ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

By Bijesh
|

ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ സ്ഥാപിതമായിട്ട് ഇന്ന് പതിനഞ്ചു വര്‍ഷം പിന്നിടുന്നു. സിലിക്കണ്‍ വാലിയിലെ ഒരു ഗാരേജില്‍ നിന്ന് ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വെബ് ക്രോളറാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായത്.

ഔദ്യോഗികമായി ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത് സെപ്റ്റംബര്‍ 27-നാണെങ്കിലും സെപ്റ്റംബര്‍ അഞ്ചിനാണ് ഡെമെയിന്‍ റെജിസ്റ്റര്‍ ചെയ്തത. ആദ്യം ബാക് റബ് എന്നായിരുന്നു ഗുഗിളിന്റെ പേര്. 1997-ലാണ് ഗുഗിള്‍ എന്ന പേര് നല്‍കിയത്.

ഇതെല്ലാം പൊതുവായി എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാല്‍ ഗൂഗിളിനെ കുറിച്ച അധികമാര്‍ക്കും അറിയാത്ത ചിലതുമുണ്ട്. കൗതുകം ജനിപ്പിക്കുന്ന ആ രഹസ്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ആദ്യത്തെ ഗൂഗിള്‍ ഡുഡില്‍ ബേണിംഗ് മാന്‍ ചിഹ്നമായിരുന്നു. 1998-ല്‍ ബേണിംഗ് മാന്‍ ഫെസ്റ്റിവലിനുപോയ ലാറിപേജും സെര്‍ജി ബ്രിനും തങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല എന്ന് ഉപയോക്താക്കളെ അറിയിക്കാനാണ് ഈ ചിഹ്നം നല്‍കിയത്.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിളിന്റെ ആദ്യത്തെ ഔദ്യോഗിക പാചകക്കാരന്‍ ചാര്‍ലി അയേഴ്‌സാണ്. 1999-ലാണ് ഇദ്ദേഹത്തെ നിയമിച്ചത്.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗുഗിള്‍ സെര്‍ച്ചില്‍ കാണുന്ന ഐ ആം ഫീലിംഗ് ലക്കി എന്ന ബട്ടന്‍ ഒരു വര്‍ഷം കമ്പനിക്ക് പരസ്യ വരുമാനത്തില്‍ 100 മില്ല്യന്‍ ഡോളര്‍ നഷ്ടം വരുത്തുന്നുണ്ടെന്നാണ് കണക്ക്. സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം വരുന്ന സൈറ്റിലേക്ക് നേരിട്ട് എത്തുന്ന സംവിധാനമാണ് ഐ ആം ഫീലിങ്ങ് ലക്കി.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

2009-ല്‍ ഹെഡോഫീസിലെ പുല്ലും മറ്റും കളയുന്നതിനായി 200 ആടുകളെ വാടയ്‌ക്കെടുത്ത് മേയാന്‍ വിട്ടു.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിളിന്റെ ജി മെയില്‍ മലയാളമുള്‍പ്പെടെ 50 ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

മോസില വെബ് ബ്രൗസറിന്റെ വരുമാനത്തില്‍ നല്ലൊരു പങ്കും ഗൂഗിളിന്റെ സഗഭാവനയാണ്. ഗൂഗിളിനെ ഡിഫോള്‍ട് സെര്‍ച് എന്‍ജിനാക്കുന്നതിനായി 300 മില്ല്യന്‍ ഡോളറാണ് മോസിലയ്ക്ക് എല്ലാ വര്‍ഷവും നല്‍കുന്നത്.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗുഗിള്‍ സ്ഥാപകരായ ലാറിപേജിനും സെര്‍ജി ബ്രിനിനും കമ്പനിയുടെ 16 ശതമാനം ഓഹരികള്‍ മാത്രമെ കൈയിലുള്ളു. ഈ 16 ശതമാനം ഓഹരിയില്‍ നിന്ന് ഇരുവര്‍ക്കും പ്രതിവര്‍ഷം ലഭിക്കുന്ന വരുമാനം 64 ബില്ല്യന്‍ ഡോളറാണ്.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

2010 മുതല്‍ ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ഗൂഗിള്‍ കമ്പനികളെ ഏറ്റെടുക്കുന്നുണ്ട്.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും

ഗൂഗിളില്‍ പുതിയതായി ചേര്‍ന്ന ജോലിക്കാരന്‍ നൂഗ്ലര്‍ എന്നും മുന്‍ ജീവനക്കാര്‍ ക്‌സൂഗ്ലര്‍ എന്നുമാണ് അറിയപ്പെടുന്നത്.

 ഗൂഗിള്‍; അറിഞ്ഞതും അറിയേണ്ടതും
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X