ആപ്പിളിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്ത പതിനാറുകാരന്‍ ജയിലില്‍ പോകാതെ തടിതപ്പി

|

ആപ്പിളിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്ത് 90 ടിബി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ പതിനാറുകരന് ജയില്‍ശിക്ഷയില്ല. എട്ടുമാസത്തെ നല്ലനടപ്പ് വിധിച്ച് ഓസ്‌ട്രേലിയന്‍ കോടതി.

 

 പ്രായം പരിഗണിച്ച്

പ്രായം പരിഗണിച്ച്

ആഴ്ചകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം കൗമാരക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രായം പരിഗണിച്ച് ജയില്‍ശിക്ഷ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ചെയ്ത കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

 രഹസ്യവിവരങ്ങള്‍

രഹസ്യവിവരങ്ങള്‍

ആപ്പിളിന്റെ സെര്‍വറില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് പുറമെ യൂസര്‍ അക്കൗണ്ടുകളുടെ നിയന്ത്രണവും ഇയാള്‍ കൈക്കലാക്കി. ആപ്പിളിനോടുള്ള ആരാധന കൊണ്ടാണ് തന്റെ കക്ഷി ഇത് ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കമ്പനിക്ക് ദോഷം വരുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ആപ്പിളില്‍ ജോലി നേടുകയെന്നതായിരുന്നു തന്റെ കക്ഷിയുടെ ആത്യന്തിക ലക്ഷ്യമെന്നും വക്കീല്‍ വാദിച്ചു.

മാക്ക്ബുക്കും ഹാര്‍ഡ് ഡ്രൈവും
 

മാക്ക്ബുക്കും ഹാര്‍ഡ് ഡ്രൈവും

പതിനാറുകാരനില്‍ നിന്ന് ഒരു മാക്ക്ബുക്കും ഹാര്‍ഡ് ഡ്രൈവും പിടിച്ചെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണം തുടരും. ഇവയിലാണ് ചോര്‍ത്തിയ വിവരങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഹാക്കിംഗിന് ഇയാളെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ആപ്പിളിന്റെ വാദം

ആപ്പിളിന്റെ വാദം

ഹാക്കിംഗിന് ശേഷവും ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍സുരക്ഷിതമാണെന്നാണ് ആപ്പിളിന്റെ വാദം. എന്തൊക്കെ വിവരങ്ങളാണ് നഷ്ടമായതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡാറ്റ സെക്യൂരിറ്റി കുറ്റമറ്റതാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു.

നിങ്ങളിൽ പലർക്കും അറിയുക പോലും ചെയാത്ത 10 ആൻഡ്രോയിഡ് ട്രിക്കുകൾ!നിങ്ങളിൽ പലർക്കും അറിയുക പോലും ചെയാത്ത 10 ആൻഡ്രോയിഡ് ട്രിക്കുകൾ!

Best Mobiles in India

Read more about:
English summary
16-Year-Old Who Hacked Apple Servers Escapes Prison

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X