പബ്‌ജി കളിക്കാൻ വിസമ്മതിച്ചു; പതിനേഴുകാരൻ ആത്മഹത്യ ചെയ്യ്തു

|

ജനപ്രിയ മൾട്ടിപ്ലെയർ ഗെയിമായ പബ്‌ജി ഇപ്പോൾ കുതിപ്പിലാണ്. അനവധിപേർ ഇതിന് അടിമയാകുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് കാണുവാൻ സാധിക്കുന്നത്. എടുത്തുപറയേണ്ട ഒരു സാമൂഹിക പ്രശ്‌നം എന്നത് ഈ ഗെയിനോടുള്ള അമിതമായ ആസക്തിയാണ്. അതുമൂലം കൊഴിഞ്ഞുപോകുന്ന ജീവൻ വിരലിലെണ്ണാവുന്നതിനേക്കാൾ കൂടിവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇത് പ്രായഭേദമന്യ എല്ലാവരും ഈ ഗെയിം കളിക്കുന്നുണ്ട്. ഇപ്പോഴിതാ, ഗെയിമിൻറെ ആസക്തി കൊണ്ട് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു.

പബ്‌ജി കളിക്കാൻ വിസമ്മതിച്ചു; പതിനേഴുകാരൻ ആത്മഹത്യ ചെയ്യ്തു

പബ്‌ജി കളിച്ചതിന് അമ്മ ശകാരിക്കുകയും മൊബൈൽ ഫോൺ വാങ്ങി വയ്ക്കുകയും ചെയ്യ്തതിനെ തുടർന്ന് ഹരിയാനയിലെ ജിന്ദിലെ 17-കാരൻ ആത്മഹത്യ ചെയ്തു. ഒരു വർഷം മുമ്പ് പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഈ 17-കാരൻ പഠനം ഉപേക്ഷിച്ചിരുന്നു, മാത്രമല്ല കൂടുതൽ ജനപ്രിയമായ ഓൺലൈൻ മൾട്ടിപ്ലെയർ യുദ്ധ റോയൽ ഗെയിമായ പബ്‌ജി കളിക്കുകയും അതിൽ മാത്രം മുഴുകി നിൽക്കുകയുമാണ് ചെയ്തിരുന്നത്.

 പബ്‌ജി

പബ്‌ജി

പഠനം ഉപേക്ഷിച്ചതിനും പബ്‌ജി കളിക്കാൻ സമയം ചെലവഴിച്ചതിനും അവർ പലപ്പോഴും മകനെ ശകാരിക്കാറുണ്ടെന്ന് അദ്ദേഹത്തിൻറെ പിതാവ് പറഞ്ഞു. "ശനിയാഴ്ച വൈകുന്നേരം ഞാൻ ഡ്യൂട്ടിയിലായിരുന്നു. എൻറെ ഭാര്യ അവൻ പബ്‌ജി കളിക്കുന്നത് കണ്ട് മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അവനെ അവൾ കണ്ടു," പിതാവ് പറഞ്ഞു.

ഗെയിമിൻറെ ആസക്തി

ഗെയിമിൻറെ ആസക്തി

പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭയാനകമായ രീതിയിൽ വർദ്ധനവ് കാണിക്കുന്നു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 15 വയസുള്ള ഒരു കുട്ടി തൻറെ മൊബൈൽ ഫോണിൽ പബ്‌ജി കളിച്ചതിൽ ശകാരിച്ചതിന് തുടർന്ന് മൂത്ത സഹോദരനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

 പബ്‌ജി നിരോധനം
 

പബ്‌ജി നിരോധനം

ജൂലൈ 6 ന് ജോർദാൻ പബ്‌ജി രാജ്യത്തിൻറെ പൗരന്മാരെ ദോഷകരമായി ബാധിച്ചുവന്നതിനെ തുടർന്ന് നിരോധിച്ചു. ഇറാഖ്, നേപ്പാൾ, ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്ത്, ഇന്തോനേഷ്യൻ പ്രവിശ്യയായ ആഷെ എന്നിവിടങ്ങളിലും സമാനമായ നിരോധനത്തെ പിന്തുടർന്നു, ഇപ്പോൾ ഈയിടങ്ങളിൽ പബ്‌ജി നിരോധനത്തിലാണ്.

Best Mobiles in India

Read more about:
English summary
A 17-year-old boy of Haryana's Jind committed suicide by hanging himself allegedly after his mother scolded him for playing PlayerUnknown's Battlegrounds (PUBG) and took away his mobile phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X