സാങ്കേതിക വിദ്യയുടെ സ്വാധീനം വര്‍ദ്ധിച്ചതോടെ ലോകംതന്നെ 'സ്മാര്‍ടാ'യിരിക്കുകയാണ്. മൊബൈല്‍ ഫോണും ടെലിവിഷനും കമ്പ്യൂട്ടറും മുതല്‍ വീട്ടിലെ ബള്‍ബ് വരെ ഇക്കൂട്ടത്തില്‍ പെടും. വീട്ടിലെ എല്ലാ ഉപകരണവും ഗാഡ്ജറ്റുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി.
എന്നാല്‍ സ്മാര്‍ട് ഹോമുകളെ കുറിച്ചല്ല നമ്മള്‍ ഇവിടെ പറയുന്നത്. മറിച്ച് സ്മാര്‍ട് ബള്‍ബുകളെ കുറിച്ചാണ്. സ്പീക്കറായി ഉപയോഗിക്കാവുന്ന ബള്‍ബുകള്‍ മുതല്‍ ഇടയ്ക്കിടെ നിറം മാറുന്നതും റിമോട് ആയി നിയന്ത്രിക്കാന്‍ കഴിയുന്നതുമായ ബള്‍ബുകള്‍ വരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും.
എന്തായാലും അത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന ഏതാനും സ്മാര്‍ട് ബള്‍ബുകള്‍ ചുവടെ കൊടുക്കുന്നു.

മള്ടി കളര് LED ലൈറ്റ് ബള്‍ബ്
റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിറം മാറ്റാന്‍ കഴിയുന്ന ബള്‍ബ് ആണ് ഇത്.

ഡിജിറ്റല് ഗുഡ്നൈറ്റ് ബള്‍ബ്
വെളിച്ചത്തിന്റെ അളവ് ക്രമീകരിക്കാന്‍ കഴിയുന്ന ബള്‍ബാണ് ഇത്. സുഖകരമായ ഉറക്കത്തിന് ഓരോരുത്തര്‍ക്കും വിവിധ തരത്തിലുള്ള വെളിച്ചം ആവശ്യമാണ്. അത്തരത്തില്‍ വെളിച്ചം ക്രമീകരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

ലൂമെന് ലൈറ്റ് ബള്‍ബ്
സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ബള്‍ബാണ് ഇത്. പാര്‍ടി, സ്ലീപ്, വേക് അപ് തുടങ്ങി വിവിധ മോഡുകള്‍ ഇതിലുണ്ട്. ഐ ഫോണ്‍ ഉപയോഗിച്ചാണ് വെളിച്ചം ക്രമീകരിക്കുന്നത്.

സ്പീക്കര് ലൈറ്റ്
വെളിച്ചത്തിനൊപ്പം ശബ്ദവും നല്‍കുന്ന ബള്‍ബാണ് ഇത്. അതായത് സാധാരണ ബള്‍ബിന്റെ ഉപയോഗത്തോടൊപ്പം ഐ പോഡുമായി കണക്റ്റ് ചെയ്താല്‍ പാട്ടും കേള്‍ക്കാം. വയര്‍ലെസ് ആയി ഐ പോഡുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കും.

സെല്ഫ് കൂളിംഗ് ബള്‍ബ്
ലിക്വിഡ് കൂളിംഗ് ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബള്‍ബാണ് ഇത്. അതായത് ബള്‍ബ് പ്രകാശിക്കുമ്പോള്‍ LED തനിയെ തണുക്കും. കൂടുതല്‍ തെളിമയുള്ള പ്രകാശം ലഭിക്കും എന്നതിനപ്പുറം ബള്‍ബ് കൂടുതല്‍ കാലം പ്രവര്‍ത്തിക്കുകയും ചെയ്യും.

വൂഡന് LED ലൈറ്റ്
വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും മരംകൊണ്ട് ഉണ്ടാക്കിയ ബള്‍ബാണ് ഇത്. മരം പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേര്‍ത്തതും മടക്കാവുന്നതുമാക്കിയാണ് ഇത് രൂപപ്പെടുത്തുന്നത്. തുടര്‍ന്ന് LED ബള്‍ബുമായി ഇത് ചേര്‍ക്കുന്നു. ലൈറ്റ് ഓണാകുമ്പോള്‍ ചിത്രത്തില്‍ കാണുന്ന വിധം പ്രത്യേക ഡിസൈനില്‍ പ്രകാശിക്കും. ഓഫായിരിക്കുമ്പോള്‍ മരത്തില്‍ തീര്‍ത്ത ബള്‍ബായിട്ടേ തോന്നുകയുള്ളു.

ഫലിപ്സ് HUE ലൈറ്റ് ബള്‍ബ്
സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് പ്രകാശം നിയന്ത്രിക്കാന്‍ കഴിയുന്ന ബള്‍ബാണ് ഇത്. ബള്‍ബ് ഡിം ആക്കുകയോ, കൂടുതല്‍ പ്രകാശിപ്പിക്കുകയോ ഒക്കെ സ്മാര്‍ട്‌ഫോണിന്റെ സഹായത്തോടെ ചെയ്യാം.

AwoX സ്ട്രിം ലൈറ്റ്
ഇതും ലൈറ്റ് ബള്‍ബായും സ്പീക്കറായും പ്രവര്‍ത്തിക്കുന്ന ഉപകരണമാണ്. സാധാരണ ബള്‍ബിന്റെ സോക്കറ്റില്‍ കണക്റ്റ് ചെയ്യാവുന്ന ഉപകരണം വെളിച്ചം നല്‍കുന്നതിനൊപ്പം ലാപ്‌ടോപ്, സ്മാര്‍ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുമായി ബ്ലുടൂത്ത് വഴി കണക്റ്റ് ചെയ്യാം.

സ്മാര്‍ട് ബള്‍ബ്
എല്‍.ജി അവതരിപ്പിച്ച ബള്‍ബാണ് ഇത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്ന ബള്‍ബ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. വെളിച്ചം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം ഫോണില്‍ കോളുകള്‍ വരുമ്പോള്‍ മിന്നിത്തിളങ്ങുകയും ചെയ്യും.

റിമോട് കണ്ട്രോള്ഡ് ലൈറ്റ് ബള്‍ബ്
ഇഷ്ടമുള്ള നിറങ്ങളിലേക്ക് മാറ്റാം എന്നതിനൊപ്പം ബ്രൈറ്റ്‌നസ് ക്രമീകരിക്കാനും കഴിയും ഈ ബള്‍ബില്‍.