ഇന്‍ന്റര്‍നെറ്റിലെ വിലക്കപ്പെട്ട 'കനികള്‍'

  By Bijesh
  |

  ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരായി അധികം ആളുകള്‍ ഉണ്ടാവില്ല. എന്നാല്‍ നിയമമറിഞ്ഞ് ഉപയോഗിക്കുന്നവര്‍ എത്രപേരുണ്ട്.? നമ്മള്‍ ഇന്റര്‍നെറ്റില്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പല കാര്യങ്ങളും വാസ്തവത്തില്‍ നിയമ വിരുദ്ധമാണ്.

  പാട്ടുകളും സിനിമകളും ഡൗണ്‍ലോഡ് ചെയ്യുന്നത് തെറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഓണ്‍ലൈനില്‍ പാട്ടുകേള്‍ക്കുന്നതും ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും എന്തിന്, പരസ്യങ്ങള്‍ ബ് ളോക്ക് ചെയ്യുന്നതുപോലും കുറ്റകരമാശണങ്കിലോ?

  ഇതുപോലെ നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചെയ്യുന്ന പല കാര്യങ്ങളും തീര്‍ത്തും നിയമവിരുദ്ധം തന്നെയാണ്. അത്തരത്തിലുള്ള ചില
  കാര്യങ്ങള്‍ എന്തെല്ലാമെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വിവരണവും വായിക്കുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Downloading Files and Using Without Permission

  നിങ്ങള്‍ ഗൂഗിളില്‍ പലതും സെര്‍ച്ച് ചെയ്യുകയും വിവിധ ചിത്രങ്ങളും ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുകയും പതിവുണ്ടാകും. ഇത് നിയമ വിരുദ്ധമാണ്. വെറുതെ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കുഴപ്പമില്ലെങ്കിലും അത് വ്യക്തിപരമോ അല്ലാത്തതോ ആയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

   

  Working Remotely on a Travel Visa

  ചിലര്‍ ജോലിത്തിരക്കിനിടെ അല്‍പം ആശ്വാസം തേടി കുടുംബ സമേതം വിദേശ യാത്രകള്‍ പോകാറുണ്ട്. ഇത്തരം യാത്രകള്‍ക്കിടയില്‍, മറ്റൊരു രാജ്യത്തു വച്ച് നിങ്ങളുടെ അത്യവശ്യ ഓഫീസ് ജോലികള്‍ ഓണ്‍ലൈനിലൂടെ ചെയ്യേണ്ടി വന്നാല്‍ അത് ചില രാജ്യങ്ങളില്‍ കുറ്റകരമാണ്.

   

  Connecting to Unsecured Wi-Fi networks

  നിങ്ങള്‍ റോഡിലൂടെ നടക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും ഓഫീസുകള്‍ക്കു സമീപം നില്‍ക്കുമ്പോഴോ ചിലപ്പോള്‍ വൈ-ഫൈ കണക്ഷന്‍ ലഭ്യമായി എന്നു വരാം. എന്നാല്‍ അത് ഉപയോഗിക്കുന്നത് കുറ്റകരമാണ്.

   

  Ad Blockers

  പോപ് അപ് എന്നു കാണിക്കുന്ന സൈറ്റുകള്‍ തുറക്കുന്നതും ചില പ്രത്യേക സൈറ്റുകളില്‍ ആഡ്‌ബ്ലോക്കിംഗ് നടത്തുന്നതും നിയമ വിരുദ്ധം തന്നെയാണ്.

   

  VPN and IP Address Loopholes

  പ്രത്യേക ആവശ്യങ്ങള്‍ക്കയി ചിലപ്പോഴെങ്കിലും കമ്പ്യൂട്ടറിന്റെ വി.പി.എന്നോ ഐ.പി. അഡ്രസോ നമ്മള്‍ തിരുത്തിയെന്നു വരാം. ഉദാഹരണത്തിന് ഇന്ത്യയിലെ ചില വെബ്‌സൈറ്റുകള്‍ മറ്റു രാജ്യങ്ങളില്‍ ലഭ്യമായി എന്നുവരില്ല. കാരണം അതില്‍ ഇന്ത്യക്കാര്‍ക്കു മാത്രമെ ആക്‌സസ് ചെയ്യാന്‍ സാധിക്കു. ഇത്തരം അവസരത്തില്‍ മറ്റൊരു രാജ്യത്തിരുന്ന് ഐ.പി. അഡ്രസ് തിരുത്തി ഇന്ത്യയിലാണെന്ന് രേഖപ്പെടുത്തുകയും അതുവഴി വെബ് സൈറ്റ് ലഭ്യമാക്കുകയും ചെയ്യാം. ഇത് ഗുരുതരമായ കുറ്റമാണ്.

   

  Grooveshark

  ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിംഗ് സൈറ്റായ ഗ്രൂവ് ഷാര്‍ക്കിലെ പല വീഡിയോകളും പാട്ടുകളും അനുമതിയില്ലാതെ ഉപയോഗിക്കുന്നവയാണ്. അത്തരം വീഡിയോകള്‍ കാണുന്നതും നിയമപ്രകാരം തെറ്റാണ്.

   

  Parody Accounts

  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ധാരാളം വ്യാജന്‍മാര്‍ കിടന്നു വിലസാറുണ്ട്. തമാശയ്ക്കും അല്ലാതെയും ഇത്തരക്കാര്‍ വരാം. എന്നാല്‍ ട്വിറ്ററില്‍, വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുന്നത് കുറ്റമാണ്. വേണമെങ്കില്‍ വ്യാജനാണെന്നു രേഖപ്പെടുത്തിക്കൊണ്ട് അത്തരമൊരു പ്രൊഫൈല്‍ തുടങ്ങാവുന്നതാണ്.

   

  Underage Facebook Accounts

  അടുത്ത കാലത്ത് ഏറെ ചര്‍ച്ചാവിഷയമായ കാര്യമാണിത്. 13 വയസില്‍ താഴെയുള്ളവര്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് തുറക്കുന്നത് നിയമം മൂലം നിരോധിച്ചതാണ്.

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  ഇന്‍ന്റര്‍നെറ്റിലെ വിലക്കപ്പെട്ട 'കനികള്‍'

  Read more about:
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more