ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി; പോയതാകട്ടെ 3 ഡി പ്രിന്റര്‍ നിര്‍മിക്കാന്‍!!!

Posted By:

അംഗത് ദര്യാനി എന്ന 15 കാരനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ കേള്‍ക്കണം. പ്രത്യേകിച്ച് വളര്‍ന്നുവരുന്ന പുതിയ തലമുറ. കാരണം ഭാവിയിലെ സ്റ്റീവ് ജോബ്‌സോ ബില്‍ഗേറ്റ്‌സോ ഒക്കെ ആകാനിടയുള്ള ആളാണ് ഈ മുംബൈ സ്വദേശി.

എന്താണ് അംഗതിന്റെ പ്രത്യേകത എന്നല്ലേ, 15-ാം വയസില്‍ തീരെ ചെലവു കുറഞ്ഞ ഒരു 3 ഡി പ്രിന്റര്‍ നിര്‍മിക്കാന്‍ പോവുകയാണ് ഈ കൗമാരക്കാരന്‍. അവിടെ തീര്‍ന്നില്ല. ഡിജിറ്റല്‍ ടെക്‌സ്റ്റുകള്‍, കാഴ്ചയില്ലായത്തവര്‍ക്കു വായിക്കാവുന്ന ബ്രെയില്‍ ലിപിയിലേക്ക് മാറ്റുന്ന ഇ- റീഡര്‍, അതായത് മൊബൈല്‍ ഫോണ്‍ ടാബ്ലറ്റ് തുടങ്ങിയവയിലെ സന്ദേശങ്ങള്‍ ബ്രെിയില്‍ ലിപിയിലേക്ക് മാറ്റാന്‍ സാധിക്കുന്ന സംവിധാനം, സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ബോട്, ഗാര്‍ഡിനോ എന്ന പേരില്‍ പൂന്തോട്ടം പരിപാലിക്കാനുള്ള ഉപകരണം തുടങ്ങിയവയൊക്കെ വികസിപ്പിച്ചെടുത്തു.

പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന മേക്കേഴ്‌സ് അസിലത്തിന്റെ സഹസ്ഥാപകനുമാണ് അംഗത്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം തന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി അംഗത് ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി എന്നതാണ്. സ്‌കൂളില്‍ തന്റെ ആശയങ്ങള്‍ വളര്‍ത്താനോ പ്രോത്സാഹിപ്പിക്കാനോ ഉള്ള സാഹചര്യം ഇല്ല എന്നു മനസിലാക്കിയതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ 3 ഡി പ്രിന്റര്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അംഗത്. ഷാര്‍ക്‌ബോട് എന്നു പേരിട്ടിരിക്കുന്ന 3 ഡി പ്രിന്ററിന്റെ ഭാഗങ്ങളെല്ലാം സ്വയം നിര്‍മിച്ചുകഴിഞ്ഞു. വിവിധ ശ്രണിയില്‍ പെട്ട പ്രിന്ററുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രിന്റര്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ അംഗതിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കുനാര്‍ പെരിഫറല്‍സ് എന്ന കമ്പ്യൂട്ടര്‍ പെരിഫറല്‍സ് സ്ഥാപനം വിപണനം ഏറ്റെടുക്കും.

നേരത്തെ 13-ാം വയസില്‍ റിപ്‌റാപ് 3 ഡിപ്രിന്റര്‍ അംഗത് നിര്‍മിച്ചിരുന്നു. അതിന് നാല്‍പതിനായിരം രൂപയാണ് ചെലവായത്. അതിനേക്കാള്‍ ചെലവുകുറഞ്ഞ, ഏതൊരാള്‍ക്കും വാങ്ങാവുന്ന 3 ഡി പ്രിന്ററാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അംഗത് പറഞ്ഞു.

എന്തുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു മാര്‍ഗം തെരഞ്ഞെടുത്തത് എന്ന് അംഗതിന്റെ വാക്കുകളിലൂടെ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കാണു.

<center><iframe width="100%" height="360" src="//www.youtube.com/embed/wSVYvUHg4UA?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot