ഈ 15 വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായി മാറിക്കഴിഞ്ഞിരിക്കുന്നു വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാജവാര്‍ത്താ പ്രചാരണവും കൂടിവരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി കാട്ടുതീ പോലെ പടരുന്ന തെറ്റായ വിവരങ്ങള്‍ ജീവനുകളെടുക്കുന്ന സാഹചര്യം പോലുമുണ്ടായി. ഉപയോക്താക്കളെ കബളിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിചയപ്പെടാം. തട്ടിപ്പുകളില്‍ നിന്ന രക്ഷനേടാന്‍ ഇവ നിങ്ങളെ സഹായിക്കും.

1. വാര്‍ഷികാഘോഷം പ്രമാണിച്ച് അഡിഡാസില്‍ നിന്ന് സൗജന്യ ഷൂസ്
അഡിഡാസിന്റെ 93-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സൗജന്യമായി നല്‍കുന്ന ഷൂസിന് വേണ്ടി ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന സന്ദേശം വാട്‌സാപ്പില്‍ വൈറലായിരുന്നു. തട്ടിപ്പ് സന്ദേശത്തിന് ഉത്തമ ഉദാഹരണമാണിത്. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുക.

2. സാറ (zara) വൗച്ചര്‍
ഫാഷന്‍ ബ്രാന്‍ഡായ സാറയുടെ സൗജന്യ വൗച്ചര്‍ വാഗ്ദാനം ചെയ്തും തട്ടിപ്പ് സന്ദേശങ്ങള്‍ വരുന്നുണ്ട്. വ്യക്തി വിവരങ്ങളൊക്കെ ഇത്തരം സന്ദേശങ്ങളില്‍ ആവശ്യപ്പെടാം. ചതിയില്‍ വീഴരുത്.

3. പീറ്റ്‌സ ഹട്ടിന്റെ സൗജന്യ പീറ്റ്‌സ
സൗജന്യ പീറ്റ്‌സ കിട്ടുമെന്ന് മോഹിപ്പിച്ചെത്തുന്ന ലിങ്കുകളെയും സൂക്ഷിക്കുക.

4. പ്രീമിയം സേവനങ്ങള്‍ക്ക് വാട്‌സാപ്പ് വരിക്കാരാവുക
വാട്‌സാപ്പ് സൗജന്യ സേവനമാണ് നല്‍കുന്നത്. പണമടച്ച് വാട്‌സാപ്പില്‍ നിന്ന് പ്രീമിയം സേവനങ്ങള്‍ നേടാമെന്ന് കാണിച്ചുവരുന്ന സന്ദേശങ്ങള്‍ സൂക്ഷിക്കുക. ഇവയും തട്ടിപ്പാണ്.

5. സൗജന്യ ബിയര്‍
ഷൂസ്, പീറ്റ്‌സ എന്നിവയ്ക്ക് പിന്നാലെ മുന്തിയ ബ്രാന്‍ഡുകളുടെ ബിയര്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് സന്ദേശങ്ങളും വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇവയും സൂക്ഷിക്കുക.

6. Martinelli വീഡിയോ ഫോണ്‍ തകര്‍ക്കും
Martinelli എന്ന് പേരുള്ള വീഡിയോ ഓപ്പണ്‍ ചെയ്യരുതെന്ന മുന്നറിയുപ്പുമായി വരുന്ന സന്ദേശങ്ങളും ഡിലീറ്റ് ചെയ്യുക. Martinelli നിങ്ങളുടെ ഫോണിന് ഒരു ദോഷവും വരുത്തുകയില്ല.

7. വാട്‌സാപ്പിന്റെ നിറം മാറ്റാം
'Change your WhatsApp colour' എന്നതാണ് മറ്റൊരു തട്ടിപ്പ് സന്ദേശം. വാട്‌സാപ്പിന്റെ ഔദ്യോഗിക ആപ്പില്‍ നിറം മാറ്റാന്‍ സൗകര്യമില്ലെന്ന കാര്യം ഓര്‍ക്കുക.

8. ആമസോണ്‍ ബിഗ് ബില്യണ്‍ സെയില്‍ ഓഫറുകള്‍
ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നടക്കുന്ന കച്ചവട മാമാങ്കങ്ങളും തട്ടിപ്പുകാര്‍ അവസരമായി ഉപയോഗിക്കാറുണ്ട്. വലിയ ഓഫറുകള്‍ വാഗ്ദാം ചെയ്യുന്ന സന്ദേശങ്ങള്‍ തുറക്കരുത്. നിങ്ങള്‍ തട്ടിപ്പിനിരയാകാം.

9. വാട്‌സാപ്പ് ഗോള്‍ഡ് സര്‍വ്വീസ്
വാട്‌സാപ്പ് ഗോള്‍ഡ് സര്‍വ്വീസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുവരുന്ന സന്ദേശങ്ങളും തട്ടിപ്പുകാരുടെ ചൂണ്ടയാണ്. അതില്‍ കൊത്തരുത്.

10. വാട്‌സാപ്പ് പോപ്‌കോണ്‍ കാര്‍ണിവല്‍ വീഡിയോ
Martinelli വീഡിയോക്ക് സമാനമായി വാട്‌സാപ്പ് കാര്‍ണിവലുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ വന്നാല്‍ അവയും അവഗണിക്കുക.

11. മെച്ചപ്പെട്ട ഫീച്ചേഴ്‌സിനായി പുതിയ വാട്‌സാപ്പ് ആപ്പില്‍ ചേരുക
തേഡ്പാര്‍ട്ടി വ്യാജ വാട്‌സാപ്പ് ആപ്പുകളില്‍ വീണ് വഞ്ചിതരാകരുത്. വാട്‌സാപ്പിന്റെ നൂറുകണക്കിന് വ്യാജപതിപ്പുകളുണ്ട്. അതിനാല്‍ വെരിഫൈ ചെയ്ത ഔദ്യോഗിക ആപ്പ് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.

12. ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നിരീക്ഷണവലയത്തിലാകും
തട്ടിപ്പുകാര്‍ അയക്കുന്ന ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവര്‍ക്ക് നിങ്ങളെ അനായാസം നിരീക്ഷിക്കാനാകും. അതിനാല്‍ പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നുവരുന്ന ഫോട്ടോകല്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുത്.

13. ഫ്‌ളിപ്കാര്‍ട്ട് ക്രിസ്മസ് കാര്‍ണിവല്‍ സെയില്‍
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫ്‌ളിപ്കാര്‍ട്ട് ക്രിസ്മസ് കാര്‍ണിവലില്‍ പങ്കെടുക്കുന്നതിനുള്ള ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം സന്ദേശങ്ങളും സൂക്ഷിക്കുക.

14. പ്രമുഖ ആരാധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കാണിക്ക, ഇ-ദര്‍ശന്‍ സന്ദേശങ്ങള്‍
പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ നിന്നുള്ളതെന്ന വ്യാജേന കാണിക്ക സമര്‍പ്പിക്കാനും ഇ-ദര്‍ശന്‍ ഫീസ് അടയ്ക്കാനും അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങള്‍ വരാം. വളരെ ശ്രദ്ധയോടെ മാത്രമേ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാവൂ. ഇവയ്ക്ക് പിന്നില്‍ തട്ടിപ്പ് സംഘങ്ങളാകാനുളള സാധ്യത വളരെക്കൂടുതലാണ്.

15. ഐഫോണ്‍ വെറും 999 രൂപയ്ക്ക്
'ഐഫോണ്‍ 999 രൂപയ്ക്ക് സ്വന്തമാക്കൂ' എന്ന സന്ദേശവും വാട്‌സാപ്പില്‍ കറങ്ങിനടക്കുന്നുണ്ട്. തട്ടിപ്പാണെന്ന് പറയേണ്ട കാര്യമില്ലല്ലോ?


Click it and Unblock the Notifications








