനു നല്‍കിയിട്ടുണ്ട്' എന്ന് നാരായണ മൂര്‍ത്തി പറഞ്ഞത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  ആരാണീ രോഹന്‍ മൂര്‍ത്തി?...

  Read more about:
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more