ലിനക്‌സില്ലാത്ത ലോകമൊ?... ചിന്തിക്കാനാവില്ല

Posted By:

മൈക്രോസോഫ്റ്റ് വിന്‍ഡോസും ആപ്പിള്‍ ഒ.എസ്. എക്‌സും തരംഗമായതോടെ എല്ലാവരും മറന്നുതുടങ്ങിയ പേരാണ് ലിനക്‌സ്. ഇടക്കാലത്ത് വിപ്ലവം സൃഷ്ടിച്ച ഫ്രീ സോഫ്റ്റ്‌വെയര്‍. പക്ഷേ അധികമാര്‍ക്കുമറിയാത്ത ഒരു കാര്യമുണ്ട്. ലോകത്ത് ദിനംപ്രതി നടക്കുന്ന പല കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. അഥവാ ലിനക്‌സ് ഇല്ലെങ്കില്‍ ഇന്നുകാണുന്ന ലോകത്തിന്‍െ്‌റ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

ലിനക്‌സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സംവിധാനങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയ്ഡ്

ഇന്ന് ഏറ്റവും പ്രചാരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ അടിസ്ഥാനം ലിനക്‌സാണ്. പ്രതിദിനം ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഫോണുകളാണ് ലോകമെമ്പാടും ആളുകള്‍ ഉപയോഗിക്കുന്നത് എന്നു ചിന്തിക്കുമ്പോഴാണ് ലിനക്‌സിന്റെ പ്രാധാന്യം മനസിലാവുക.

ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍

ടിവൊ എന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ പ്രവര്‍ത്തിക്കുന്നതും ലിനക്‌സിന്റെ സഹായത്തോടെയാണ്.

സൂപ്പര്‍ കംപ്യൂട്ടര്‍

ലോകത്തിലെ സുപ്രധാനമായ സൂപ്പര്‍ കംപ്യൂട്ടറുകളില്‍ പലതിന്റെയും പിന്‍ബലം ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

ഹൈസ്പീഡ് റെയില്‍

ജപ്പാനിലെ ഹൈസ്പീഡ് റെയില്‍ സംവിധാനവും ലിനക്‌സിനോട് കടപ്പെട്ടിരിക്കുന്നു.

റോഡ് ഗതാഗതം

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അടുത്തിടെ നടപ്പിലാക്കിയ പുതിയ ട്രാഫിക് സംവിധാനം പ്രവര്‍ത്തിക്കുന്നത് ലിനക്‌സിന്റെ സഹായത്തോടെയാണ്.

വിവരസാങ്കേതിക വിദ്യ

ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടൊയോട്ട അവരുടെ വാഹനങ്ങളില്‍ സ്ഥാപിക്കുന്ന വിവര സാങ്കേതിക- വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ക്കു പിന്നിലും ലിനക്‌സിന്റെ സാന്നിധ്യമുണ്ട്.

ക്ഷീരമേഘല

പശുക്കളും പാലുമില്ലാത്ത ലോകത്തെ കുറിച്ചു നമുക്കു ചിന്തിക്കാന്‍പോലുമാകില്ല. ക്ഷീരമേഘലയിലും ലിനക്‌സിന്റെ സാന്നിധ്യമുണ്ട്. സ്വീഡന്‍ ആസ്ഥാനമായുള്ള 122 വര്‍ഷം പഴക്കംചെന്ന ഡി ലാവല്‍ എന്ന ഡയറിഫാമില്‍ റോബോട്ടുകളെ ഉപയോഗിച്ചാണ് പാല്‍ കറന്നെടുക്കുന്നത്. ഈ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ലിനക്‌സിന്റെ സഹായത്തോടെയാണ്.

ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ച്

ഏറ്റവും വലിയ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ച് അവരുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി 2007-മുതല്‍ ലിനക്‌സിനെയാണു ആശ്രയിക്കുന്നത്.

ശാസ്ത്ര സാങ്കേതിക രംഗം

ലോകത്തിലെ ഏറ്റവും വലിയ പാര്‍ടിക്കിള്‍ ഫിസിക്‌സ് ലബോറട്ടറിയായ സി.ഇ.ആര്‍.എന്നിന്റെ പ്രവര്‍ത്തനവും ലിനക്‌സിന്റെ സഹായത്തോടെയാണ്.

എയര്‍ട്രാഫിക് കണ്‍ട്രോള്‍

വിവിധ രാജ്യങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ലിനക്‌സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിന്‍ബലത്തിലാണ്.

ആണവ അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനം

2004-ല്‍ യു.എസ്. സ്വന്തമാക്കിയ ആണവ അന്തര്‍വാഹിനിയിലും ലിനക്‌സാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ഗൂഗിള്‍, ഫേസ്ബുക്...

ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ വമ്പന്‍മാരും വിവിധ ആവശ്യങ്ങള്‍ക്കായി ലിനക്‌സിനെ ആശ്രയിക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot