വീഡിയോ ഗെയിം കളിച്ച് കോടികള്‍ സമ്പാദിക്കുന്നവര്‍...

Posted By:

വീഡിയോ ഗെയിം കളിക്കാത്തവര്‍ അധികമാരുമുണ്ടാവില്ല. പ്രതേ്യകിച്ച് പുതിയ തലമുറയില്‍. നേരംപോക്കിനൊപ്പം ബുദ്ധിവികാസത്തിനും ഒരുപരിധിവരെ ഗെയിമുകള്‍ സഹായകരവുമാണ്. എന്നാല്‍ ഈ കളി കാര്യമായി എടുക്കുന്ന ചിലരുമുണ്ട്.

അതായത് പ്രൊഫഷണല്‍ വീഡിയോ ഗെയിമര്‍മാര്‍. കോടികളാണ് ഇവര്‍ വിവിധ വീഡിയോ ഗെയിം മാച്ചുകളിലൂടെ നേടുന്നത്. അടുത്തിടെ 'ഇ സ്‌പോര്‍ട്‌സ് ഏര്‍ണിംഗ്‌സ്', വീഡിയോ ഗെയിം കളിച്ച് പ്രതിവര്‍ഷം ലക്ഷം ഡോളറിലധികം നേടുന്ന 100 പേരുടെ പട്ടിക പുറത്തുവിടുകയുണ്ടായി. അതില്‍ ഏറ്റവും മുന്നിലുള്ള 15 പേരെ ചുവടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

52 ടൂര്‍ണമെന്റുകളില്‍ നിന്ന് 519,086.72 ഡോളര്‍ നേടിയ ലീയാണ് വീഡിയോ ഗെയിമിലൂടെ സമ്പാദിക്കുന്നവരില്‍ മുമ്പന്‍.

 

#2

ഉക്രൈന്‍കാരനായ ഡാനില്‍ 43 മത്സരങ്ങളില നിന്ന് നേടിയത് 455,615.83 ഡോളര്‍. കൂടാതെ ഒറ്റ മത്സരത്തില്‍ നിന്ന് മാത്രം 200,000 ഡോളര്‍ നേടിയിട്ടുണ്ട്.

 

#3

ലോകത്തെ ആദ്യ പ്രൊഫഷണല്‍ ഗെയിമറായ ജെനാതന്‍ 36 മത്സരങ്ങളില്‍ നിന്ന് നേടിയത് 454,919.23 ഡോളര്‍.

 

#4

ഉക്രൈന്‍കാരനായ ഓള്‍ക്‌സാണ്ടര്‍ 41 മത്സരങ്ങളില്‍ നിന്ന് നേടിയത് 453,311.74 ഡോളര്‍.

 

#5

78 മത്സരങ്ങളില്‍ നിന്ന് 452,926.25 ഡോളര്‍ സമ്പാദ്യം.

 

#6

കഴിഞ്ഞ വര്‍ഷം 39 മത്സരങ്ങളില്‍ നിന്ന് ഇദ്ദേഹം നേടിയത് 450,480.14 ഡോളര്‍.

 

#7

കൊറിയക്കാരനായ ഇദ്ദേഹത്തിന്റെ സമ്പാദ്യം 447,016.47 ഡോളര്‍.

 

#8

18 വയസ് മാത്രം പ്രായമുള്ള മൂണ്‍ കഴിഞ്ഞ വര്‍ഷം 81 മത്സരങ്ങളില്‍ നിന്ന് നേടിയത് 439,677.98 ഡോളര്‍ ആണ്.

 

#9

കൊറിയക്കാരനായ ജുംഗ് കഴിഞ്ഞവര്‍ഷം കളിച്ച് നേടിയത് 393,116.38 ഡോളര്‍.

 

#10

47 മത്സരങ്ങളില്‍ നിന്ന് 355,514.05 ഡോളര്‍

 

#11

26 കാരനായ ജോക്കിംഗ് 47 മത്സരങ്ങളില്‍ നിന്ന് 349,679.35 ഡോളര്‍ നേടി.

 

#12

സ്വീഡന്‍കാരനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം 38 മത്സരങ്ങളില്‍ നിന്നായി 344,821.75 ഡോളര്‍ നേടി.

 

#13

സ്വീഡന്‍കാരനായ അഡ്മിറല്‍ ബുള്‍ഡോഗ് കഴിഞ്ഞ വര്‍ഷം 36 മത്സരങ്ങളില്‍ നിന്നായി 344,537.40 ഡോളര്‍ ആണ് നേടിയത്.

 

#14

സ്വീഡന്‍കാരനായ ജെറി കഴിഞ്ഞ വര്‍ഷം ഗെയിമിംഗിലൂടെ നേടിയത് 340,474.95 ഡോളര്‍ ആണ്. 29 മത്സരങ്ങളില്‍ നിന്നാണ് ഇത്. 2014-ല്‍ ഇതുവരെയായി 20,000 ഡോളറും നേടിയിട്ടുണ്ട്.

 

#15

77 ടൂര്‍ണമെന്റുകളില്‍ നിന്നായി ഇദ്ദേഹം നേടിയത് 317,610.95 ഡോളര്‍ ആണ്. ഒരറ്റ ടൂര്‍ണമെന്റ്ില്‍ ലഭിച്ച ഏറ്റവും വലിയ തുക 25000 ഡോളര്‍ ആണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot