റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ ഐഫോണ്‍ ആപ്ലിക്കേഷനുമായി 13 വയസ്സുകാരന്‍

Posted By: Staff

റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ ഐഫോണ്‍ ആപ്ലിക്കേഷനുമായി  13 വയസ്സുകാരന്‍

പാലസ്തീന്‍ മിസ്സൈല്‍ ആക്രമണങ്ങള്‍ക്ക്  തുടര്‍ച്ചയായി ഇരയാകുന്ന തെക്കന്‍ ഇസ്രയേലിലെ ഒരു കൗമാരക്കാരന്‍ തന്റെ പ്രദേശത്തെ ജനങ്ങളെ സംരക്ഷിയ്ക്കാനായി പുതിയൊരു ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് വാര്‍ത്തകളില്‍ നിറയുന്നു. ഗാസയില്‍ നിന്ന്  മിസ്സൈലുകള്‍ വിക്ഷേപിയ്ക്കപ്പെടുന്ന അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഈ ആപ്ലിക്കേഷന്റെ ധര്‍മ്മം.   ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കളര്‍ റെഡ് എന്ന് പേരിട്ടിരിയ്ക്കുന്ന  ഈ അനൗദ്യോഗിക മുന്നറിയിപ്പ് ആപ്ലിക്കേഷന്‍ ലൈറണ്‍ ബാര്‍ എന്ന 13 വയസ്സുകാരനാണ് ഈ ആപ്ലിക്കേഷന് പിന്നില്‍.ഓരോ തവണ  ഗവണ്‍മെന്റിന്റെ പൊതുസുരക്ഷാ നെറ്റ് വര്‍ക്കില്‍ മിസ്സൈല്‍ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് വരുമ്പോള്‍ തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഈ സൗജന്യ ആപ്ലിക്കേഷന് സാധ്യമാണ്. മാത്രമല്ല, ഏറ്റവും അടുത്തുള്ള സുരക്ഷാ താവളം സംബന്ധിച്ച വിവരവും ഈ ആപ്ലിക്കേഷന്‍ നല്‍കും.

ഇസ്രയേലിന് അത്യാധുനിക അയണ്‍ ഡോം ആന്റി-മിസ്സൈല്‍ പ്രതിരോധ സംവിധാനവും, മിസ്സൈലാക്രമണ മുന്നറിയിപ്പ് സൈറണുകളും ഉണ്ടെങ്കിലും ജനങ്ങള്‍ക്കിടയിലേയ്ക്ക് ഫലപ്രദമായ രീതിയില്‍ മുന്നറിയിപ്പെത്തിയ്ക്കാന്‍ ഇവയൊന്നും മതിയാകില്ല. അവിടെയാണ് കളര്‍ റെഡ് എന്ന ഈ ആപ്ലിക്കേഷന്റെ ഉപയോഗം. മിസ്സൈല്‍ ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചാലുടന്‍ തന്നെ ഫോണിലെ അലാറം മുഴങ്ങും. മാത്രമല്ല മുന്നറിയിപ്പ് വന്നിട്ട് എത്ര  സമയമായി എന്നും ഈ ആപ്ലിക്കേഷന്‍ കാട്ടിത്തരും. കേണല്‍ അവീറ്റല്‍ ലെയ്ബോവിച്ചിന്റെ വാക്കുകളനുസരിച്ച്‌, മുന്നറിയിപ്പിന് ശേഷം ജനങ്ങളില്‍ പലര്‍ക്കും സാധാരണഗതിയില്‍ 15 സെക്കന്റില്‍ താഴെ മാത്രമേ സുരക്ഷാ താവളം കണ്ടെത്താന്‍ ലഭിയ്ക്കൂ. അതുകൊണ്ട് തന്നെ മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ ഇത്തരമൊരു സംവിധാനം ഉണ്ടെങ്കില്‍ അത് വളരെ വളരെ ഉപകാരപ്രദമായ നേട്ടമായിരിയ്ക്കും.

ഐഫോണ്‍, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിയ്ക്കാവുന്ന ഒരു സമാന ആപ്ലിക്കേഷന്‍ അശ്‌ദോദ് മുനിസിപ്പാലിറ്റി മുമ്പ് വികസിപ്പിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot