ടെക് ലോകത്തെ അതിശക്തരായ 15 വനിതകള്‍

|

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും മുന്നേറുന്ന കാലഘട്ടമാണിത്. എന്നാല്‍ ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പുരുഷന്മാര്‍ക്ക് ചെറിയൊരു മേല്‍ക്കൈ ഉണ്ടെന്ന ചിന്ത ഇപ്പോഴും നിലനില്‍ക്കുന്നു. ഇത്തരം ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് ഈ പതിനഞ്ച് വനിതാരത്‌നങ്ങള്‍. ഇവരെക്കുറിച്ച് കൂടുതല്‍ അറിയാം.

 

 1. ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്- സിഒഒ, ഫെയ്‌സ്ബുക്ക്

1. ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്- സിഒഒ, ഫെയ്‌സ്ബുക്ക്

2012 ജൂണില്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡിലെ ആദ്യ വനിതാ അംഗമായി. ആ വര്‍ഷം തന്നെ അവര്‍ ടൈംസ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു. അമേരിക്കന്‍ ട്രഷറി സെക്രട്ടറിയോടൊപ്പം ജോലി ചെയ്തിരുന്ന ഷെറില്‍ ഗൂഗിള്‍ വഴിയാണ് ഫെയ്‌സ്ബുക്കില്‍ എത്തിയത്. ഗൂഗിളിന്റെ ഗ്ലോബല്‍ സെയില്‍സ് ആന്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായിരുന്നു.

ലീന്‍ ഇന്‍: വിമണ്‍, വര്‍ക്ക് ആന്റ് ദ വില്‍ ടു ലീഡ് എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. ഫെമിനിസം, തൊഴിലിടങ്ങളിലെ ലിംഗവിവേചനം, കര്‍മ്മരംഗത്തെ ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം ബെസ്റ്റ് സെല്ലറാണ്.

സാന്‍ഡ്‌ബെര്‍ഗിന്റെ ആകെ സമ്പാദ്യം ഏകദേശം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്.

2-സൂസന്‍ വോജിസ്‌കി- സിഇഒ, യൂട്യൂബ്
 

2-സൂസന്‍ വോജിസ്‌കി- സിഇഒ, യൂട്യൂബ്

1990-ല്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തിലും സാഹിത്യത്തിലും ബിരുദം നേടിയ സൂസന് സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണം നടത്തി അധ്യാപികയാകാനായിരുന്നു ആഗ്രഹം. എന്നാല്‍ സാങ്കേതികവിദ്യയോട് ഇഷ്ടം തോന്നിയതോടെ അധ്യാപകവൃത്തി വേണ്ടെന്ന് വച്ചു. 1999-ല്‍ ഗൂഗിളിന്റെ ആദ്യ മാര്‍ക്കറ്റിംഗ് മാനേജരായി. ഗൂഗിളിന്റെ അഡ്വര്‍ടൈസിംഗ് ആന്റ് കൊമേഴ്‌സ് വിഭാഗം സീനയര്‍ വൈസ് പ്രസിഡന്റാകാനും അവര്‍ക്ക് സാധിച്ചു.

ഗൂഗിള്‍ യൂട്യൂബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. 2006-ല്‍ 1.65 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ഗൂഗിള്‍ യൂട്യൂബ് സ്വന്തമാക്കിയത്. ഡബിള്‍ ക്ലിക്കിനെ ഗൂഗിള്‍ ഏറ്റെടുത്തപ്പോഴും സൂസണ്‍ തന്റെ റോള്‍ ഭംഗിയാക്കി.

2014-ല്‍ സൂസണ്‍ യൂട്യൂബിന്റെ സിഇഒ ആയി ചുമതലയേറ്റു. കുടുംബജീവിതവും ഔദ്യോഗിക ജീവിതവും ഒരുപോലെ കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അഞ്ച് മക്കളുടെ അമ്മ കൂടിയായ സൂസണ്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. 2015-ല്‍ ടൈംസ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ സൂസണ്‍ വോജിസ്‌കിയും സ്ഥാനം പിടിച്ചിരുന്നു.

3. ജെന്നി റോമെറ്റി- സിഇഒ, ഐബിഎം

3. ജെന്നി റോമെറ്റി- സിഇഒ, ഐബിഎം

ചെയര്‍മാന്‍, പ്രസിഡന്റ്, സിഇഒ എന്നീ നിലകളില്‍ ഐബിഎമ്മിനെ നയിക്കുന്നത് ജെന്നി റോമെറ്റിയാണ്. ഈ ഭാഗ്യം ലഭിക്കുന്ന ആദ്യ വനിതയാണ് ജെന്നി. 1991 മുതല്‍ ഐബിഎമ്മിലെ പല പ്രധാന ചുമതലകളും വഹിച്ചുവരുകയായിരുന്നു ഇവര്‍. 2011-ലാണ് സിഇഒയും പ്രസിഡന്റുമായി നിയമിതയായത്.

ഫോര്‍ച്യൂണ്‍ മാസിക പ്രസിദ്ധീകരിച്ച ബിസിനസ്സ് രംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി 10 വര്‍ഷം ഇടംപിടിക്കാന്‍ ജെന്നിക്ക് കഴിഞ്ഞു. 2014-ല്‍ ഫോര്‍ബ്‌സ് മാസിക ലോകത്തിലെ ഏറ്റവും ശക്തരായ 100 വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അതിലും ജെന്നി റോമെറ്റി ഉണ്ടായിരുന്നു.

4. മെഗ് വിറ്റ്മാന്‍- സിഇഒ, എച്ച്പി

4. മെഗ് വിറ്റ്മാന്‍- സിഇഒ, എച്ച്പി

പല പ്രമുഖ കമ്പനികളും ജോലി ചെയ്ത പരിചയ സമ്പത്തുമായാണ് മെഗ് വിറ്റ്മാന്‍ എച്ച്പിയിലെത്തിയത്. വാള്‍ട്ട് ഡിസ്‌നി, ഡ്രീം വര്‍ക്‌സ്, പ്രോക്ടര്‍ & ഗ്യാമ്പിള്‍, ഹാസ്‌ബ്രോ എന്നിവ അവയില്‍ ചിലത് മാത്രം. 1998 മുതല്‍ 2008 വരെ അവര്‍ ഇബേയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പ്രവര്‍ത്തിച്ചു.

5. മരിസ്സ മേയര്‍- സിഇഒ, യാഹൂ

5. മരിസ്സ മേയര്‍- സിഇഒ, യാഹൂ

യാഹൂവിന്റെ പ്രസിഡന്റും സിഇഒയുമാണ് മരിസ്സ മേയര്‍. നേരത്തേ ഗൂഗിളിന്റെ വക്താവായും എക്‌സിക്യൂട്ടീവായും ജോലി നോക്കിയിരുന്നു. 2013 മരിസ്സ ടൈം 100 പട്ടികയില്‍ ഇടംപിടിച്ചു. 2014-ല്‍ ഫോര്‍ച്യൂണ്‍ മാസിക പ്രസിദ്ധീകരിച്ച 40 വയസ്സില്‍ താഴെയുള്ള ബിസിനസ്സ് ലോകത്തെ ശക്തരായ 40 സ്ത്രീകളുടെ കൂട്ടത്തില്‍ ആറാം സ്ഥാനമായിരുന്നു മരിസ്സയ്ക്ക്.

 6. സാഫ്ര കാറ്റ്‌സ്- കോ-സിഇഒ, ഒറക്കിള്‍

6. സാഫ്ര കാറ്റ്‌സ്- കോ-സിഇഒ, ഒറക്കിള്‍

1999 ഏപ്രിലിലാണ് സാഫ്ര ഒറക്കിളില്‍ ചേര്‍ന്നത്. 2001-ല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ അവര്‍ 2004-ല്‍ ഒറക്കിള്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റായി നിയമിതയായി. 2005-2008 കാലയളവില്‍ കമ്പനിയുടെ സിഎഫ്ഒ സ്ഥാനം വഹിച്ചു. 2011-ല്‍ വീണ്ടുമേറ്റടുത്ത സിഎഫ്ഒ സ്ഥാനം ഇപ്പോഴും സാഫ്രയ്ക്ക് തന്നെയാണ്. 2014-ലാണ് സഹ സിഇഒ സ്ഥാനം കൂടിയ ഇവരുടെ ചുമലില്‍ വന്നത്.

ടെക്ക്‌നെറ്റ് എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പീപ്പിള്‍സോഫ്റ്റ് ഡയറക്ടര്‍, സ്റ്റെല്ലെന്റ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു.

7. ഏയ്‌ഞ്ചെല അഹ്രെന്‍ഡ്റ്റ്‌സ്-എസ്‌വിപി, റീട്ടെയ്ല്‍, ആപ്പള്‍

7. ഏയ്‌ഞ്ചെല അഹ്രെന്‍ഡ്റ്റ്‌സ്-എസ്‌വിപി, റീട്ടെയ്ല്‍, ആപ്പള്‍

ടെക്ക് ലോകത്ത് ഏയ്‌ഞ്ചെല പുതുമുഖമാണ്. എന്നാല്‍ നേതൃത്വപദവികള്‍ വഹിച്ച് ആവശ്യത്തിന് പരിചയമുണ്ട്. ആപ്പിളില്‍ എത്തുന്നതിന് മുമ്പ് 2006 മുതല്‍ 2014 വരെ ബര്‍ബെറിയില്‍ സിഇഒ ആയിരുന്നു. ഇത് രാജിവച്ചാണ് ആപ്പിളില്‍ സീനിയര്‍ വൈസ് പ്രസിഡന്റായത്. ആപ്പിള്‍ റീട്ടെയ്ല്‍-ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ ചുമതലയാണ് ഏയ്‌ഞ്ചെലയ്ക്ക്. 2014-ല്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന ആപ്പിള്‍ എക്‌സിക്യൂട്ടീവ് ആകാനും അവര്‍ക്ക് കഴിഞ്ഞു. ഏകദേശം 70 മില്യണ്‍ ഡോളറായിരുന്നു വരുമാനം.

2015-ല്‍ ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും ബിബിസി റേഡിയോ 4 പ്രസിദ്ധീകരിച്ച പട്ടികയിലും ഫോര്‍ച്യൂണ്‍ മാസികയുടെ ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിലും അവര്‍ ഇടംനേടി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബിസിനസ്സ് അഡൈ്വസറി കൗണ്‍സില്‍ അംഗവുമാണ്.

8. ഉര്‍സുല ബേണ്‍സ്- ചെയര്‍ സിഇഒ, സിറോക്‌സ്

8. ഉര്‍സുല ബേണ്‍സ്- ചെയര്‍ സിഇഒ, സിറോക്‌സ്

ഏതെങ്കിലുമൊരു ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയാണ് ഉര്‍സുല. 2009 ജൂലൈയിലാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1980-ല്‍ ഇന്റേണായി സിറോക്‌സില്‍ എത്തിയ ഉര്‍സുല കൈവരിച്ചത് പടിപടിയായുള്ള വളര്‍ച്ചയാണ്. 2010-ല്‍ ബറാക് ഒബാമ ഉര്‍സുലയെ പ്രസിഡന്റിന്റെ എക്‌സ്‌പോര്‍ട്ട് കൗണ്‍സില്‍ ഉപാദ്ധ്യക്ഷയായി നിയമിച്ചു. നിരവധി കമ്പനികളുടെയും മറ്റും ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 2014-ല്‍ ഫോര്‍ബ്‌സിന്റെ ശക്തരായ വനിതകളുടെ പട്ടികയിലും ഇടംനേടി.

9. റൂത്ത് പോറത്ത്- സിഎഫ്ഒ, ഗൂഗിള്‍

9. റൂത്ത് പോറത്ത്- സിഎഫ്ഒ, ഗൂഗിള്‍

മോര്‍ഗന്‍ സ്റ്റാന്‍സിയില്‍ വര്‍ഷങ്ങളോളം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചതിന് ശേഷമാണ് റൂത്ത് 2015-ല്‍ ഗൂഗിളില്‍ ചേര്‍ന്നത്. 2013-ല്‍ റൂത്ത് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി ആകേണ്ടതായിരുന്നു. എന്നാല്‍ മോര്‍ഗാന്‍ സ്റ്റാന്‍ലിയില്‍ തുടരുന്നതിന് വേണ്ടി അവര്‍ പിന്മാറി. 2011-ല്‍ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ 32-ാം സ്ഥാനമായിരുന്നു റൂത്തിന്.

 10. റെനീ ജെയിംസ്- പ്രസിഡന്റ്, ഇന്റല്‍

10. റെനീ ജെയിംസ്- പ്രസിഡന്റ്, ഇന്റല്‍

25 വര്‍ഷം ഇന്റലില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് 2013 മെയില്‍ റെനീ കമ്പനിയുടെ പ്രസിഡന്റാകുന്നത്. സിലിക്കണ്‍ വാലിയിലെ ഏറ്റവും ശക്തരായ വനിതകളിലൊരാളാണ് റെനീ. ഫോര്‍ബ്‌സിന്റെ ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ 2014-ല്‍ 21-ാം സ്ഥാനവും 2015-ല്‍ 45-ാം സ്ഥാനവും നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.

11. ആമി ഹുഡ്- ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മൈക്രോസോഫ്റ്റ്

11. ആമി ഹുഡ്- ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ആദ്യ വനിതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ആമി. 2013 മുതല്‍ ഇവര്‍ ആ സ്ഥാനം വഹിക്കുന്നു. ഗോള്‍ഡ്‌മെന്‍ സാച്‌സില്‍ നിന്ന് 2002-ല്‍ ആണ് ആമി മൈക്രോസോഫ്റ്റില്‍ എത്തിയത്.

ഡ്യൂക് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആമി ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ എടുത്തു.

ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ 48-ാം സ്ഥാനം നേടാന്‍ അവര്‍ക്കായി.

12. മേരി മീക്കര്‍- ജനറല്‍ പാര്‍ട്ണര്‍, ക്ലെയ്‌നര്‍ പെര്‍ക്കിന്‍സ് ക്വോഫീല്‍ഡ് & ബയേഴ്‌സ്

12. മേരി മീക്കര്‍- ജനറല്‍ പാര്‍ട്ണര്‍, ക്ലെയ്‌നര്‍ പെര്‍ക്കിന്‍സ് ക്വോഫീല്‍ഡ് & ബയേഴ്‌സ്

സിലിക്കണ്‍ വാലിയിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയായ ക്ലെയ്‌നര്‍ പെര്‍ക്കിന്‍സ് ക്വോഫീല്‍ഡ് & ബയേഴ്‌സില്‍ പങ്കാളിയാണ് മേരി മീക്കര്‍. ടെക്‌നോളജി, ഇന്റര്‍നെറ്റ് എന്നിവയാണ് ഇവരുടെ ഇഷ്ടമേഖലകള്‍.

വെഞ്ച്വര്‍ ക്യാപ്റ്റലിസ്റ്റ് ആകുന്നതിന് മുമ്പ് ഇവര്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ വോള്‍സ്ട്രീറ്റ് സെക്യൂരിറ്റി അനലിസ്റ്റായിരുന്നു. 1998-ല്‍ ക്വീന്‍ ഓഫ് നെറ്റ് എന്നാണ് മേരി അറിയപ്പെട്ടിരുന്നത്. 2014-ല്‍ ഫോര്‍ബ്‌സ് മാഗസീന്‍ പ്രസിദ്ധീകരിച്ച വനിതകളുടെ പട്ടികയില്‍ മേരി മീക്കറും ഉണ്ടായിരുന്നു.

13. പദ്മശ്രീ വാര്യര്‍- മുന്‍ ചീഫ് ടെക്‌നോളജി ആന്റ് സ്ട്രാറ്റജി ഓഫീസര്‍, സിസ്‌കോ

13. പദ്മശ്രീ വാര്യര്‍- മുന്‍ ചീഫ് ടെക്‌നോളജി ആന്റ് സ്ട്രാറ്റജി ഓഫീസര്‍, സിസ്‌കോ

സിസ്‌കോയുടെ ചീഫ് ടെക്‌നോളജി ആന്റ് സ്ട്രാറ്റജി ഓഫീസര്‍ ആയിരുന്നു പദ്മശ്രീ വാര്യര്‍. 23 വര്‍ഷം മോട്ടോറോളയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് 2007-ല്‍ പദ്മശ്രീ സിസ്‌കോയില്‍ ചേര്‍ന്നത്. മോട്ടോറോളയ്ക്ക് 2004-ല്‍ പ്രസിഡന്റ് ബുഷില്‍ നിന്ന് നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ലഭിക്കുമ്പോള്‍ കമ്പനിയില്‍ നിര്‍ണ്ണായക പദവിയില്‍ പദ്മശ്രീ ഉണ്ടായിരുന്നു.

ഇലക്ട്രിക് വാഹന കമ്പനിയായ NextEV-യുടെ സിഇഒ എന്ന നിലയില്‍ ജീവിതത്തില്‍ പുതിയൊരു അധ്യായം തുറന്ന പദ്മശ്രീ ഫോബ്‌സ് മാസികയുടേത് ഉള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

14. വെയ്‌ലി ഡായ്- സഹസ്ഥാപക-പ്രസിഡന്റ്, മാര്‍വല്‍ ടെക്‌നോളജി ഗ്രൂപ്പ് ലിമിറ്റഡ്

14. വെയ്‌ലി ഡായ്- സഹസ്ഥാപക-പ്രസിഡന്റ്, മാര്‍വല്‍ ടെക്‌നോളജി ഗ്രൂപ്പ് ലിമിറ്റഡ്

ചൈനീസ് വംശജയായ വെയ്‌ലി മാര്‍വല്‍ ടെക്‌നോളജി ഗ്രൂപ്പ് ലിമിറ്റഡിന്റെ സഹസ്ഥാപകയും പ്രസിഡന്റുമാണ്. പ്രമുഖ സെമി കണ്ടക്ടര്‍ കമ്പനികളുടെ സഹസ്ഥാപകരിലെ ഏക വനിത എന്ന ഖ്യാതിയുമുണ്ട്. വിജയം കൈവരിച്ച വനിതാ സംരംഭകരില്‍ പ്രമുഖയാണ് വെയ്‌ലി. ഏകദേശം ഒരു ബില്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.

ഫോര്‍ബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ ഉള്‍പ്പെടാനും ഈ വര്‍ഷത്തെ അമേരിക്കാസ് സെല്‍ഫ്-മെയ്ഡ് വിമണ്‍ പട്ടികയില്‍ ഇടംനേടാനും അവര്‍ക്ക് സാധിച്ചു.

15. ജെന്നി ലീ- മാനേജിംഗ് പാര്‍ട്ണര്‍, ജിജിവി ക്യാപിറ്റല്‍

15. ജെന്നി ലീ- മാനേജിംഗ് പാര്‍ട്ണര്‍, ജിജിവി ക്യാപിറ്റല്‍

ചൈനീസ് സാങ്കേതിക മേഖലയിലെ അറിയപ്പെടുന്ന നിക്ഷേകരില്‍ ഒരാളാണ് ജെന്നി ലീ. 2015-ലെ മിഡാസ് ലിസ്റ്റില്‍ മുന്നിലായിരുന്നു ഇവര്‍. ജിജിവി ക്യാപിറ്റലില്‍ ചേരുന്നതിന് മുമ്പ് ജെന്നി JAFCO ഏഷ്യയിലാണ് ജോലി ചെയ്തിരുന്നത്. 2015-ല്‍ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ 98-ാം സ്ഥാനവും ഇവര്‍ നേടി.

മോഷണം പോയ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?മോഷണം പോയ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

Best Mobiles in India

Read more about:
English summary
15 of the Most Powerful Women in Tech

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X