ചില 'തരികിട' കണ്ടുപിടുത്തങ്ങള്‍

Posted By:

ചില കണ്ടുപിടുത്തങ്ങള്‍ ലോകത്തെ മാറ്റിമറിക്കാറുണ്ട്. ഇന്റര്‍നെറ്റും ടെലിഫോണും ആവി എഞ്ചിനും ഒക്കെ അത്തരത്തിലുള്ളതാണ്. മനുഷ്യന്റെ ആവശ്യങ്ങളാണ് പുതിയ സാങ്കേതിക വിദ്യയുടെ വികാസത്തിന് കാരണമാവുന്നത്.

ജീവിതത്തില്‍ ആയാസം കുറയ്ക്കാനും പ്രവൃത്തികള്‍ക്ക് വേഗത കൈവരിക്കാനും സാങ്കേതിക വിദ്യ ഏറെ സഹായിച്ചിട്ടുണ്ടുതാനും. എന്നാല്‍ ലോകത്തെ കീഴ്‌മേല്‍ മറിക്കാനുതകുന്നതല്ലെങ്കിലും നിത്യ ജീവിതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രസകരമായ ചില കണ്ടുപിടുത്തങ്ങളും അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ വലിയ പ്രചാരമൊന്നുമില്ലെങ്കിലും വിദേശത്ത് നിരവധിപേര്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് ഇത്. ചിലപ്പോഴെങ്കിലും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നിങ്ങള്‍ക്കും വേണമെന്ന് തോന്നിയേക്കാം. അതുകൊണ്ട് ഇതൊന്നു കണ്ടു നോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നമ്മുടെ നാട്ടിലെ പോലെയല്ല വിദേശത്തെ സ്ത്രീകള്‍. അവിടെ പുരഷന്‍മാര്‍ക്കൊപ്പമിരുന്ന് സ്ത്രീകളും മദ്യപിക്കുകയും പുക വലിക്കുകയുമൊക്കെ ചെയ്യും. അത്തരക്കാരായ സ്ത്രീകള്‍ക്കു വേണ്ടിയുള്ളതാണ് ഈ ഉപകരണം. മദ്യം ബ്രായ്ക്കുള്ളില്‍ സുക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് പൗച്ചുകളും ഒരു കുഴലുമാണ് ഇതിലുള്ളത്. ഒരു കുപ്പി വൈന്‍ സൂക്ഷിക്കാനുള്ള സ്ഥലം പൗച്ചിലുണ്ട്. മദ്യം ലഭിക്കാത്ത എവിടെയെങ്കിലും വച്ച് രഹസ്യമായി മദ്യപിക്കണമെന്നു തോന്നിയാല്‍ ഇത് ഉപകരിക്കും.

 

#2

സ്ത്രീകള്‍ക്കു മാത്രം മദ്യപിച്ചാല്‍ പോരല്ലോ. പുരുഷന്‍മാര്‍ക്കും വേണ്ടേ ഈ സൗകര്യം. അതുകൊണ്ടാണ് ഫ് ളാസ്‌ക് ടൈ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ടൈയില്‍ ആവശ്യത്തിന് മദ്യം സൂക്ഷിക്കാം. ഒരു സ്‌ട്രോ ഉപയോഗിച്ച് കുടിക്കുകയും ചെയ്യാം.

 

#3

നിലവാരമുള്ള ശബ്ദത്തില്‍ പാട്ടുകേള്‍ക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് വൂഫര്‍ സ്പീക്കര്‍ ആവശ്യമാണ്. എന്നാല്‍ പാട്ടുകേള്‍ക്കുന്നതിനൊപ്പം സ്പീക്കറുകള്‍ വീടിന് അലങ്കാരം കൂടിയായാലൊ. ചിത്രത്തില്‍ കാണുന്ന സ്പീക്കറുകള്‍ അത്തരത്തിലുള്ളതാണ്.

 

#4

ടു ഇന്‍ വണ്‍ ആണ് ഈ മാസ്‌ക്. തണുപ്പ് കാലത്ത് തലിയില്‍ വയ്ക്കാന്‍ ഉപയോഗിക്കാം. കൂട്ടത്തില്‍ ഒരു താടിയും ഫ്രീ ആയി കിട്ടും.

 

#5

സാധാരണ മുട്ടിലിഴയുന്ന കുട്ടികള്‍ വീടുമുഴുവന്‍ വൃത്തികേടാക്കും. എന്നാല്‍ ബേബി മോപ് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ മറിച്ചാണ്. ഇതു ധരിപ്പിച്ചാല്‍ കുട്ടികള്‍ക്ക് നിലത്ത് ഇഴയാന്‍ കൂടുതല്‍ സൗകര്യമാണ് എന്നു മാത്രമല്ല, നിലം മുഴുവന്‍ വൃത്തിയാവുകയും ചെയ്യും.

 

#6

നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ പിന്‍ഭാഗം മറയ്ക്കാനുള്ള സ്റ്റിക്കര്‍ പോലുള്ള വസ്തുവാണ് ഇത്. വളര്‍ത്തുമൃഗങ്ങളെ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നവര്‍ ഇതൊന്ന് പരീക്ഷിക്കുന്നത് നല്ലതാണ്.

 

#7

നിയ്ക്കളുടെ കുര അസഹനീയമായി തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും. എങ്കില്‍ ഈ ഉപകരണം നല്ലതാണ്. വായ് മൂടിക്കെട്ടുകയും ചെയ്യാം എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് മനസിലാവുകയുമില്ല.

 

#8

കുളുമുറിയില്‍ പാടുന്നവരാണ് ഭൂരിഭാഗം പേരും. ചിലര്‍ ഷവറിനെ മൈകായി സങ്കല്‍പിച്ചും പാടാറുണ്ട്. എന്നാല്‍ ഇനി ഈ സ്‌പോഞ്ച് ഉപയോഗിച്ചാല്‍ മതി. മൈക്കിന്റെ രൂപത്തിലുള്ളതാണ് ഇത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ചില 'തരികിട' കണ്ടുപിടുത്തങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot