ശാസത്രത്തിനുള്ള നൊബേല്‍ സമ്മാനവും വനിതകളും!!!

Posted By:

ലോക ജനസംഖ്യയില്‍ പകുതിയിലധികം വനിതകളാണ്. എങ്കിലും അടുത്ത കാലം വരെ എല്ലാ മേഘലകളിലും മുഖ്യധാരയില്‍ സ്ത്രീ പ്രാതിനിധ്യം കുറവായിരുന്നു. ഇന്ന് കാര്യങ്ങള്‍ ഏറെക്കുറെ മാറിയിരിക്കുന്നു. സ്ത്രീകള്‍ എല്ലാ മേഘലകളിലും മുന്‍പന്തിയിലെത്തിക്കഴിഞ്ഞു.

എങ്കിലും സ്ത്രീകള്‍ പല മേഘലകളിലും ഇപ്പോഴും തഴയപ്പെടുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ശാസ്ത്രരംഗത്ത്. ഏറ്റവും വലിയ അംഗീകാരമായ നൊബേല്‍ സമ്മാനത്തിന്റെ കാര്യം തന്നെ എടുക്കാം. ഇക്കാലത്തിനിടയ്ക്ക് 357 പേര്‍ക്ക് സയന്‍സില്‍ നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ അതില്‍ 16 പേര്‍ മാത്രമാണ് വനിതകളായിട്ടുള്ളത്. എന്താണ് ഇതിനു കാരണം.

മുന്‍കാലങ്ങളില്‍ സയന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ത്രീകള്‍ അധികം പ്രവര്‍ത്തിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഇന്ന് ഏതു ശാസ്ത്രശാഖ പരിശോധിച്ചാലും അതില്‍ പുരുഷനു തുല്യമായിത്തന്നെ സ്ത്രീകളും ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് നൊബേല്‍ സമ്മാനം സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്നു ചോദിച്ചാല്‍ സമൂഹത്തില്‍ സ്ത്രീകള്‍ ഒരു പരിധിവരെ ഇന്നും വിവേചനം നേരിടുന്നു എന്ന് പറയാതിരിക്കാന്‍ തരമില്ല.

വനിതകളെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍മദശം ചെയ്യുന്നതിന് രൂപീകരിച്ച റൊസാലിന്‍ഡ് ഫ്രാങ്കളിന്‍ സൊസൈറ്റിയുടെ സ്ഥാപകയായ മേരി ആന്‍ ലീബര്‍ട് തന്നെ പറയുന്ന ഒരു കാര്യമുണ്ട്. സ്ത്രീകളെ നോമിനേറ്റ് ചെയ്യാന്‍ ആരും തയാറാവുന്നില്ല. സ്ത്രീകള്‍ തന്നെ ഇക്കാര്യത്തില്‍ വനിതകള്‍ക്ക് പാരയാവുന്നുണ്ട്. ഈ അവസ്ഥയ്ക്കു മാറ്റം വന്നാലെ നൊമബലില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിക്കുകയുള്ളു. എന്തായാലും ഭാവിയില്‍ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകുമെന്ന് നമുക്ക് വിശ്വസിക്കാം. അതിനായി പ്രവര്‍ത്തിക്കാം.

ഇത്രയും കാലത്തിനിടയ്ക്ക് ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ 16 വനിതകള്‍ ആരൊക്കെ, അവരുടെ നേട്ടങ്ങള്‍ എന്തെല്ലാം. അതറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ശാസത്രത്തിനുള്ള നൊബേല്‍ സമ്മാനവും വനിതകളും!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot