Home
News

ദുബായിൽ പതിമൂന്നുകാരൻ സോഫ്റ്റ്‌വെയർ കമ്പനി ഉടമ

പതിമൂന്നുകാരനായ ദുബായ് വാസിയായ ഈ ഇന്ത്യക്കാരൻ നാല് വർഷം മുൻപാണ് ആദ്യമായി ഒരു മൊബൈൽ അപ്ലിക്കേഷൻ രൂപപ്പെടുത്തിയത്. വെറും 5 വയസുള്ളപ്പോൾ മാത്രമാണ് ഈ ടെക്നോളജി വിദഗ്ദ്ധൻ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയത്.

പ്രവാസിയായ ഈ പതിമൂന്നുകാരന് ദുബായിൽ സ്വന്തമായൊരു സോഫ്റ്റ്‌വെയർ കമ്പനി. ആദിത്യൻ രാജേഷ് എന്ന ഈ പതിമൂന്നുകാരനാണ് ഈ അപൂർവസൗഭാഗ്യത്തിന് അർഹനായത്. ആദിത്യൻ രാജേഷ് കേരളത്തിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥിയാണ്.

മൊബൈൽ ആപ്പ്

മൊബൈൽ ആപ്പ്

വെറും ഒൻപത് വയസ് മാത്രമുള്ളപ്പോഴാണ് ആദിത്യൻ വിരസത മാറ്റാനായി തൻറെ വിനോദമായിരുന്ന മൊബൈൽ ആപ്പ് നിർമിച്ചത്. മൊബൈൽ കമ്പനി ഉടമ, ആപ്പ് ഡെവലപ്പർ എന്നി നിലകളിൽ അല്ലാതെ ആദിത്യൻ ആവശ്യകാർക്കായി ലോഗോകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ നിർമിച്ചു കൊടുക്കാറുണ്ട്.

ടെക്നോളജി വിദഗ്ദ്ധൻ

ടെക്നോളജി വിദഗ്ദ്ധൻ

പതിമൂന്നുകാരനായ ദുബായ് വാസിയായ ഈ ഇന്ത്യക്കാരൻ നാല് വർഷം മുൻപാണ് ആദ്യമായി ഒരു മൊബൈൽ അപ്ലിക്കേഷൻ രൂപപ്പെടുത്തിയത്. വെറും 5 വയസുള്ളപ്പോൾ മാത്രമാണ് ഈ ടെക്നോളജി വിദഗ്ദ്ധൻ കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പോൾ "ട്രൈനെറ്റ് സൊല്യൂഷൻസ്" എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ ഉടമയാണ്.

ബി.ബി.സി ടൈപ്പിംഗ്

ബി.ബി.സി ടൈപ്പിംഗ്

"ഞാൻ ജനിച്ചത് കേരളത്തിലെ തിരുവില്ല എന്ന സ്ഥലത്താണ് പിന്നേ മാതാപിതാക്കളുമായി ഇങ്ങോട്ട് മാറി വന്നു. കൊച്ചുകുട്ടികൾക്ക് പഠിക്കുവാനായുള്ള ബി.ബി.സി ടൈപ്പിംഗ് വെബ്സൈറ്റാണ് ആദ്യമായി എനിക്ക് അച്ഛൻ കാണിച്ചുതരുന്നത്." ആദിത്യൻ പറഞ്ഞു.

കമ്പനി

കമ്പനി

ഇപ്പോൾ ആദിത്യന്റെ സോഫ്റ്റ്‌വെയർ കമ്പനിയിൽ മൂന്ന് ജോലിക്കാരുണ്ട്, മൂന്നുപേരും ആദിത്യന്റെ സ്കൂളിൽ നിന്നുള്ള സഹപാഠികളാണ്.

"എനിക്ക് 18 വയസായാൽ മാത്രമേ ശരിക്കും കമ്പനി എൻറെ പേരിൽ വരികയുള്ളു, എന്തുതന്നെയായാലും, ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് 12 ഉപയോക്താക്കളാണ് ഇപ്പോൾ കമ്പനിക്ക് ഉള്ളത്. ഡിസൈൻ, കോഡിങ് സർവീസ് തുടങ്ങിയവ തികച്ചും സൗജന്യമായാണ് നൽകുന്നത്" ദുബായ് പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

More from GizBot

Best Mobiles in India

English summary
Aadithyan Rajesh, a student from Kerala, was only nine when he developed his first mobile application as a hobby to beat boredom. Apart from owning a company and being a app developer, he also design logos and websites for clients.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X