Home
News

2018-ല്‍ 'ചരമമടഞ്ഞ' 17 വലിയ സാങ്കേതികവിദ്യകള്‍/ ഉപകരണങ്ങള്‍

മറ്റെല്ലാ രംഗങ്ങളിലെയും എന്നത് പോലെ സാങ്കേതിക ലോകത്തും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരുകാലത്ത് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ചില വന്‍ സാങ്കേതികവിദ്യകള്‍/ ഉപകരണങ്ങള്‍ പാതിവഴിയില്‍ വീഴുന്നതിന് 2018 സാക്ഷ്യം വഹിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പതിനേഴ് എണ്ണം നിങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു.

1. ഗൂഗിള്‍ ഇന്‍ബോക്‌സ്

1. ഗൂഗിള്‍ ഇന്‍ബോക്‌സ്

ഇമെയില്‍ ആപ്പ് ഇന്‍ബോക്‌സ് അടച്ചുപൂട്ടുന്നതായി ഗൂഗിള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2014-ല്‍ പുറത്തിറക്കിയ ഇന്‍ബോക്‌സ് 2019 മാര്‍ച്ച് വരെ ഇവിടെയൊക്കെയുണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ആരംഭിച്ച ഇന്‍ബോക്‌സ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിനുള്ള കാരണം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

 2. യാഹൂ മെസഞ്ചര്‍

2. യാഹൂ മെസഞ്ചര്‍

1998-ല്‍ പിറവിയെടുത്ത യാഹൂ മെസഞ്ചറും ഓര്‍മ്മയായി. ചാറ്റ്‌റൂമുകളിലൂടെ ഒരുതലമുറയുടെ ഇഷ്ടഭാജനമായി മാറിയ യാഹൂ മെസഞ്ചറിനെ വീഴ്ത്തിയത് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം ഡയറക്ട് മുതലായവയാണ്.

3. ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍

3. ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍

ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നര്‍ നിലവില്‍ വന്നത് 2009-ല്‍ ആയിരുന്നു. വളരെ ഉപയോഗപ്രദമായ ഈ ടൂള്‍ ഗൂഗിള്‍ നിര്‍ത്തലാക്കി. പകരം Bitly, Ow.ly എന്നിവ ഉപയോഗിക്കാനാണ് ഗൂഗിളിന്റെ ഉപദേശം.

4. ഫെയ്‌സ്ബുക്ക് എം പേഴ്‌സണല്‍ അസിസ്റ്റന്റ്

4. ഫെയ്‌സ്ബുക്ക് എം പേഴ്‌സണല്‍ അസിസ്റ്റന്റ്

ഫെയ്‌സ്ബുക്കിന്റെ സ്വന്തം വെര്‍ച്വല്‍ അസിസ്റ്റന്റായിരുന്നു എം. വെറും രണ്ടരവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന എം-നെ ഫെയ്‌സ്ബുക്ക് കൊന്നത് ഈ വര്‍ഷമാദ്യമാണ്. കാലിഫോര്‍ണിയലെ ഏകദേശം രണ്ടായിരം പേര്‍ക്ക് മാത്രമാണ് ഫെയ്‌സ്ബുക്ക് ഈ സേവനം നല്‍കിയിരുന്നത്.

5. ഗൂഗിള്‍ സ്‌പെയ്‌സസ്

5. ഗൂഗിള്‍ സ്‌പെയ്‌സസ്

2016-ല്‍ ഗൂഗിള്‍ ആരംഭിച്ച ഗ്രൂപ്പ് മെസ്സേജിംഗ് ആപ്പായ ഗൂഗിള്‍ സ്‌പെയ്‌സസും പാതിവഴിയില്‍ വീണു. ചെറിയ ഗ്രൂപ്പ് ഫോറമായി രൂപകല്‍പ്പന ചെയ്ത സ്‌പെയ്‌സസ് സ്ലാക്കിന് സമാനമായ ടൂളായിരുന്നു.

 6. ഗൂഗിള്‍ ബ്ലോബ് ഇമോജി

6. ഗൂഗിള്‍ ബ്ലോബ് ഇമോജി

ലോക ഇമോജി ദിനത്തില്‍ ഗൂഗിള്‍ ബ്ലോബ് ഇമോജിക്ക് വിട നല്‍കി. ഇക്കാര്യം കമ്പനി ഒദ്യോഗിക ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചു. ഇവയ്ക്ക് പകരം വൃത്താകൃതിയിലുള്ള ഇമോജികള്‍ അരങ്ങുവാഴും. മെസ്സേജിംഗ് ആപ്പായ അലോയില്‍ ബ്ലോബ് ഇമോജികള്‍ സ്റ്റിക്കറായി അവതരിച്ചിട്ടുണ്ട്.

7. ഫെയ്‌സ്ബുക്ക് ഹലോ

7. ഫെയ്‌സ്ബുക്ക് ഹലോ

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി 2015-ല്‍ ആണ് ഫെയ്‌സ്ബുക്ക് ഹലോ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 31-ന് കമ്പനി അതിന്റെ കഴുത്തില്‍ കത്തിവച്ചു. ഫെയ്ബുക്കിലെയും ഫോണിലെ കോണ്ടാക്ടിലെയും വിവരങ്ങള്‍ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പായിരുന്നു ഹലോ.

8. ഫെയ്‌സ്ബുക്ക് മൂവ്‌സ്

8. ഫെയ്‌സ്ബുക്ക് മൂവ്‌സ്

ഈ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ച മറ്റൊരു ഫെയ്‌സ്ബുക്ക് ആപ്പാണ് മൂവ്‌സ്. 2014-ല്‍ കമ്പനി ഏറ്റെടുത്ത ആപ്പിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യായാമം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ കഴിയുമായിരുന്നു.

9. ഫെയ്‌സ്ബുക്ക് അജ്ഞാത ടീന്‍ ആപ്പ്

9. ഫെയ്‌സ്ബുക്ക് അജ്ഞാത ടീന്‍ ആപ്പ്

ഫെയ്‌സ്ബുക്ക് നിര്‍ത്തിലാക്കിയ മറ്റൊരു ആപ്പാണ് ടുബിഎച്ച്. 2017-ല്‍ ആണ് കമ്പനി ഈ ആപ്പ് സ്വന്തമാക്കിയത്. അമേരിക്കയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അജ്ഞാത സോഷ്യല്‍ മീഡിയ ആപ്പായിരുന്നു ഇത്.

10. ഗൂഗിള്‍+

10. ഗൂഗിള്‍+

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍+ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്. അഞ്ച് ലക്ഷത്തിലധികം ഗൂഗിള്‍+ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. ഇത് കണ്ടെത്തി തടയാന്‍ ഗൂഗിളിന് കഴിഞ്ഞതുമില്ല.

11. ഗൂഗിള്‍ അലോ

11. ഗൂഗിള്‍ അലോ

ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയും വിട പറയുകയാണ്. 2016-ല്‍ അവതരിപ്പിച്ച ആപ്പ് 2019 മാര്‍ച്ചില്‍ അപ്രത്യക്ഷമാകും.

12. Miitomo

12. Miitomo

2016-ല്‍ Nintendo അവതരിപ്പിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മൊബൈല്‍ ആപ്പാണ് Miitomo. iOS, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുമായിരുന്നു. Nintendo സെര്‍വറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുമായിരുന്നുള്ളൂ. ഈ സെര്‍വറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ആപ്പിനും വിടപറയേണ്ടി വരുന്നത്.

 13. യൂട്യൂബ് ഗെയിമിംഗ് ആപ്പ്

13. യൂട്യൂബ് ഗെയിമിംഗ് ആപ്പ്

2015-ല്‍ ഗെയിം പ്രേമികളുടെ മനംകവരാന്‍ എത്തിയ യൂട്യൂബിന്റെ ഗെയിമിംഗ് ആപ്പ് പരാജയം സമ്മതിച്ചിരിക്കുന്നു. 2019 മാര്‍ച്ചില്‍ ആപ്പ് കാലയവനികയ്ക്കുള്ളില്‍ മറയും.

14. ആന്‍ഡ്രോയ്ഡ് നിയര്‍ബൈ നോട്ടിഫിക്കേഷന്‍

14. ആന്‍ഡ്രോയ്ഡ് നിയര്‍ബൈ നോട്ടിഫിക്കേഷന്‍

മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് നിയര്‍ബൈ നോട്ടിഫിക്കേഷനും ഇനി ഉണ്ടാവുകയില്ല.

15. മൈക്രോസോഫ്റ്റ് സര്‍ഫസ് പ്ലസ് പ്രോഗ്രാം

15. മൈക്രോസോഫ്റ്റ് സര്‍ഫസ് പ്ലസ് പ്രോഗ്രാം

2017-ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പുതിയ പദ്ധതിയായിരുന്നു- സര്‍ഫസ് പ്ലസ്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് സര്‍ഫസ് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. വില തവണകളായി അടച്ചാല്‍ മതി. 18 മാസത്തിനുള്ളില്‍ അപ്‌ഗ്രേഡ് ചെയ്യാനും അവസരമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചു.

16. ഗൂഗിള്‍ ടാംഗോ

16. ഗൂഗിള്‍ ടാംഗോ

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഉദ്ദേശിച്ച് ഗൂഗിള്‍ ആരംഭിച്ച പദ്ധതി ഗൂഗിള്‍ ടാംഗോയും ഈ വര്‍ഷം വിട വാങ്ങുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ സൃഷ്ടിക്ക് സഹായിക്കുന്നതായിരുന്നു ഗൂഗിള്‍ ടോംഗോ പ്രോജക്ട്.

17. ഗൂഗിള്‍ ക്രോം ആപ്പുകള്‍

17. ഗൂഗിള്‍ ക്രോം ആപ്പുകള്‍

വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടിയുള്ള ക്രോം വെബ്‌സ്‌റ്റോറില്‍ നിന്ന് ആപ്പ് സെക്ഷന്‍ ഒഴിവാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് തുടര്‍ന്നും ലഭിക്കും. 2018 ആദ്യപാദത്തില്‍ തന്നെ കമ്പനി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. നേരത്തേ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പുകള്‍ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
17 ‘biggest technologies/gadgets' that died in 2018
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X