GPSനെ കുറിച്ച് നിങ്ങൾക്കറിയാത്ത എന്നാൽ അറിയേണ്ട 13 കാര്യങ്ങൾ

By GizBot Bureau
|

എല്ലാ കാര്യത്തിലും ഉണ്ടാകും നമ്മൾ അധികം അറിയാത്ത എന്നാൽ അറിയുമ്പോൾ ഏറെ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ ചില വസ്തുതകൾ. ഇന്നിവിടെ അത്തരത്തിൽ ജിപിഎസ് എന്ന സംവിധാനത്തിന്റെ നമുക്കറിയാത്ത ചില വസ്തുതകൾ പറയുകയാണ്.

1

1

രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണുള്ളത്, ഇതിൽ 24 GPS ഉപഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നുണ്ട്. എല്ലാ 12 മണിക്കൂറിനും ഓരോ GPS ഉപഗ്രഹം ഭൂമിയെ പരിക്രമണം ചെയ്യുന്നു എന്ന് സാരം.

2

2

രണ്ടാം ലോകമഹായുദ്ധസമയത്ത് കപ്പലുകളുടെയും വിമാനങ്ങളുടെയും ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ വേണ്ടിയുണ്ടാക്കിയ ലോറാൻ, ഡെക്കാ നാവിഗേഷൻ സിസ്റ്റം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോ പൊസിഷനിങ് സിസ്റ്റം അല്ലെങ്കിൽ ജിപിഎസ് എന്ന ഇതിന്റെ അടിസ്ഥാന ആശയങ്ങൾ

3
 

3

സോവിയറ്റ് യൂണിയൻ സ്പുട്നിക് 1957 ൽ വിക്ഷേപിച്ചപ്പോൾ, രണ്ട് അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞർ ഈ ഉപഗ്രഹങ്ങളുടെ സംപ്രേഷണ സംവിധാനം നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയുണ്ടായി. ഡോപ്ലർ പ്രഭാവം ഉപയോഗിച്ച് ഉപഗ്രഹത്തിൽ അവരുടെ ഉപഗ്രഹത്തെ തിരിച്ചറിയാൻ കഴിയുമെന്ന് അവർക്ക് മനസ്സിലായി. ഇതാണ് പിന്നീട് ജിപിഎസ് സിസ്റ്റത്തിൽ ഉപയോഗിക്കപെട്ട പ്രധാന കാര്യമായി മാറിയത്. ജി.പി.എസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നികളുടെ ആവൃത്തിയിലുള്ള മാറ്റം ലൊക്കേഷനുകൾ തിരിച്ചറിയാൻ സഹായിക്കുന്നു എന്നതാണ് ഇതിന് കാരണം.

4

4

ജിപിഎസ് ആദ്യമായി സൈനിക ഉപയോഗത്തിനായി അമേരിക്കയാണ് ഉപയോഗിച്ചത്. കോൾഡ് വാറിൽ ഒരു ഗ്ലോബൽ നാവിഗേഷൻ സിസ്റ്റത്തിന്റെ ആവശ്യം നേരിട്ടത് ജി.പി.എസ് എന്ന നമ്മൾ ഇന്ന് കാണുന്ന സംവിധാനത്തിന്റെ തുടക്കത്തിനും വളർച്ചയ്ക്കും ഇടയാക്കി.

5

5

ജിപിഎസ് നിലവിൽ വരുന്നതിനു മുൻപ് നാവികസേനയുടെ നാവിഗേഷൻ സംവിധാനം ഉപയോഗിച്ചിരുന്നു. ഉയർന്ന വേഗതയിലുള്ള വ്യോമസേന പ്രവർത്തനങ്ങൾക്ക് വേഗതയുള്ള നാവിഗേഷൻ സംവിധാനം ആവശ്യമായിരുന്നു.

6

6

തുടക്കത്തിൽ ജി.പി.എസ് നാർസ്റ്റാർ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. 1978 ൽ ആണ് ആദ്യത്തെ നാർസ്റ്റാർ സാറ്റലൈറ്റ് വിക്ഷേപിച്ചത്. പത്ത് ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതിൽ ഒമ്പതെണ്ണം ഭ്രമണപഥത്തിലെത്തി. പൂർണ്ണമായി വികസിപ്പിച്ചെടുത്ത GPS ഉപഗ്രഹം 1989 ൽ ആണ് വിക്ഷേപിച്ചത്.

7

7

ഒരു ദുരന്തത്തെ തുടർന്നാണ് പൊതുജനങ്ങൾക്ക് ജിപിഎസ് തുറന്നുകൊടുത്തത്. 1983 ൽ കൊറിയൻ എയർലൈൻസ് ഫ്ലൈറ്റ് 007നെ സോവിയറ്റ് യൂണിയൻ വെടിവെച്ചു കൊന്നത് 269 പേരുടെ മരണത്തിന് കാരണമായിരുന്നു. സോവിയറ്റ് വ്യോമ മേഖലയിൽ പ്രവേശിച്ചു എന്നതായിരുന്നു ഈ ആക്രമണത്തിന് കാരണം. ഈ സംഭവം അമേരിക്കൻ ഐക്യനാടുകളിലെ സൈനിക സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റമായ ഡിഎൻഎസ്എസ് പൊതുജങ്ങൾക്കായി കൂടെ ലഭ്യമാക്കാൻ കാരണമാകുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു.

8

8

ജിപിഎസ് ലഭ്യത പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നെങ്കിലും, ഉയർന്ന നിലവാരമുള്ള ജിപിഎസ് സിഗ്നലുകൾ അടുത്തിടെ വരെ സൈനിക ആവശ്യങ്ങൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ 2000 മെയ് 1-ന് ഈ രീതി നീക്കം ചെയ്തു. ഇപ്പോൾ പൊതുജനങ്ങൾക്കും ഏറെ കൃത്യതയുള്ള ജിപിഎസ് സംവിധാനങ്ങൾ ലഭ്യമാണ്.

9

9

ഇങ്ങനെ 1996 ൽ ഓട്ടോമൊബൈൽസിൽ ആണ് ആദ്യമായി ജിപിഎസ് അവതരിപ്പിച്ചത്.

10

10

ഭ്രമണപഥത്തിലെ 31 സാറ്റലൈറ്റുകളിൽ നിന്നുമായി ഫോണുകൾ മുതൽ കാറുകൾ വരെയുള്ള എല്ലാ ഗാഡ്ജറ്റിലെയും ഒരു പ്രധാന ഭാഗമായി ജിപിഎസ് ഇന്ന് മാറിയിരിക്കുന്നു.

11

11

ജിപിഎസ് എന്നാൽ നാവിഗേഷൻ ആണെന്ന് നിങ്ങൾ വിചാരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം കൃത്യമായ സമയം നിർണ്ണയിക്കുകയാണ് ഇത് ചെയ്യുന്നത്. ഓരോ ജിപിഎസ് സാറ്റലൈറ്റുകളും ആറ്റം ക്ലോക്കുകൾ, ടൈം സിഗ്നലുകൾ എന്നിവ ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ രീതിയിലൂടെ ലൊക്കേഷൻ നാവിഗേഷൻ എന്നിവ സാധ്യമാകുന്നു എന്നെ ഉള്ളൂ

12

12

ജിപിഎസ് ഷൂസ് വരെ ഇപ്പോൾ ലഭ്യമാണ്. പ്രധാനമായും അൽഷിമേഴ്സ് രോഗമുള്ള ആളുകളെ കണ്ടെത്തുന്നത് ലക്ഷ്യം വച്ചാണ് ഈ ഷൂസ് അവതരിപ്പിച്ചിരിക്കുന്നത്.

13

13

അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ ബ്രാഡ്ഫോർഡ് പാർക്കിൻസൺ, ഇവാൻ എ. ജിറ്റിംഗ് ഓഫ് ഏരോസ്പേസ് കോർപ്പറേഷൻ, റോജർ എൽ. ഈസ്റ്റൺ എന്നിവർ ചേർന്നാണ് ജിപിഎസ് നാവിഗേഷൻ സംവിധാനം കണ്ടുപിടിച്ചവർ.

ഓണർ 7A; വില വെറും 8,999 രൂപ മാത്രം; സവിശേഷതകൾ ഇരട്ട പിൻക്യാമറകൾ അടക്കം ഗംഭീരം!ഓണർ 7A; വില വെറും 8,999 രൂപ മാത്രം; സവിശേഷതകൾ ഇരട്ട പിൻക്യാമറകൾ അടക്കം ഗംഭീരം!

 

 

Best Mobiles in India

Read more about:
English summary
13 Interesting Facts About GPS

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X