ടെക് ലോകത്തെ ഭരിക്കുന്ന 15 ഇന്ത്യന്‍ വംശജര്‍

|

ലോക ടെക്‌നോളജി വ്യവസായത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യക്കാര്‍ പ്രധാന പങ്കുവഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സിഇഒ-മാര്‍ ഇന്ത്യക്കാരാണ്. ഇവര്‍ക്ക് പുറമെ ടെക് ലോകത്തെ മിന്നുംതാരങ്ങളായ നിരവധി ഇന്ത്യക്കാരുണ്ട്.

 

1. സുന്ദര്‍ പിച്ചൈ, സിഇഒ, ഗൂഗിള്‍

1. സുന്ദര്‍ പിച്ചൈ, സിഇഒ, ഗൂഗിള്‍

ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ 2015 ഓഗസ്റ്റ് 10-ന് ആണ് ഗൂഗിളിന്റെ സിഇഒ-യായി നിയമിതനായത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ജനിച്ച ഈ നാല്‍പ്പത്തിനാലുകാരന്റെ ഉന്നത വിദ്യാഭ്യാസം ഐഐടി ഖരഗ്പൂര്‍, സ്റ്റാന്‍ഫോര്‍ഡ്, വാര്‍ട്ടണ്‍ എന്നിവിടങ്ങളിലായിരുന്നു. വാര്‍ട്ടണില്‍ സീബെല്‍, പാല്‍മെല്‍ സ്‌കോളര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഗൂഗിള്‍ ക്രോം വികസിപ്പിച്ചെടുത്തതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സുന്ദര്‍ പിച്ചൈ ആന്‍ഡ്രോയ്ഡ്, മാപ്‌സ് തുടങ്ങിയ മറ്റ് ഗൂഗിള്‍ സേവനങ്ങളുടെ പ്രോഡക്ട് ഹെഡ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2. സത്യ നാദല്ല, സിഇഒ, മൈക്രോസോഫ്റ്റ്

2. സത്യ നാദല്ല, സിഇഒ, മൈക്രോസോഫ്റ്റ്

ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിനൊടുവിലാണ് സത്യ നാദല്ലയെ 2014 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനം തേടിയെത്തിയത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ്, എന്റര്‍പ്രൈസ് ഗ്രൂപ്പ് എന്നിവയുടെ എക്‌സ്‌ക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ജനിച്ച സത്യ നാദല്ല മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വിസ്‌കോസിന്‍-മില്‍വാകീ സര്‍വ്വകലാശാല, ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ്സ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

3. ശന്തനു നാരായണ്‍, സിഇഒ, അഡോബി
 

3. ശന്തനു നാരായണ്‍, സിഇഒ, അഡോബി

ഹൈദരാബാദുകാരനായ ശന്തനു നാരായണ്‍ 1998-ല്‍ വേള്‍ഡ്‌വൈഡ് പ്രോഡക്ട് റിസര്‍ച്ചിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായാണ് അഡോബിയില്‍ ചേര്‍ന്നത്. 2005-ല്‍ സിഒഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം സിഇഒ ആയി. ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ കരസ്ഥമാക്കി. ബൗളിംഗ് ഗ്രീന്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎസും പൂര്‍ത്തിയാക്കിയ അദ്ദേഹം ആപ്പിള്‍, സിലിക്കണ്‍ ഗ്രാഫിക്‌സ് എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഫോട്ടോ ഷെയറിംഗ് സ്റ്റാര്‍ട്ട് അപ്പായ പിക്ട്ര സ്ഥാപിച്ചു. 2016-ല്‍ ബാരണ്‍സ് മാഗസീന്‍ തിരഞ്ഞെടുത്ത മികച്ച സിഇഒമാരില്‍ ശന്തനും നാരായണനും ഉണ്ടായിരുന്നു.

4. രാജീവ് സൂരി, സിഇഒ ആന്റ് പ്രസിഡന്റ്, നോക്കിയ

4. രാജീവ് സൂരി, സിഇഒ ആന്റ് പ്രസിഡന്റ്, നോക്കിയ

1995-ല്‍ നോക്കിയയില്‍ ചേര്‍ന്ന രാജീവ് സൂരി 2014-ല്‍ സിഇഒ ആയി നിയമിതനായി. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ മാറ്റമായിരുന്നു ഇത്. 2007-2009 കാലഘട്ടത്തില്‍ നോക്കിയ സീമെന്‍സ് നെറ്റ്‌വര്‍ക്ക്‌സില്‍ സര്‍വ്വീസസ് വിഭാഗം മേധാവിയായിരുന്നു രാജീവ്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ അദ്ദേഹത്തിന് ബിരുദാനന്തര ബിരുദങ്ങളില്ല.

5. ഫ്രാന്‍സിസ്‌കോ ഡിസൂസ, സിഇഒ, കൊഗ്നിസന്റ്

5. ഫ്രാന്‍സിസ്‌കോ ഡിസൂസ, സിഇഒ, കൊഗ്നിസന്റ്

സോഫ്റ്റ് വെയര്‍ സേവന മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ് സിഇഒ ആയ ഫ്രാന്‍സിസ്‌കോ ഡിസൂസ കൊഗ്നിസന്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 1994-ല്‍ കൊഗ്നിസന്റിന്റെ സഹസ്ഥാപകനായി ആരംഭിച്ച യാത്ര സിഇഒ പദവിയില്‍ അദ്ദേഹത്തെ എത്തിച്ചത് 2007-ല്‍ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊഗ്നിസന്റിലെ ജീവനക്കാരുടെ എണ്ണം 55000-ല്‍ നിന്ന് 230000 ആയി ഉയര്‍ന്നു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകനായ ഡിസൂസ കെനിയയിലാണ് ജനിച്ചത്. ഈസ്റ്റ് ഏഷ്യ സര്‍വ്വകലാശാലയില്‍ നിന്ന് ബിബിഎ വിജയിച്ച അദ്ദേഹം കാര്‍ണീജ് മെല്ലണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. ജനറല്‍ ഇലക്ട്രിക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.

6. ദിനേഷ് പലിവാല്‍, പ്രസിഡന്റ് ആന്റ് സിഇഒ, ഹര്‍മാന്‍ ഇന്റര്‍നാഷണല്‍

6. ദിനേഷ് പലിവാല്‍, പ്രസിഡന്റ് ആന്റ് സിഇഒ, ഹര്‍മാന്‍ ഇന്റര്‍നാഷണല്‍

ജെബിഎല്‍, ബെക്കര്‍, ഡിബിഎക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമകളായ ഹര്‍മാന്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സിഇഒ-യുമാണ് ദിനേഷ് പലിവാല്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജനിച്ച ദിനേഷ് ഐഐടി റൂര്‍ക്കിയില്‍ നിന്ന് ബിഇ വിജയിച്ചു. മിയാമി സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്, എംബിഎ എന്നിവ പൂര്‍ത്തിയാക്കി.

ഹര്‍മാന്‍ ഇന്റര്‍നാഷണലില്‍ ചേരുന്നതിന് മുമ്പ് 22 വര്‍ഷക്കാലം അദ്ദേഹം എബിബി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. ഇവിടെ പ്രസിഡന്റിന്റെയും ചെയര്‍മാന്റെയും റോളുകള്‍ അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു. ബ്രിസ്റ്റല്‍- മയേഴ്‌സ് സ്‌ക്വിബ്ബ് ബോര്‍ഡിലും ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഗവര്‍ണ്ണറുടെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 7. നേഹ നാര്‍ക്കേഡെ, സിഇഒ-സഹസ്ഥാപക, കോണ്‍ഫ്‌ളുവന്റ്

7. നേഹ നാര്‍ക്കേഡെ, സിഇഒ-സഹസ്ഥാപക, കോണ്‍ഫ്‌ളുവന്റ്

പൂണെ സര്‍വ്വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ നേഹ 2018-ല്‍ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ടെക്‌നോളജി രംഗത്ത് ഏറ്റവും ശക്തരായ 50 വനിതകളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരുന്നു. ഡാറ്റാ അനാലിസിസ് കമ്പനിയായ കോണ്‍ഫ്‌ളുവന്റ് സ്ഥാപിക്കുന്നതിന് മുമ്പ് നേഹ ലിങ്ക്ഡിന്‍, ഒറക്കിള്‍ എന്നിവയിലാണ് ജോലി ചെയ്തിരുന്നത്.

8. പരാഗ് അഗര്‍വാള്‍, സിടിഒ, ട്വിറ്റര്‍

8. പരാഗ് അഗര്‍വാള്‍, സിടിഒ, ട്വിറ്റര്‍

2011 മുതല്‍ പരാഗ് അഗര്‍വാള്‍ ട്വിറ്ററിലാണ് ജോലി ചെയ്യുന്നത്. ഇപ്പോള്‍ അദ്ദേഹം കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. ഐഐടി ബോംബെയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ പരാഗ് മൈക്രോസോഫ്റ്റ്, എടി&ടി, യാഹൂ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്.

9. അഞ്ജലി സുദ്, സിഇഒ, വിമിയോ

9. അഞ്ജലി സുദ്, സിഇഒ, വിമിയോ

ജനപ്രിയ ഓപ്പണ്‍ വീഡിയോ പ്ലാറ്റ്‌ഫോമായ വിമിയോയുടെ സിഇഒ ആണ് ഹാര്‍വാഡ് ബിസിനസ്സ് സ്‌കൂളില്‍ നിന്ന് എംബിഎ വിജയിച്ച അഞ്ജലി. 2017-ല്‍ ഇവര്‍ വിമിയോയുടെ സിഇഒ ആയി നിയമിതയായി. ആമസോണ്‍, ടൈം വാരണര്‍ എന്നിവയില്‍ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് അഞ്ജലി വിമിയോയിലെത്തിയത്.

10. സഞ്ജയ് മെഹ്രോത്ര, സിഇഒ, മൈക്രോണ്‍ ടെക്‌നോളജി

10. സഞ്ജയ് മെഹ്രോത്ര, സിഇഒ, മൈക്രോണ്‍ ടെക്‌നോളജി

മൈക്രോണ്‍ ടെക്‌നോളജീസിന്റെ സിഇഒ ആയി സഞ്ജയ് മെഹ്രോത്ര നിയമിതനായത് 2017-ല്‍ ആണ്. അദ്ദേഹം സാന്‍ഡിസ്‌കിന്റെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിറ്റ്‌സ് പിലാനിയില്‍ നിന്ന് എന്‍ജിനീയിറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം വെസ്റ്റേണ്‍ ഡിജിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

11. കാമാക്ഷി ശിവരാമകൃഷ്ണന്‍, സിഇഒ, ഡ്രാബ്രിഡ്ജ്

11. കാമാക്ഷി ശിവരാമകൃഷ്ണന്‍, സിഇഒ, ഡ്രാബ്രിഡ്ജ്

2018-ല്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ടെക്‌നോളജി രംഗത്തെ ലോകത്തിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ പട്ടികയില്‍ കാമാക്ഷിയുമുണ്ടായിരുന്നു. ജനങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഡന്റിന്റി മാനേജ്‌മെന്റ് കമ്പനിയാണ് ഡ്രാബ്രിഡ്ജ്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടിയ കാമാക്ഷി കുറച്ചുകാലം ഗൂഗിളില്‍ ജോലി ചെയ്തിട്ടുണ്ട്.

12. പദ്മശ്രീ വാരിയര്‍, മുന്‍ സിഇഒ, എന്‍ഐഒ

12. പദ്മശ്രീ വാരിയര്‍, മുന്‍ സിഇഒ, എന്‍ഐഒ

ചൈനീസ് ഇലക്ട്രോണിക് ഓട്ടോണമസ് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപ്പായ എന്‍ഐഒ-യുടെ സിഇഒ ആയിരുന്നു പദ്മശ്രീ വാരിയര്‍. 2018 ഡിസംബറിലാണ് അവര്‍ ഈ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. മൈക്രോസോഫ്റ്റ്, സ്‌പോണ്ടിഫൈ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിസ്‌കോയുടെ ചീഫ് ടെക്‌നോളജിക്കല്‍ ഓഫീസറായും ജോലി ചെയ്തിരുന്നു.

13. ദീപക് അഹൂജ, സിഎഫ്ഒ, ടെസ്ല

13. ദീപക് അഹൂജ, സിഎഫ്ഒ, ടെസ്ല

രണ്ട് ഘട്ടങ്ങളിലായി ദീപക് ടെസ്ലയില്‍ 10 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. 2017 മുതല്‍ അദ്ദേഹം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ചുമതല വഹിക്കുന്നു. നേരത്തേ അദ്ദേഹം ഫോര്‍ഡ് മോട്ടോഴ്‌സില്‍ ജോലി ചെയ്തിട്ടുണ്ട്. ഐഐടി വാരണസിയില്‍ നിന്ന് ബിരുദം നേടിയ അഹൂജ കാര്‍ണീജ് മെല്ലണ്‍, നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വ്വകലാശാലകളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടി.

14. ജോര്‍ജ് കുര്യന്‍, സിഇഒ&പ്രസിഡന്റ്, നെറ്റ് ആപ്പ്

14. ജോര്‍ജ് കുര്യന്‍, സിഇഒ&പ്രസിഡന്റ്, നെറ്റ് ആപ്പ്

സ്റ്റോറേജ്- ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയായ നെറ്റ്ആപ്പിന്റെ സിഇഒ, പ്രസിഡന്റ് സ്ഥാനങ്ങള്‍ ജോര്‍ജ് കുര്യന്‍ ഏറ്റെടുത്തത് 2015-ല്‍ ആണ്. രണ്ടുവര്‍ഷക്കാലം കമ്പനിയുടെ പ്രോഡക്ട് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തുന്നത്. സിസ്‌കോ സിസ്റ്റത്തില്‍ വൈസ് പ്രസിഡന്റ്, ജനറല്‍ മാനേജര്‍ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. അകമായി ടെക്‌നോളജീസ്, മെക്കന്‍സി & കമ്പനി, ഒറക്കിള്‍ കോര്‍പ്പറേഷന്‍ എന്നിവയിലും ജോര്‍ജ് ജോലി ചെയ്തു.

 

കേരളത്തിലെ കോട്ടയം ജില്ലയില്‍ ജനിച്ച ജോര്‍ജ് കുര്യന്‍ ഐഐടി മദ്രാസില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നു. അറുമാസത്തിന് ശേഷം ഐഐടി ഉപേക്ഷിച്ച് അദ്ദേഹം പ്രിന്‍സ്ടണ്‍ സര്‍വ്വകാശാലയിലേക്ക് പോയി. സാറ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

15. അശോക് വെമുറി, സിഇഒ, കൊണ്ട്യുന്റ് ഇന്‍ക്

15. അശോക് വെമുറി, സിഇഒ, കൊണ്ട്യുന്റ് ഇന്‍ക്

ക്‌സിറോക്‌സിന്റെ സഹസ്ഥാപനമായ കൊണ്ട്യുന്റ് ഇന്‍കിന്റെ സിഇഒ ആണ് അശോക് വെമുറി. 2016-ല്‍ ആണ് അദ്ദേഹം ഈ സ്ഥാനത്ത് നിയമിതനായത്. ക്‌സിറോക്‌സിന്റെ ഔട്ട് സോഴ്‌സിംഗ് കമ്പനിയാണ് കൊണ്ട്യുന്റ്. ഐഗേറ്റിന്റെ സിഇഒ ആയിരുന്ന വെമുറി ഇന്‍ഫോസിസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അത്യാധുനിക ക്യാമറ, മൾട്ടിടാസ്കിങ്, ഗെയിമിംഗ് സവിശേഷതകളുമായി ഹോണർ വ്യൂ 20അത്യാധുനിക ക്യാമറ, മൾട്ടിടാസ്കിങ്, ഗെയിമിംഗ് സവിശേഷതകളുമായി ഹോണർ വ്യൂ 20


Best Mobiles in India

Read more about:
English summary
15 Indian-origin executives that are 'ruling' the tech industry

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X