ട്വിറ്ററിനെ താരമാക്കിയ 13 ചിത്രങ്ങള്‍

By Bijesh
|

നല്ല ഒരു ഫോട്ടോയ്ക്ക് 1000 വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്നാണ് പറയാറ്. അത് സത്യമാണുതാനും. ഗുജറാത് കലാപത്തിനിടെ തൊഴുകൈകളുമായി നില്‍ക്കുന്ന നിസഹായനായ ഒരു വ്യക്തിയുടെ ചിത്രം തന്നെ ഉദാഹരണം. കലാപത്തിന്റെ എല്ലാ ഭീകരതയും വിളിച്ചോതുന്നതായിരുന്നു ആ ചിത്രം.

 

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന്റെ ജനസമ്മതിക്കു പിന്നിലും ഇത്തരം ചില ചിത്രങ്ങള്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2006-ല്‍ ആരംഭിച്ച ഈ സോഷ്യല്‍ സൈറ്റ് ഇന്ന് 20 കോടി ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഫേസ് ബുക്കില്‍ നിന്ന് വ്യത്യസ്തമായി ടെക്‌സ്റ്റുകള്‍ക്കാണ് ട്വിറ്ററില്‍ പ്രാധാന്യമെങ്കിലും ടെക്‌സ്റ്റുകള്‍ക്കൊപ്പം ചേര്‍ക്കുന്ന ചിത്രങ്ങളും ഈ സൈറ്റിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഇന്ന് ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതിനുള്ള വലിയൊരുപാധി കൂടിയാണ് ട്വിറ്റര്‍.

സോഷ്യല്‍ മീഡിയയുടെ പ്രസക്തി ലോകത്തിനു ബോധ്യപ്പെടുത്തിയ ഏതാനും ട്വിറ്റര്‍ ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു. വിവിധ സമയങ്ങളില്‍ ലോകത്തു നടന്ന സംഭവങ്ങള്‍ ആണ് ഇത്. കൂടുതല്‍ അറിയാന്‍ ചിത്രങ്ങള്‍ കണ്ടുനോക്കു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ട്വിറ്ററിലെ ആദ്യ ചിത്രം

ട്വിറ്ററിലെ ആദ്യ ചിത്രം

ട്വിറ്റര്‍ സഹസ്ഥാപകനായ ജാക് ഡോര്‍സെ 2008-ല്‍ ട്വിറ്റ്പിക് വഴി പോസ്റ്റ് ചെയ്ത ചിത്രം. ഇതുതന്നെയാണ് ട്വിറ്ററിലെ ആദ്യ ചിത്രവും. തലകീഴായിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്.

 

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം നിമിഷ് ആര്‍. പരേഖ് എന്ന ഉപയോക്താവ് ട്വീറ്റ് ചെയ്ത ചിത്രമാണിത്.

 

യു.എസ്. വിമാനാപകടം

യു.എസ്. വിമാനാപകടം

2009-ല്‍ യു.എസ്. എയര്‍വെയ്‌സിന്റെ വിമാനം ഹഡ്‌സണ്‍ നദിയില്‍ ക്രാഷ്‌ലാന്‍ഡ് ചെയ്ത വാര്‍ത്ത എല്ലാ ന്യൂസ് ഏഡന്‍സികളും റിപ്പോര്‍ട് ചെയ്യുന്നതിനു മുമ്പ് ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ജാനിസ് ക്രംസ് എന്നയാള്‍ ട്വീറ്റ് ചെയ്ത, അപകടത്തിന്റെ ഈ ദൃശ്യം ലക്ഷക്കണക്കിനു പേരാണ് കണ്ടത്.

 

ഈജിപ്ഷ്യന്‍ വിപ്ലവം
 

ഈജിപ്ഷ്യന്‍ വിപ്ലവം

ജനുവരി 2011-ല്‍ തുടങ്ങിയ ഈജിപ്റ്റ് വിപ്ലവത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ജനകീയ വിപ്ലവങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് മനസിലാക്കി തരുന്നതായിരുന്നു ഈ ചിത്രങ്ങള്‍.

 

ചാര്‍ലി ഷീന്‍

ചാര്‍ലി ഷീന്‍

അമേരിക്കന്‍ നടനായ ചാര്‍ലി ഷീനിന്റെ ആദ്യ ട്വിറ്റര്‍ പോസ്റ്റാണ് ഇത്. ഏറ്റവും വേഗത്തില്‍ 10 ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചതിന്റെ ഗിന്നസ് റെക്കോഡും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ.

 

എന്‍ഡേവര്‍ ലോഞ്ച്

എന്‍ഡേവര്‍ ലോഞ്ച്

2011 മെയ് 16-ന് എന്‍ഡേവര്‍ സ്‌പേസ് ഷട്ടില്‍ ലോഞ്ചിന്റെ ചിത്രം ട്വിറ്ററില്‍ ഏറെ ശ്രദ്ധനേടി. സ്റ്റിഫാനി ഗോര്‍ഡന്‍ ആണ് ഇത് പോസ്റ്റ് ചെയ്തത്.

 

വാള്‍സ്ട്രീറ്റ് ഉപരോധം

വാള്‍സ്ട്രീറ്റ് ഉപരോധം

2011-ല്‍ നടന്ന വാള്‍സ്ട്രീറ്റ് ഉപരോധത്തിന്റെ ഭാഗമായി ബ്രൂക്‌ലിന്‍ പാലത്തില്‍ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രം. അഞ്ജലി മുല്ലാനിയാണ് ഇത് പോസ്റ്റ് ചെയ്തത്.

 

ഒബാമ

ഒബാമ

ഏറ്റവും കൂടുതല്‍ പേര്‍ റീട്വീറ്റ് ചെയ്ത ചിത്രമാണ് ഇത്. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു റാലിയില്‍ പങ്കെടുക്കുമ്പോള്‍ എടുത്ത ചിത്രമാണിത്.

 

ജസ്റ്റിന്‍ ബീബര്‍

ജസ്റ്റിന്‍ ബീബര്‍

കനേഡിയന്‍ പോപ് സംഗീതജ്ഞനായ ജസ്റ്റിന്‍ ബീബര്‍ തന്റെ മകളുടെ വിയോഗത്തെ തുടര്‍ന്ന് പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇത്. 200000 ആളുകളാണ് ഇത് റീ ട്വീറ്റ് ചെയ്തത.

 

ബോസ്റ്റ്ണ്‍ സ്‌ഫോടനം

ബോസ്റ്റ്ണ്‍ സ്‌ഫോടനം

ഇ വര്‍ഷം ഏപ്രില്‍ 15-ന്, പ്രശസ്തമായ ബോസ്റ്റ്ണ്‍ മാരത്തോണിനിടെ നടന്ന സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യം. ബോസ്റ്റ്ണ്‍ എന്നയാളാണ് സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ഫോട്ടോ ട്വീറ്റ് ചെയ്തത്.

 

ക്രിസ് ഹാഡ്ഫീല്‍ഡ്

ക്രിസ് ഹാഡ്ഫീല്‍ഡ്

ബഹിരാകാശ യാത്രികനായ ക്രിസ് ഹാഡ്ഫീല്‍ഡ് ശൂന്യകാശത്തുവച്ച് ട്വീറ്റുകള്‍ അയയ്ച്ച് പ്രശസ്തനായ വ്യക്തിയാണ്. മെയ് 13-ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങുന്നതിനു മുമ്പ് പോസ്റ്റ് ചെയ്ത ചിത്രമാണിത്

 

തുര്‍ക്കി കലാപം

തുര്‍ക്കി കലാപം

തുര്‍ക്കിയിലെ കലാപവുമായി ബന്ധപ്പെട്ട് ന്യുയോര്‍ക് പോസ്റ്റ് ട്വീറ്റ് ചെയ്ത ചിത്രമാണിത്. നിരവധി പേര്‍ ഇതുപോലുള്ള പോസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു. കലാപം വ്യാപിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്ന് തുര്‍ക്കി ഭരണകൂടം കുറ്റപ്പെടുത്തിയിരുന്നു.

 

ബോയിംഗ് 777 അപകടം

ബോയിംഗ് 777 അപകടം

ജൂലൈ ആറിന് സാന്‍ഫ്രാന്‍സിസ്‌കൊ ഏഷ്യാന ബോയിംഗ് 777 വിമാനം തകര്‍ന്നപ്പോള്‍ സി.ബി.സി. ന്യൂസ് ട്വീറ്റ് ചെയ്ത ചിത്രം.

 

 

ട്വിറ്ററിനെ താരമാക്കിയ 13 ചിത്രങ്ങള്‍
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X