15 കിടിലൻ ഗൂഗിൾ ക്രോം ടിപ്സുകൾ

|

ഇന്നിവിടെ ഞങ്ങൾ പറയാൻ പോകുന്നത് ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്ന ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ചില എളുപ്പവഴികളെ കുറിച്ചും കീ ഷോർട്ട്കട്ടുകളെ കുറിച്ചുമാണ്. നിങ്ങളുടെ ബ്രൗസിംഗ് സുഗമമാക്കുന്നതിന് ഇവ സഹായിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഏതൊക്കെയാണ് അവയെന്ന് നോക്കാം.

15 കിടിലൻ ഗൂഗിൾ ക്രോം ടിപ്സുകൾ

1. chrome://flags/ എന്ന് ക്രോം url ബാറിൽ ടൈപ്പുചെയ്യുക. മുമ്പ് കണ്ടിട്ടില്ലാത്ത നിരവധി രസകരമായ ക്രമീകരണങ്ങൾ നിങ്ങൾക്ക് കാണാൻ പറ്റും. നിങ്ങളുടെ ക്രോമിൽ മികച്ച ഒരു ബ്രൗസിംഗ് അനുഭവം നേടുന്നതിന് ഇവ ഓരോന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്.

2. അടയ്ക്കുന്ന ടാബുകൾ വീണ്ടും തുറക്കാൻ Ctrl-Shift-T എന്ന ഈ കീ ഷൊർട്കട്ട് ഉപയോഗിക്കുക. അല്ലെങ്കിൽ തൊട്ട് മുമ്പ് അടച്ച ടാബുകളിൽ എടുത്തിരുന്ന കാര്യങ്ങൾ പൂർവാവസ്ഥയിലാക്കാനും കഴിയും. കൂടുതൽ അടച്ച ടാബുകൾ തുറക്കുന്നതിന് വീണ്ടും ഈ മാർഗ്ഗം ഉപയോഗിക്കാം.

3. വെബ്സൈറ്റിലെ ഒരു വാചകം തിരഞ്ഞെടുത്ത ശേഷം അതിൽ റൈറ് ക്ലിക്ക് ചെയ്യുക. ഇത് ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് തരുമല്ലോ. അവിടെ നിന്ന് "സെർച്ച് ടെക്സ്റ്റ്" ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. ഇത് നിങ്ങൾ തിരഞ്ഞെടുത്ത വാചകത്തെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്യാൻ സഹായിക്കും. ഇതിന്റെ റിസൾട്ട് പുതിയ ടാബിൽ കാണിക്കും.

4. Ctrl-Shift-B- കീ കോമ്പിനേഷൻ ഉപയോഗിച്ച് എന്തു ചെയ്യാം എന്ന് നോക്കാം (Macൽ Cmd-Shift-B). ഇത് ബ്രൌസറിൻറെ ബുക്ക്മാർക്ക് തുറക്കാൻ സഹായകമാകുന്ന ഒരു ഷോർട്ട്കട്ട് ആണ്. നിങ്ങളുടെ മറ്റ് എല്ലാ ബുക്മാർക്കുകളുടെയും ഡ്രോപ്പ്-ഡൌൺ മെനു വലതുവശത്ത് ലഭ്യമാകുന്നതോടെ ആവശ്യമുള്ളവ തിരഞ്ഞെടുക്കാം.

5. Ctrl-Shift-D ( Macൽ Cmd-Shift-D): നിങ്ങൾ ക്രോമിൽ ഒരുപാട് പേജുകൾ തുറന്നുവെച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ബുക്മാർക്ക് ആക്കണം എന്നുകരുതുക, എങ്കിൽ ഈ ഷോർട്കട്ട് അതിനുള്ളതാണ്. എല്ലാ തുറന്ന ടാബുകളും ബുക്ക്മാർക്കുകളായി ഒരൊറ്റ ഫോൾഡറിൽ സംരക്ഷിക്കുകയാണ് ഇത് ചെയ്യുക. കൂടാതെ നിങ്ങൾ വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഫോൾഡറിൽ വലത് ക്ലിക്ക് ചെയ്ത് പുതിയ വിൻഡോയിലെ എല്ലാ ബുക്ക്മാർക്കുകളും ഓപ്പൺ ചെയ്യുക എന്നത് തിരഞ്ഞെടുക്കാം.

6. ഗൂഗിൾ ക്രോം നൽകുന്ന മറ്റൊരു സവിശേഷത ആണ് ഹാൻഡ്സ് ഫ്രീ സെർച്ച് ഫംഗ്ഷൻ പിന്തുണയ്ക്കുന്നു എന്നതാണ്. ആൻഡ്രോയിഡ് "OK, Google" സൗകര്യം തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക വോയ്സ് സെർച്ച് ഹോട്ട്വേഡ് എക്സ്റ്റൻഷൻ ഡൌൺലോഡ് ചെയ്ത് ഗൂഗിൾ ക്രോമിലേക്ക് ചേർക്കുക. അത് സജ്ജമാക്കിയ ശേഷം നിങ്ങൾക്ക് വോയിസ് സെർച്ച് സൗകര്യം ഉപയോഗിച്ച് തുടങ്ങാം.

7. ഏതെങ്കിലും ഒരു വെബ് പേജിൽ ഡെവലപ്പർ ഓപ്ഷൻ കൊണ്ടുവരുന്ന എളുപ്പവഴി ആണിത്. കീബോർഡിന്റെ ctrl + shift + J ബട്ടൺ അമർത്തുക, നിങ്ങളുടെ ബ്രൗസറിൽ വിപുലമായ ഡവലപ്പർ ഓപ്ഷൻ ഉടൻ വരും.

8. URL ബാറിൽ ആവശ്യമുള്ളവ ടൈപ്പ് ചെയ്തു കീബോർഡിലെ Alt ബട്ടൺ അമർത്തി പിടിച്ച് കൊണ്ട് തന്നെ എന്റർ ക്ലിക്ക് ചയ്താൽ അത് ഒരു പുതിയ ടാബിൽ സെർച്ച് ചെയ്ത കാര്യം തുറന്നുവരും. നിലവിലെ പേജ് നിങ്ങൾക്ക് നഷ്ടമാകുകയുമില്ല.

9. എല്ലാ ഓപ്പൺ ടാബുകളും പെട്ടെന്ന് അടയ്ക്കാൻ സഹായിക്കുന്ന ഒരു എളുപ്പവഴി ആണിത്. ctrl + w ആണ് ഈ ഷോർട്ട്കട്ട്. ഇത് ഞൊടിയിടയിൽ തന്നെ എല്ലാ ഓപ്പൺ ടാബുകളും അവസാനിപ്പിക്കും. ഇത് ക്ലോസ് ബട്ടണിനേക്കാൾ വളരെ എളുപ്പവും പെട്ടെന്ന് തന്നെ ക്രോമിൽ വിൻഡോസ് ക്ലോസ് ചെയ്യാൻ സഹായിക്കുന്നതുമാണെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

10. URL ബാറിലെ chrome://plugins എന്ന് ടൈപ്പ് ചെയ്യുക. ഇത് നിങ്ങളുടെ ക്രോമിൽ ഇൻസ്റ്റാൾ ചെയ്ത പ്ലഗിന്നുകളെല്ലാം തന്നെ കാണിച്ചുതരും. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആവശ്യമുള്ളവ ഇനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും ഇവിടെ നിന്ന് പറ്റുകയും ചെയ്യും.

11. ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നതിന് പകരം ക്രോം ഉപയോഗിച്ച് ഗൂഗിൾ സെർച്ച് റിസൾട്ട് സാധ്യമാക്കാം. ഇതിനായി ഒമ്നി ബാർ ഉപയോഗിക്കാം.

12. ഇനി പറയാൻ പോകുന്നത് കണക്ക് ചെയ്യുന്നതിനുള്ള ഒരു എളുപ്പവഴി ആണ്. ക്രോമിലെ URL ബാറിൽ പോയി ആവശ്യമുള്ള കണക്ക് ടൈപ്പ് ചെയ്താൽ തന്നെ അവിടെ ഉത്തരം കാണിക്കും. എന്റർ പോലും അടിക്കേണ്ടതില്ല. ഉദാഹരണമായി 5+5 എന്ന് ടൈപ്പ് ചെയ്യുമ്പോഴേക്കും 10 എന്ന് അവിടെ ഉത്തരം കാണിക്കും.

റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ്, എയര്‍ടെല്‍ ഇന്‍ഫിനിറ്റി, വോഡാഫോണ്‍ റെഡ്: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും?റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ്, എയര്‍ടെല്‍ ഇന്‍ഫിനിറ്റി, വോഡാഫോണ്‍ റെഡ്: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും?

13. മറ്റൊരു വിൻഡോയിലേക്ക് ഏതെങ്കിലും ടാബുകൾ എങ്ങനെയാണ് വലിച്ചിടുന്നത് എന്ന് നമുക്ക് അറിയാം. എന്നാൽ ഇതുപോലെ നിങ്ങൾക്ക് ഒന്നിലധികം ടാബുകൾ വലിച്ചിടാനും കഴിയും. ഇതിനായി CTRL കീ അമർത്തി നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന എല്ലാ ടാബുകളും ക്ലിക്കുചെയ്യുക. തുടർന്ന് അവ ഒരുമിച്ച് നിങ്ങൾക്ക് നീക്കാൻ കഴിയും.

14. ടാബുകൾ മാറ്റുന്നത് വളരെ വേഗത്തിലാക്കണമെങ്കിൽ ഇത് പരീക്ഷിക്കുക. CTRL കീ അമർത്തിപ്പിടിച്ചുകൊണ്ട് ഏത് നമ്പറിലും 1 മുതൽ 9 വരെയെടുക്കുക. ഇത് ടാബുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ സഹായിക്കും.

15. ഇതുവരെ ഒരു മീഡിയ പ്ലേയർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ല എന്നുകരുതുക. അല്ലെങ്കിൽ ഉപയോഗിക്കാൻ പറ്റില്ല എന്ന് കരുതുക. ഈ അവസ്ഥയിൽ ഗൂഗിൾ ക്രോം ബ്രൌസറിൽ തന്നെ നിങ്ങളുടെ മീഡിയ ഫയലുകൾ പ്ലേ ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാവുന്നതാണ്. ക്രോമിലേക്ക് മീഡിയ ഫയലുകൾ വലിച്ചിട്ടാൽ മാത്രം മതി. അവ പ്ളേ ചെയ്തുകൊള്ളും.

Best Mobiles in India

Read more about:
English summary
15 Best Google Chrome Tricks and Tips

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X