13 അക്ക മൊബൈല്‍ നമ്പര്‍ വരുന്നു, പേടിക്കേണ്ട!!

|

ഇനി മൊബൈല്‍ നമ്പര്‍ 13 അക്കമാക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നു. 13 അക്കമാകുന്നതു മൂലം നിലവിലെ നമ്പര്‍ മാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

13 അക്ക മൊബൈല്‍ നമ്പര്‍ വരുന്നു, പേടിക്കേണ്ട!!

ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ ടെലികോം സേവനദാദാക്കള്‍ക്കും നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 10 അക്കത്തില്‍ നിന്നും 13 അക്കമാക്കി മാറ്റുന്നത്. ഇത് സംസ്ഥാന ഡിജിറ്റായോ, സര്‍വ്വീസ് പ്രൊവൈഡറുടെ ഡിജിറ്റായോ ആയിരിക്കും വരിക.

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭയം വേണ്ട

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭയം വേണ്ട

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലുളള നമ്പര്‍ മാറുമെന്ന ഭയം വേണ്ട. മെഷീന്‍ റ്റു മെഷീന്‍ നമ്പറുകള്‍ മാത്രമാണ് 13 അക്ക ഡിജിറ്റായി മാറുന്നതെന്നും വാര്‍ത്തയുണ്ട്. ജൂലൈ മുതല്‍ ഇത് നിലവില്‍ വരുമെന്നും പറയുന്നു.

ഒക്ടോബര്‍ 18 മുതല്‍ നിലവിലുളള എല്ലാ മെഷീന്‍ റ്റു മെഷീന്‍ ഉപയോക്താക്കളുടേയും മൊബൈല്‍ നമ്പറുകള്‍ 13 അക്കങ്ങളായി മാറ്റാനാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവിലുളള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ മാറ്റം യാതൊരു വിധത്തിലും ബാധിക്കില്ല.

എന്താണ് മെഷീന്‍ ടൂ മെഷീന്‍ ആശയവിനിമയം?

എന്താണ് മെഷീന്‍ ടൂ മെഷീന്‍ ആശയവിനിമയം?

മൊബൈല്‍ ഫോണുകളല്ലാതെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉണ്ട് ഈ ഉപകരണങ്ങള്‍ തമ്മിലുളള വിനിമയത്തെ മെഷീന്‍ ടൂ മെഷീന്‍ ആശയവിനിമയം (M2M) എന്നാണ് പറയുന്നത്.

ഈ ആപ്‌സുകളിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാംഈ ആപ്‌സുകളിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാം

മെഷീന്‍ ടൂ മെഷീന്‍ സംവിധാനം

മെഷീന്‍ ടൂ മെഷീന്‍ സംവിധാനം

ട്രായ് നിര്‍വ്വചനം അനുസരിച്ച് മനുഷ്യന്റെ ഇടപെടല്‍ നിര്‍ബന്ധമില്ലാത്ത ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ തമ്മിലുളള ഇന്റര്‍നെറ്റ് ആശയവിനിമയമാണ് മെഷീന്‍ ടൂ മെഷീന്‍ സംവിധാനം. മെഷീന്‍ ടൈപ്പ് കമ്മ്യൂണിക്കേഷന്‍ എന്നും ഇതിനെ പറയാറുണ്ട്.

വിമാനങ്ങള്‍, കപ്പല്‍, കാറുകള്‍, സൈക്കിളുകള്‍ അങ്ങനെ നിരവധി ഇടങ്ങളില്‍ മെഷീന്‍ ടൂ മെഷീന്‍ ആശയവിനിമയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. ഇതിനായി ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്കും പത്തക്ക നമ്പറാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇത് 13 അക്ക നമ്പറാക്കി വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ട്രായ് നല്‍കിയിരിക്കുന്നത്. അതായത് ഈ ഒരു മാറ്റം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ യാതൊരു രീതിയിലും ബാധിക്കില്ല.

Best Mobiles in India

Read more about:
English summary
If you've been reading reports about your mobile number having 13 digits (from 10 digits currently) from July 1 and have been feeling perplexed, relax! Your mobile number will continue to have 10 digits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X