പിയുബിജി മൊബൈല്‍ അപ്‌ഡേറ്റ്: നിങ്ങള്‍ അറിയേണ്ട 14 മാറ്റങ്ങള്‍

|

ലോകമെമ്പാടുമുള്ള മൊബൈല്‍ ഗെയിം പ്രേമികളുടെ പ്രിയ ഗെയിമായി മാറിയിരിക്കുകയാണ് പിയുബിജി. ഇതുകണ്ടറിഞ്ഞ് കളിക്കാരെ കൂടുതല്‍ ഗെയിമുമായി അടുപ്പിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യുകയാണ് ഗെയിമിന്റെ സ്രഷ്ടാക്കള്‍. അടുത്തിടെ പുറത്തുവന്ന അപ്‌ഡേറ്റിന്റെ ലക്ഷ്യവും മറ്റൊന്നല്ല. പുതിയ വാഹനങ്ങള്‍ക്ക് പുറമെ പുത്തന്‍ തോക്കുകള്‍, കൂടുതല്‍ പ്രയാസമേറിയ മോഡ് എന്നിവയും അപ്‌ഡേറ്റിലൂടെ ഗെയിമില്‍ വന്നുകഴിഞ്ഞു. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

1. M762 ഓട്ടോമെറ്റിക് റൈഫിള്‍

1. M762 ഓട്ടോമെറ്റിക് റൈഫിള്‍

ഗെയിമിലെ എല്ലാ മാപ്പുകളിലും ഇനി നിങ്ങള്‍ക്ക് M762 ഓട്ടോമെറ്റിക് റൈഫിള്‍ കണ്ടെത്താനാകും. ആദ്യ 7.62 മില്ലീമീറ്റര്‍ ഓട്ടോമെറ്റിക് റൈഫിള്‍ ആണിത്. സിംഗിള്‍ ഷോട്ട്, ട്രിപ്പിള്‍ ഷോട്ട്, ഫുള്‍ ഓട്ടോ എന്നിങ്ങനെ മൂന്ന് മോഡുകളില്‍ ഇതില്‍ നിന്ന് വെടിയുതിര്‍ക്കാം.

 2. സ്‌കൂട്ടര്‍ യാത്ര

2. സ്‌കൂട്ടര്‍ യാത്ര

നിങ്ങളില്‍ പലരും ബൈക്ക്, ജീപ്പ്, മോട്ടോര്‍ ബോട്ട് എന്നിവ ഉപയോഗിച്ചിട്ടുണ്ടാകും. ഇനി മുതല്‍ സ്‌കൂട്ടറിലും യാത്ര ചെയ്യാനാകും. എന്നാല്‍ ഈ സൗകര്യം സന്‍ഹോക് മാപ്പില്‍ മാത്രമാണ്. രണ്ട് പേര്‍ക്ക് മാത്രമേ സ്‌കൂട്ടറില്‍ കയറാനും കഴിയൂ.

3. നൈറ്റ് മോഡിനും അപ്പുറം

3. നൈറ്റ് മോഡിനും അപ്പുറം

നൈറ്റ് മോഡ് ഉപയോഗിച്ചിട്ടുണ്ടല്ലോ? സന്‍ഹോക് മാപ്പില്‍ പിയുബിജി മാറിമറിയുന്ന കാലാവസ്ഥ അവതരിപ്പിച്ചിരിക്കുന്നു. വെയില്‍, മഴ, മഞ്ഞ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4. ഹാര്‍ഡ്‌കോര്‍ മോഡിന്റെ വെല്ലുവിളി
 

4. ഹാര്‍ഡ്‌കോര്‍ മോഡിന്റെ വെല്ലുവിളി

ഗെയിം ഏറെ പ്രയാസകരമാക്കുന്ന പുതിയ മോഡ് കൂടി പിയുബിജി അപ്‌ഡേറ്റിലൂടെ കൊണ്ടുവന്നിരിക്കുന്നു, ഹാര്‍ഡ്‌കോര്‍ മോഡ്. ഇതില്‍ ശത്രുവിന്റെ കാലടികളോ വെടിയുണ്ട വരുന്ന ദിശയോ അറിയാന്‍ കഴിയുകയില്ല. ഓരോന്നും നിങ്ങള്‍ സ്വയം എടുക്കേണ്ടി വരും. വാതിലുകള്‍ താനേ തുറക്കുകയില്ല. ഇതിന് ഓപ്പണില്‍ അമര്‍ത്തണം. ഹാര്‍ഡ്‌കോര്‍ ആഴ്ചയില്‍ ഇടയ്ക്കിടെ ഈ മോഡ് ലഭിക്കും.

 5. തോക്കുകള്‍ക്ക് പുതിയ ലുക്ക്

5. തോക്കുകള്‍ക്ക് പുതിയ ലുക്ക്

തോക്കുകള്‍ക്കും റൈഫിളുകള്‍ക്കും പുതിയ ലുക്ക് നല്‍കിയിട്ടുണ്ട്. ഇവ സൗജന്യമല്ല. റോയല്‍ പാസ് സീസണ്‍ 4-ന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

6. വിചിത്ര വേഷങ്ങള്‍

6. വിചിത്ര വേഷങ്ങള്‍

റോയല്‍ പാസ് സീസണ്‍ 4-ന്റെ ഭാഗമായി വിചിത്രമായ വേഷവിധാനങ്ങള്‍, പുതിയ മുഖങ്ങള്‍, ഹെയര്‍ സ്റ്റൈലുകള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

7. എലീറ്റ് പാസ് റിവാര്‍ഡ്

7. എലീറ്റ് പാസ് റിവാര്‍ഡ്

കളിക്കാര്‍ക്കുള്ള എലീറ്റ് പാസ് റിവാര്‍ഡിന് വേണ്ടി പിയുബിജി 600 യുസി ചേര്‍ത്തിട്ടുണ്ട്. ഇതുപയോഗിച്ച് അടുത്ത സീസണിലെ പാസ് വാങ്ങാനാകും.

8. ബിപി അല്ലെങ്കില്‍ ആര്‍പി പോയിന്റുകള്‍ അനായാസം നേടാം

8. ബിപി അല്ലെങ്കില്‍ ആര്‍പി പോയിന്റുകള്‍ അനായാസം നേടാം

എലീറ്റ് പാസുള്ള കളിക്കാര്‍ക്ക് ബിപി അല്ലെങ്കില്‍ ആര്‍പി പോയിന്റുകള്‍ ഉപയോഗിച്ച് വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

9. മിഷന്‍ കാര്‍ഡ്

9. മിഷന്‍ കാര്‍ഡ്

കഠിനമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വേണ്ടി റോയല്‍ പാസ് സീസണ്‍ 4-ല്‍ മിഷന്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുന്നു.

 10. ബ്ലാക്ക് ഫ്രൈഡേ

10. ബ്ലാക്ക് ഫ്രൈഡേ

ബ്ലാക്ക് ഫ്രൈഡേ ഇവന്റിന്റെ ഭാഗമായി വിലക്കിഴിവില്‍ വില്‍ക്കുന്ന സാധനങ്ങള്‍ മൂന്ന് ദിവസം അധിക കിഴിവ് നേടാം.

11. വിചിത്രമായത് എന്തൊക്കെ?

11. വിചിത്രമായത് എന്തൊക്കെ?

റോയല്‍ പാസ് സീസണ്‍ 4-ല്‍ കുറച്ച് സമയത്തേക്ക് ഗെയിമിന്റെ നാടകീയത ലഭിക്കും. ഇതിനായി കാത്തിരിക്കുക.

12. ഭാഷ തിരഞ്ഞെടുക്കുക

12. ഭാഷ തിരഞ്ഞെടുക്കുക

മെച്ചപ്പെടുത്തലുകളുടെ ഭാഗമായി മാച്ച്‌മേക്കിംഗ്, ചാറ്റ് നൗ സപ്പോര്‍ട്ട് എന്നിവയ്ക്ക് രണ്ടാമതൊരു ഭാഷ തിരഞ്ഞെടുക്കേണ്ടതില്ല.

13. പുതിയ ചാറ്റ് സംവിധാനം

13. പുതിയ ചാറ്റ് സംവിധാനം

ചാറ്റ് സംവിധാനം പുതുക്കിയതോടെ പിയുബിജി കുറച്ച് റാം മാത്രമാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ സന്ദേശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.

14. ഷോപ്പിന് പുതിയ മുന്‍പേജ്

14. ഷോപ്പിന് പുതിയ മുന്‍പേജ്

ഷോപ്പിന്റെ മുന്‍പേജ് അടിമുടി മാറ്റിയിരിക്കുന്നു. ആയുധങ്ങളുമായി ബന്ധപ്പെട്ട തീമുകള്‍ ഉള്‍പ്പെടുത്തിയാണ് മാറ്റം.

Best Mobiles in India

Read more about:
English summary
14 changes in PUBG that you may have missed

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X